»   » വില്ലത്തരമാണോ അതോ ?? ആത്മസഖിയിലെത്തുന്ന പുതിയ അതിഥി ആരാണെന്നറിയുമോ ??

വില്ലത്തരമാണോ അതോ ?? ആത്മസഖിയിലെത്തുന്ന പുതിയ അതിഥി ആരാണെന്നറിയുമോ ??

Posted By: Nihara
Subscribe to Filmibeat Malayalam

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരമാണ് മനീഷ് കൃഷ്ണ. പേര് പറഞ്ഞാല്‍ ചിലപ്പോള്‍ ആലെ പിടി കിട്ടിയെന്ന് വരില്ല എന്നാല്‍ ചെയ്ത സീരിയലുകളെക്കുറിച്ച് പറഞ്ഞാല്‍ പെട്ടെന്ന് തന്നെ ആളെ മനസ്സിലാവും. വില്ലനായും സഹനടനായും പ്രേക്ഷക മനസ്സില്‍ ചേക്കേറിയ മനീഷ് മഴവില്‍ മനോരമയിലെ ആത്മസഖിയിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. സംഗീതാ മോഹനാണ് ആത്മസഖിക്ക് കഥ ഒരുക്കിയിട്ടുള്ളത്. പതിവു കണ്ണീര്‍ പരമ്പരകളില്‍ നിന്നും മാറി വ്യത്യസ്തമായ രീതിയിലാണ് ഈ സീരിയല്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്. ഓരോ താരങ്ങള്‍ക്കും അഭിനയ സാധ്യതയുള്ള കഥാപാത്രം തന്നെയാണ് സംവിധായകന്‍ നല്‍കിയിട്ടുള്ളത്.

മികച്ച പ്രതികരണമാണ് ആത്മസഖിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളാണ് വരുന്ന എപ്പിസോഡുകളില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത്. അതിനിടയിലാണ് താനും ഈ സീരിയലിന്റെ ഭാഗമായെത്തുന്ന കാര്യത്തെക്കുറിച്ച് മനീഷ് കൃഷ്ണ വെളിപ്പെടുത്തിയിട്ടുള്ളത്. ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യം പങ്കുവെച്ചിട്ടുള്ളത്. റെയ്ജന്‍, അവന്തികാ മോഹന്‍, ബീനാ ആന്റണി, മനോജ്, പ്രതീക്ഷാ വിജയന്‍, ജിഷിന്‍ തുടങ്ങിയവരാണ് സീരിയലില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Maneesh krishna

സാഗരം സാക്ഷി, പൊന്നമ്പിളി, അമല, പ്രണയം തുടങ്ങിയ സീരിയലുകളിലൂടെയാണ് മനീഷ് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയത്. കന്യാകുമാരി എക്‌സ്പ്രസ്സ് എന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. ആത്മസഖിയുടെ സെറ്റില്‍ ജോയിന്‍ ചെയ്തുവെന്നല്ലാതെ കഥാപാത്രത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയിട്ടില്ല. അതിനാല്‍ത്തന്നെ പ്രേക്ഷകരുടെ ആകാംക്ഷയും വര്‍ധിക്കുകയാണ്.

English summary
Maneesh krishna joined in Athmasakhi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam