75 ലക്ഷത്തിന്റെ ഫ്‌ളാറ്റ് സ്വന്തമാക്കി മണിക്കുട്ടന്‍; ടൈറ്റില്‍ വിന്നര്‍ക്കുള്ള സമ്മാനങ്ങൾ കൈമാറി മോഹന്‍ലാല്‍

ബിഗ് ബോസ് ടൈറ്റില്‍ വിന്നര്‍ ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പ് അവസാനിച്ചു. ഒന്നാം സ്ഥാനം സ്വന്തമാക്കിയത് മണിക്കുട്ടന്‍ ആയിരുന്നു. തുടക്കം മുതല്‍ വിജയസാധ്യത ഉറപ്പിച്ചിരുന്ന മത്സരാര്‍ഥി മണിക്കുട്ടനായിരുന്നു. എട്ട് പേര്‍ ഫൈനലില്‍ എത്തിയെങ്കിലും ഫൈനല്‍ ഫൈവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് മണിക്കുട്ടന്‍, സായി വിഷ്ണു, ഡിംപല്‍ ഭാല്‍, റംസാന്‍, അനൂപ് കൃഷ്ണന്‍ എന്നിവരാണ്.

അനൂപ് അഞ്ചാമതും റംസാന്‍ നാലാമതും ഡിംപല്‍ മൂന്നാം സ്ഥാനത്തിനും അര്‍ഹരായി. സായിയും മണിക്കുട്ടനുമാണ് ടൈറ്റില്‍ വിന്നറാവാനുള്ള സാധ്യത പട്ടികയില്‍ അവസാനം വരെ നിന്നത്. ഇവരില്‍ ആര്‍ക്ക് ലഭിക്കുമെന്ന സംശയം പ്രേക്ഷകര്‍ക്കും ഉണ്ടായിരുന്നു. ഒടുവില്‍ മണിക്കുട്ടനാണ് വിജയിച്ചതെന്ന് അവതാരകനായ മോഹന്‍ലാല്‍ പ്രഖ്യാപിച്ചു.

manikuttan-

ടൈറ്റില്‍ വിന്നറെ കാത്തിരുന്നത് 75 ലക്ഷത്തിന്റെ ഫ്‌ളാറ്റ് ആയിരുന്നു. കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് നല്‍കുന്ന ഫ്‌ളാറ്റാണ് വിന്നര്‍ക്ക് ലഭിച്ചത്. സമ്മാനത്തിന് അര്‍ഹനായ ആള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്ത് ഫ്‌ളാറ്റ് തിരഞ്ഞെടുക്കാമെന്ന് കോണ്‍ഫിഡന്റ്് ഗ്രൂപ്പിന്റെ ചെയര്‍മാനായ റോയി സി ജെ അറിയിച്ചിരുന്നു. ഒപ്പം നാനടെക്‌നോളജിയുടെ വലിയൊരു സമ്മാനവും ടൈറ്റില്‍ വിന്നര്‍ക്ക് ലഭിച്ചിരിക്കുകയാണ്.

മഞ്ഞയഴകിൽ നടി മൌനി റോയി, സിംപിൽ സ്റ്റൈലിലുള്ള ഫോട്ടോഷൂട്ടുമായി താരം

Recommended Video

Manikkuttan തന്നെ ഒന്നാംസ്ഥാനത്തിന് അർഹൻ- Kidilam Firoz | FilmiBeat Malayalam

തുടക്കം മുതല്‍ ഒരു വീട് ഇല്ലാത്തതിനെ കുറിച്ച് ബിഗ് ബോസിനുള്ളില്‍ തുറന്ന് സംസാരിച്ച മത്സരാര്‍ഥിയായിരുന്നു മണിക്കുട്ടന്‍. തന്റെ അച്ഛനും അമ്മയും വാടക വീട്ടിലാണ് കഴിയുന്നതെന്ന് അടക്കമുള്ള കാര്യങ്ങള്‍ മണിക്കുട്ടന്‍ പറഞ്ഞിരുന്നു. വിചാരിച്ചിരുന്നത് പോലെ ഫ്‌ളാറ്റ് സമ്മാനമായി ലഭിച്ച സന്തോഷത്തിലായി താരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X