twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാന്‍ നേരത്തെ വിവാഹം കഴിച്ചിരുന്നു; ആരും തെറ്റിദ്ധരിക്കാതിരിക്കാനാണ് ഇക്കാര്യം പറയുന്നതെന്ന് നടി ആരതി സോജന്‍

    |

    സൂര്യ ടിവിയിലെ മനസിനക്കരെ എന്ന സീരിയലില്‍ നിന്നും പെട്ടെന്നാണ് നായകനായും നായികയും പിന്മാറുന്നത്. നടി ആരതി സോജനും വിഷ്ണു നായരുമാണ് ഒരുമിച്ച് പിന്മാറിയത്. താരങ്ങളുടെ പിന്മാറ്റം പ്രേക്ഷകരെയും നിരാശയിലാക്കിയിരുന്നു. പിന്നാലെ പലവിധത്തിലുള്ള ഗോസിപ്പുകളും ഉയര്‍ന്ന് വന്നു. സീരിയലില്‍ നിന്നും മാറി ബിഗ് ബോസ് ഷോ യിലേക്ക് പോവാനാണ് എന്ന നിഗമനത്തിലാണ് എല്ലാവരും എത്തി നില്‍ക്കുന്നത്.

    അതേ സമയം തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ച് എത്തിയിരിക്കുകയാണ് ആരതി ഇപ്പോള്‍. താന്‍ നേരത്തെ വിവാഹിത ആയിരുന്നുവെന്നും ഒരു വര്‍ഷം കൊണ്ട് തന്നെ അത് വേര്‍പിരിഞ്ഞു എന്നുമാണ് സീരിയല്‍ ടുഡേ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ആരതി വെളിപ്പെടുത്തിയത്. ഞാന്‍ വിവാഹം കഴിച്ചിട്ടില്ലെന്ന് ആരും തെറ്റിദ്ധരിക്കാതെ ഇരിക്കാനാണ് ഇത് പറയുന്നതെന്നും നടി സൂചിപ്പിച്ചിരിക്കുകയാണ്.

    ഞാന്‍ നേരത്തെ തന്നെ വിവാഹിതയായിരുന്നെന്ന് ആരതി സോജൻ

    ആരതിയുടെ വാക്കുകളിങ്ങനെ..

    'ഞാന്‍ നേരത്തെ തന്നെ വിവാഹിതയായിരുന്നു. അറേഞ്ച്ഡ് വിവാഹമായിരുന്നത്. 2017 ല്‍ വിവാഹം കഴിച്ചെങ്കിലും 2018 ല്‍ തന്നെ അത് വേര്‍പിരിഞ്ഞു. കുടുംബം അറിഞ്ഞ് തന്നെയാണ് പിരിഞ്ഞത്. അത് കഴിഞ്ഞിട്ട് ഇപ്പോള്‍ നാല് വര്‍ഷമാവുകയാണ്. ഞാന്‍ വിവാഹം കഴിച്ചിട്ടില്ലെന്ന് കള്ളം പറയാന്‍ പറ്റില്ല. പ്രത്യേകിച്ച് ഒരു പബ്ലിക് ഫിഗറായി നില്‍ക്കുമ്പോള്‍. ഇന്നല്ലെങ്കില്‍ നാളെ അത് പുറത്ത് വരും. പക്ഷേ എന്റെ കല്യാണം കഴിഞ്ഞതാണെന്ന് അധികമാര്‍ക്കും അറിയില്ലെന്ന് തോന്നുന്നതായി ആരതി വെളിപ്പെടുത്തി.

    ഇരുപത്തിയൊന്ന് വയസില്‍ വിവാഹം കഴിച്ചെങ്കിലും വേർപിരിഞ്ഞെന്ന് നടി

    ഇരുപത്തിയൊന്ന് വയസില്‍ വിവാഹം കഴിച്ച് ഇരുപത്തി രണ്ടാമത്തെ വയസില്‍ തന്നെ വേര്‍പിരിഞ്ഞു. അത് വീട്ടുകാര്‍ക്കും അറിയാം. ഇതേ കുറിച്ച് അറിയാത്ത എല്ലാവരോടുമായി താനിത് പറയുകയാണെന്നും ആരതി വ്യക്തിമാക്കി. ഞാനിത് ഒളിപ്പിച്ച് വെച്ചതാണെന്ന് ആരും പറയരുത്. നാളെ ചിലപ്പോള്‍ വീണ്ടും വിവാഹം കഴിച്ചേക്കാം. ഒരു പെണ്‍കുട്ടി വിവാഹം കഴിക്കാതെ ഇരുന്നാലും കഴിച്ചാലുമൊക്കെ ചീത്തപ്പേര് ഉണ്ടാവും. എന്നിരുന്നാലും ഉടനെ എന്തായാലും വിവാഹം ഉണ്ടാവില്ലെന്നാണ് നടി പറയുന്നത്.

    ശക്തമായ പ്രണയം തന്നെയാണ്; നടി മഞ്ജിമയ്ക്ക് ആശംസകള്‍ അറിയിച്ച് കാമുകന്‍ ഗൗതം കാര്‍ത്തിക്ശക്തമായ പ്രണയം തന്നെയാണ്; നടി മഞ്ജിമയ്ക്ക് ആശംസകള്‍ അറിയിച്ച് കാമുകന്‍ ഗൗതം കാര്‍ത്തിക്

    നാളെ ഞാന്‍ വിവാഹം കഴിക്കുകയാണെങ്കിലും ഇക്കാര്യം പറഞ്ഞ് വരരുത്

    കുറച്ച് കൂടി കരിയറിന് പ്രധാന്യം നല്‍കാം എന്നാണ് തീരുമാനിച്ചിരിക്കുന്നത്. നല്ലൊരു ജോലി വേണമെന്ന് ഞാന്‍ ചിന്തിക്കുന്നുണ്ട്. തന്റെ അമ്മ പലര്‍ക്കും ജോലിയൊക്കെ ശരിയാക്കി കൊടുക്കാറുണ്ട്. പക്ഷേ സ്വന്തം മക്കള്‍ക്കൊരു ജോലിയാക്കാന്‍ സാധിച്ചില്ലല്ലോ എന്ന് പറയും. എന്റെ വിവാഹം അമ്മയുടെ ഇഷ്ടത്തിന് നടത്തിയതാണ്. അതിന്റെ ഒരു വിഷമം ഉണ്ടായിരുന്നെങ്കിലും അമ്മ ഇപ്പോള്‍ ഹാപ്പിയാണ്. ഇന്നത്തെ കാലത്ത് ഡിവോഴ്‌സ് വലിയ സംഭവമല്ല. ആരെ വിവാഹം കഴിച്ചാലും അവരുടെ ഉള്ളില്‍ കയറി നോക്കാന്‍ പറ്റില്ല. എത്ര അഡ്ജസ്റ്റ് ചെയ്താലും ശരിയാവണമെന്നില്ല. അങ്ങനെ പോവുന്നവരൊക്കെ ഭാഗ്യവാന്മാര്‍ എന്നേ ഞാന്‍ പറയൂ. നാളെ ഞാന്‍ വിവാഹം കഴിക്കുകയാണെങ്കിലും ഇക്കാര്യം പറഞ്ഞ് വരരുത്. അതുകൊണ്ടാണ് എല്ലാ അഭിമുഖങ്ങളിലും താനിത് പറയുന്നതെന്നും' ആരതി വ്യക്തമാക്കുന്നു.

    ലച്ചുവിന്റെ പണി ഏറ്റു! അഞ്ജുവും അപ്പുവും തമ്മിലടി തുടങ്ങി! സ്വാന്തനം വീട്ടില്‍ ഇനി അടി ടൈംലച്ചുവിന്റെ പണി ഏറ്റു! അഞ്ജുവും അപ്പുവും തമ്മിലടി തുടങ്ങി! സ്വാന്തനം വീട്ടില്‍ ഇനി അടി ടൈം

    ആരതി വിവാഹം കഴിച്ചത് ആണെന്ന് കണ്ടാല്‍ പറയില്ല

    അതേ സമയം ആരതി വിവാഹം കഴിച്ചത് ആണെന്ന് കണ്ടാല്‍ പറയില്ല. ചെറിയ കുട്ടിയെ പോലെ തോന്നിയെന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളില്‍ പറയുന്നത്. മാത്രമല്ല ഇനിയൊരു വിവാഹം കഴിക്കുമ്പോള്‍ നല്ലോണം ചിന്തിക്കണമെന്ന ഉപദേശവും ചിലര്‍ നല്‍കി. 'ലിവിംഗ് ടുഗദര്‍ അല്ലേ നല്ലത്' എന്നാണ് ഒരാള്‍ നടിയോട് ചോദിക്കുന്നത്. 'വിവാഹമെന്ന പറയുന്നത് ഒരു പരമ്പരാഗത രീതിയാണ്. അതിന് നല്ല ക്ഷമയും അഡ്ജസ്റ്റ്‌മെന്റും വേണം. ഇതില്‍ നിന്നാണ് നല്ല ഒരു ജീവിത പരമ്പര തുടങ്ങുന്നത്. പക്ഷേ താങ്കളുടെ ഒരു ജിവിത രീതി വെച്ച് ഇത് അനുയോജ്യമാണോ എന്ന് തീരുമാനിക്കൂ' എന്നും അദ്ദേഹം പറയുന്നു.

    നൂറ് രൂപയായിരുന്നു ആദ്യ ശമ്പളം, 15 വർഷം എടുത്തു ഇന്ന് കാണുന്ന ‍ഞാനാകാൻ'; ലക്ഷ്മി നക്ഷത്ര!നൂറ് രൂപയായിരുന്നു ആദ്യ ശമ്പളം, 15 വർഷം എടുത്തു ഇന്ന് കാണുന്ന ‍ഞാനാകാൻ'; ലക്ഷ്മി നക്ഷത്ര!

    Recommended Video

    Santhosh Varkey Talks About Nithya Menon | FilmiBeat Malayalam

    അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം

    Read more about: serial actress
    English summary
    Manassinakkare Serial Fame Arathy Sojan Opens Up About Her Marriage For The First Time
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X