മോഹന്‍ലാലിന് ആദ്യമായി മേക്കപ്പ് ഇട്ടത് മണിയന്‍പിള്ള രാജു! സ്‌കൂള്‍ നാടകത്തെ കുറിച്ച് പറഞ്ഞ് താരം
മലയാള സിനിമയുടെ താരരാജാവായ മോഹന്‍ലാല്‍ ഓരോ സിനിമ കഴിയുംതോറും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. സ്‌കൂളില്‍ നിന്നും അഭിനയിച്ച നാടകത്തിലൂടെയാണ് മോഹന്‍ലാല്‍ കലാ ജീവിതം ആരംഭിക്കുന്നത്. അതിന് കാരണക്കാരന്‍ ആയതോ നടന്‍ മണിയന്‍പിള്ള രാജുവും. മോഹന്‍ലാലിന്റെ സീനിയറായി പഠിച്ച മണിയന്‍പിള്ള രാജു ആയിരുന്നു അന്ന് നാടകം സംവിധാനം ചെയ്തത്. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ആദ്യ നാടകത്തെ കുറിച്ച് താരം വെളിപ്പെടുത്തിയിരിക്കുകയാണ്.
ഞാനാണ് ആദ്യമായി ഒരു നാടകം മോഹന്‍ലാലിനെ വെച്ച് സംവിധാനം ചെയ്യുന്നതും മോഹന്‍ലാലിന്റെ മുഖത്ത് മേക്കപ്പ് ഇടുന്നതും. ആ നാടകത്തിന് ഫസ്റ്റ് പ്രൈസ് കിട്ടുകയും മോഹന്‍ലാല്‍ ആദ്യമായി മികച്ച നടനുമായി. അന്ന് ഞാന്‍ പത്താം ക്ലാസ് കഴിഞ്ഞു. മോഹന്‍ലാല്‍ ആറാം ക്ലാസില്‍ പഠിക്കുന്നു. അഞ്ച് വര്‍ഷത്തെ ജൂനീയറായിരുന്നു.

മോഹന്‍ലാല്‍ ഇടയ്ക്ക് എവിടെയോ വെച്ച് മണിയന്‍പിള്ള രാജുവിന്റെ കൈപുണ്യമാണ് ഞാന്‍ ഇങ്ങനെ എന്ന്. ഞാന്‍ പറഞ്ഞു ഒരിക്കലുമല്ല. ഞാന്‍ ആ നാടകത്തില്‍ എട്ട് പേര്‍ക്ക് മേക്കപ്പ് ഇട്ടു. അതില്‍ ഒരാള് മാത്രമേ ഇങ്ങനെ ആയിട്ടുള്ളു. ബാക്കി ഏഴ് പേരും റേഡിയോ നാടകത്തില്‍ പോലും അഭിനയിച്ചിട്ടില്ല. ഇത് മോഹന്‍ലാല്‍ എന്നൊരു അവതരാമാണ്. അദ്ദേഹത്തിന്റെ ഈശ്വരാനുഗ്രമാണ്.
കംപ്യൂട്ടര്‍ ബോയി എന്ന നാടകമായിരുന്നു അന്ന് ഒരുക്കിയത്. നാടകത്തില്‍ തൊണ്ണൂറ് വയസായ ഒരാളുടെ കഥാപാത്രമായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചതെന്നും മണിയന്‍പിള്ള രാജു പറയുന്നു. മണിയന്‍പിള്ള രാജു മാത്രമല്ല മകന്‍ നിരഞ്ജനും പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.


Click it and Unblock the Notifications