മനംപോലെ മംഗല്യം സീരിയലിന്റെ പ്രൊമോ ഷൂട്ട് ചെയ്യുന്നതിനിടെ ഒരു അപകടം സംഭവിച്ചു; അനുഭവം പറഞ്ഞ് നടി മീര നായര്‍

മനംപോലെ മംഗല്യം സീരിയലിലൂടെ ജനപ്രീതി നേടി എടുത്തിരിക്കുകയാണ് നടി മീര നായര്‍. അരവിന്ദ് രാജ എന്ന പ്രമുഖ ഷെഫുമായിട്ടുള്ള വിവാഹമാണ് സീരിയലില്‍ നടക്കുന്നത്. മീര എന്ന യഥാര്‍ഥ പേര് തന്നെയാണ് സീരിയയിലും ഉള്ളതെന്നതാണ് രസകരമായ കാര്യം. ഇപ്പോഴിതാ സീരിയലിന്റെ പ്രൊമോ ഷൂട്ട് ചെയ്യുന്ന സമയത്ത് നടന്നൊരു അപകടത്തെ കുറിച്ച് പറയുകയാണ് നടി. സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ബൈക്കില്‍ കേറാനുള്ള പേടിയെ കുറിച്ച് നടി പറയുന്നത്.

'ആറ് മാസങ്ങള്‍ക്ക് മുന്‍പ് മനംപോലെ മാംഗല്യം സീരിയലിന്റെ പ്രൊമോ ഷൂട്ട് ചെയ്യുകയാണ്. നിയാസും ഞാനും ഹാര്‍ലി ഡേവിഡ്‌സണില്‍ പോകുന്നൊരു സീന്‍ എടുത്തിരുന്നു. പിങ്ക് നിറത്തിലുള്ള മനോഹരമായൊരു ഷിഫോണ്‍ സാരി ആണ് ഞാനന്ന് ഒടുത്തത്. ബാക്ക് റെസ്റ്റോ, കാലുകള്‍ ചവിട്ടാനുള്ളതോ ഇല്ലാത്ത ബൈക്ക് ആയിരുന്നു. അവിടെ സ്ത്രീകള്‍ ഇരിക്കാറുള്ളത് പോലെ ഒരു വശത്തേക്ക് രണ്ട് കാലുകളും ഇട്ട് ഞാന്‍ ഇരുന്നു.

meera-nair

നിയാസ് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ട് പോയ അടുത്ത സെക്കന്‍ഡില്‍ തന്നെ ഞാന്‍ വായുവിലൂടെ പറന്ന് നിലത്ത് വീണു. ക്രൂ അംഗങ്ങളെല്ലാവരും ഓടി എന്റെ അടുത്ത് എത്തി. ചെറിയ രീതിയില്‍ അല്ലാതെ എനിക്ക് കാര്യമായ പരിക്കുകള്‍ ഒന്നും ഏറ്റില്ല. അതേ സമയം നിയാസ് ഒറ്റയ്ക്ക് ബൈക്ക് ഓടിച്ച് പോയ സമയത്ത് അദ്ദേഹത്തിന് അപകടം പറ്റുകയും അസ്ഥിയ്ക്ക് ഗുരുതരമായ പരിക്ക് പറ്റിയിരുന്നു.

വിവാഹശേഷം കാജൽ അഗർവാൾ ആകെ മാറി പോയി, വേറിട്ട ചിത്രങ്ങളുമായി നടി, കാണാം

Recommended Video

സത്യമേതാ-കള്ളമേതാ? ഭ്രാന്തായി സിനിമാതാരങ്ങളും | FilmiBeat Malayalam

അദ്ദേഹത്തിന് സര്‍ജറി വരെ ചെയ്യേണ്ടതായി വന്നു. അതിന് ശേഷം ബൈക്കുകള്‍ എനിക്ക് പേടിയായി തുടങ്ങി. വളരെ കാലത്തിന് ശേഷം സീരിയലിന്റെ ഭാഗമായി വീണ്ടും ഇതുപോലെയുള്ള രംഗം ഷൂട്ട് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അതില്‍ താല്‍പര്യം കാണിച്ചില്ല. കാണുമ്പോള്‍ വളരെ റൊമാന്റിക് ആയി തോന്നുമെങ്കിലും വാസ്തവത്തില്‍ അത്ര സുഖകരമല്ല. ഞാന്‍ പേടിച്ച് എന്റെ ജീവിതത്തെ മുറുക്കെ പിടിച്ചാണ് ഇരിക്കുന്നതെന്നും മീര പറയുന്നു.

More from Filmibeat

Read more about: serial സീരിയല്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X