അവിഹിതം എന്റെ സീരിയലുകളില്‍ പ്രമേയമാകില്ല! മലയാളത്തിലേക്ക് തിരിച്ചുവരവിന് ഒരുങ്ങി മധുമോഹന്‍

By Prashant V R

ഒരുകാലത്ത് മലയാള മിനിസ്‌ക്രീന്‍ രംഗത്ത് തിളങ്ങിനിന്ന താരമാണ് മധുമോഹന്‍. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത സീരിയലുകളിലൂടെയാണ് അദ്ദേഹം പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. അഭിനയം, നിര്‍മ്മാണം, തിരക്കഥ സംഭാഷണം തുടങ്ങിയ സീരിയല്‍ രംഗത്തെ സര്‍വമേഖലയിലും മധുമോഹന്‍ കൈവെച്ചിരുന്നു. സ്വകാര്യ ചാനലുകള്‍ മിനിക്രീന്‍ രംഗത്ത് ചുവടുറപ്പിക്കുന്നത് വരെ മലയാളത്തില്‍ തിളങ്ങിനിന്നിരുന്നു മധുമോഹന്‍.

madhumohan-

32 വര്‍ഷം മുന്‍പ് ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത മാനസി എന്ന സീരിയലിലെ സുദര്‍ശന്‍ മധുമോഹന്റെതായി പ്രേക്ഷകര്‍ ഏറ്റെടുത്ത കഥാപാത്രമായിരുന്നു. അതേസമയം മലയാളത്തിലേക്കുളള തിരിച്ചുവരവിനെ കുറിച്ച് നടന്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. കേരളകൗമുദി ഫ്‌ളാഷിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇതേക്കുറിച്ച് നടന്‍ സംസാരിച്ചത്.

Recommended Video

Nithya Mammen exclusive interview | FilmiBeat Malayalam

മലയാളി വീട്ടമ്മമാരോട് എനിക്ക് എന്നും സ്‌നേഹവും ബഹുമാനവുമാണെന്ന് മധുമോഹന്‍ പറയുന്നു. ചാനല്‍ തീരുമാനിക്കുന്ന നിയന്ത്രണങ്ങളില്‍ നിന്നുകൊണ്ട് എനിക്ക് സീരിയല്‍ ചെയ്യാന്‍ കഴിയില്ല, അതിനാലാണ് മലയാളം സീരിയല്‍ ചെയ്യാത്തത്. എനിക്ക് സ്വാതന്ത്ര്യം വേണം. മലയാളം സീരിയല്‍ നിര്‍മ്മാണം നിറുത്തിയ ശേഷം ഐടി കമ്പനി ആരംഭിച്ചു.

എന്നാല്‍ തമിഴില്‍ വിജയ് ടിവിയില്‍ നാം ഇരുവര്‍ നമുക്ക് ഇരുവര്‍, സീ തമിഴില്‍ കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്നീ സിരിയലുകളില്‍ അഭിനയിക്കുന്നുണ്ട്. മലയാളം സീരിയലുകള്‍ കാണാറുണ്ടെങ്കിലും സംതൃപ്തി നല്‍കാറില്ല. കൃത്രിമത്വം തോന്നുന്ന സംഭാഷണങ്ങളും നാടകീയ രംഗങ്ങളും നിറഞ്ഞതാണ് ഇപ്പോഴത്തെ സീരിയലുകള്‍. യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഒരുപാട് അകലെയാണ് അവയുടെ സ്ഥാനം. നടന്‍ പറയുന്നു.

എന്നാല്‍ മറ്റ് ഭാഷകളിലെ സീരിയലുകള്‍ ഇത്തരം പോരായ്മ നേരിടുന്നില്ല. ഇന്ന് എല്ലാ സീരിയലിനും ഇതാണ് പ്രമേയം. അന്ന് ദൂരദര്‍ശന്റെ നിയന്ത്രണം പാലിച്ച് സീരിയല്‍ ഒരുക്കാന്‍ സാധിച്ചു. വീണ്ടും വന്നാല്‍ എന്റെ ആശയം അതേപടി പകര്‍ത്തുവാന്‍ കഴിയുമെന്ന് ഉറപ്പില്ല. കഥയുടെ ആശയം ലഭിച്ചിട്ടുണ്ട്. അത് കൃത്യമായി എത്തിയാല്‍ മലയാള സീരിയല്‍ രംഗത്തേക്ക് ഞാനും എന്റെ ജെആര്‍ പ്രൊഡക്ഷന്‍സും വീണ്ടും വരും, അഭിമുഖത്തില്‍ മധുമോഹന്‍ പറഞ്ഞു.

പുരട്ചി തലൈവര്‍ എംജിആറിന്റെ വളര്‍ത്തുമകള്‍ ഗീതയാണ് മധുമോഹന്റെ ഭാര്യ. കുടുംബത്തിനൊപ്പം ചെന്നെെ വെസ്റ്റ് മാമ്പലത്തെ വീട്ടിലാണ് നടന്‍ താമസിക്കുന്നത്. മലയാളം,തമിഴ് തുടങ്ങിയ ഭാഷകള്‍ക്കൊപ്പം ഹിന്ദിയിലും മധുമോഹന്‍ അഭിനയിച്ചിരുന്നു.

More from Filmibeat

Read more about: madhu mohan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X