For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീടിന് പിന്നാലെ മറ്റൊരു സന്തോഷം പങ്കുവെച്ച് യുവ, പുതിയ വിലാസം ഉണ്ടാകാൻ പോകുന്നതിന്റെ ത്രില്ലിലാണ്

  |

  മിനീസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് യുവ കൃഷ്ണയും മൃദുലയും . ജൂലൈയ് 8 ന് ആയിരുന്നു ഇവരുടെ കല്യാണം. കൊവിഡ് മാനദണ്ഡം പാലിച്ച് ആറ്റുകാൽ ക്ഷേത്തിൽ വെച്ചായിരുന്നു താരങ്ങൾ വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു . ഇവരുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും വൈറലാണ്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാണാൻ കാത്തിരുന്ന വിവാഹമായിരുന്നു ഇവരുടേത്. 2020 ഡിംസംബറിലായിരിന്നു താരങ്ങളുടെ വിവാഹാനിശ്ചയം നടന്നത്. വീട്ടുകാർ ഉറപ്പിച്ച കല്യാണമായിരുന്നു.

  കറുപ്പിൽ സ്റ്റൈലൻ ലുക്കിൽ അനുപമ പരമേശ്വരൻ, ചിത്രം വൈറലാവുന്നു

  ചെമ്പരത്തിയിലെ പുതിയ ട്വിസ്റ്റിൽ അതൃപ്തി, സീരിയൽ കുളമാക്കി, മുന്നറിയിപ്പുമായി ആരാധകർ

  സോഷ്യൽമീഡിയയിൽ സജീവമാണ് മൃദുലയും യുവയും. ഒരുമിച്ചുള്ള പുതിയ ജീവിതത്തിവലെ സന്തോഷങ്ങളും വിശേഷങ്ങളും താരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. ഇവയെല്ലാം പ്രേക്ഷകരുടെ ഇടയിൽ വൈറലുമാണ്. സ്വന്തമായി ഒരു യുട്യൂബ് ചാനലുമുണ്ട്. താരങ്ങൾ പങ്കുവെയ്ക്കുന്ന വീഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിത ജീവിതത്തിലെ പുതിയ സന്തോഷത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് യുവ. സ്വന്തമായി ഒരു വീട് വെച്ചിരിക്കുന്നയാണ് . പാലുകാച്ചൽ വീഡ‍ിയോ യുട്യൂബ് ചാനലിൽ പങ്കവെച്ചിരുന്നു. ഇപ്പോഴിത പുതിയ വീ‍ടിനെ കുറിച്ചുള്ള കൂടുതൽ വിശേഷം പങ്കുവെയ്ക്കുകയാണ്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അഭിമുഖത്തിലൂടെ മറ്റൊരു സന്തോഷവും യുവ വെളിപ്പെടുത്തുന്നുണ്ട്.

  ഇപ്പോഴാണ് രജിത് കുമാറിനെ ദയയ്ക്ക് മനസിലായത്, പിണക്കം മറന്ന് ഒന്നായി,പൊളിയാണെന്ന് ആരാധകർ

  പാലക്കാട് തിരുനെല്ലായി എന്ന സ്ഥലത്താണ് പുതിയ വീട് വെച്ചത്. അമ്മയുടെ സ്ഥലമാണ്. അതിനാൽ തന്നെ അമ്മയായിരുന്നു വീട് പണിയുടെ പിന്നിലെ പ്രധാനിയെന്നാണ് യുവ പറയുന്നത്. പാലുകാച്ചൽ കഴിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചതും അമ്മയായിരുന്നു എന്നും നടൻ പറയുന്നു. ഒരു കോമ്പൗണ്ടിൽ മൂന്ന് വീടുകളാണുള്ളത്. അടുത്ത വീടുകളിൽ അമ്മയുടെ സഹേദരങ്ങളാണ് താമസിക്കുന്നത്. അതുകൊണ്ട് കൂട്ടുകുടുംബത്തിന്റെ സുഖവും സന്തോഷവുമാണിവിടെയെന്നും യുവ പറയുന്നുണ്ട്. കൂടാതെ അമ്മ മാത്രമാണിവിടെ താമസിക്കുന്നത്. തൊട്ടപ്പുറത്ത് ബന്ധുക്കൾ ഉള്ളതുകൊണ്ട് ഒറ്റയ്ക്കാണെന്ന തോന്നാറില്ലെന്നും താരം പറയുന്നുണ്ട്.

  വീടിനെ കുറിച്ചും ചെലവിനെ കുറിച്ചുമൊക്കെ താരം പറയുന്നുണ്ട്. അനാവശ്യ ആഡംബരങ്ങൾ ഒന്നുമില്ലാതെ ചെലവ് കുറച്ചുള്ളൊരു ഒരു ഒരു നില വീടാണ് പണിതത്. ഭാവിയിൽ അത് വിപുലീകരിക്കാൻ പ്ലാനുണ്ട്. രണ്ട് കിടപ്പ് മുറിയും ലിവിങ്, ഡൈനിങ്, കിച്ചൺ എന്നിവയാണ്. 3.5 സെന്റ് സ്ഥലത്തിലാണ് വീടുപണിതത്. 25 ലക്ഷം രൂപയിൽ താഴെ മാത്രമാണ് ചെലവ് വന്നതെന്നും താരം പറയുന്നു. പാലുകാച്ചലിന്റ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു 10 ലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടിരുന്നു.

  യുവയും മൃദുലയും തുരുവനന്തപുരത്താണ് താമസിക്കുന്നത്. മാസത്തിൽ ഒരിക്കൽ അവധി കിട്ടുമ്പോൾ പാലക്കട്ടോയ്ക്ക് പോകും. ഷൂട്ടിന്റെ സൗകര്യത്തിന് വേണ്ടിയാണ് ഇവിടെ താമസിക്കുന്നതെന്നും താരം പറയുന്നുണ്ട് വാടകയ്ക്കാണ് തിരുവനന്തപുരത്ത് താമസിക്കുന്നത് . കൂടാതെ മറ്റൊരു സന്തോഷ വാർത്ത കൂടി .യുവ അഭിമുഖത്തിലിൂടെ പങ്കുവെയ്ക്കുന്നുണ്ട് തിരുവനന്തപുരത്ത് സ്വന്തമായി വീടു വയ്ക്കുകയാണ് താരങ്ങൾ. മേഡേൺ വീടാണെന്നും പണി പുരോഗമിക്കുകയാണെന്നും യുവ കൃഷ്ണ പറയുന്നു.

  തന്നെക്കുറിച്ച് വരുന്നത് മുഴുവൻ ഗോസിപ്പുകളെന്ന് മൃദുല

  പുതിയ വീടിനെ കുറിച്ചുള്ള നടന്റെ വാക്കുകൾ ഇങ്ങനെ.. ''മൃദുലയുടെ വീടുപണിയും ഇവിടെ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. വെറും 5 സെന്റിൽ സൗകര്യങ്ങളെല്ലാം ഒരുക്കിയ മോഡേൺ വീടാണ്. പാലക്കാട്ടെ വീടിനേക്കാൾ ഈ വീട്ടിലാണ് എന്റെയും മൃദുലയുടെയും ഇടപെടലും സംഭാവനകളുമുള്ളത്. രണ്ടു മൂന്നു മാസത്തിനുള്ളിൽ അതിന്റെ പാലുകാച്ചൽ നടത്താം എന്ന് പ്രതീക്ഷിക്കുന്നു. തിരുവനന്തപുരത്ത് സ്വന്തമായി ഒരു വിലാസം ഉണ്ടാകാൻ പോകുന്നതിന്റെ ത്രില്ലിലാണ് ഞാനും മൃദുലയുമെന്നും താരം അഭിമുഖത്തിൽ പറഞ്ഞു. ഇപ്പോൾ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന പൂക്കാലം വരവായി എന്ന പരമ്പരയിലാണ് മൃദുല അഭിനയിക്കുന്നത്. മഴവിൽ മനോരമ അവതരിപ്പിക്കുന്ന മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന പരമ്പരയിലാണ് യുവ അഭിനയിക്കുന്നത്. വിവാഹത്തിന് ശേഷം താരങ്ങൾ വർക്കിൽ സജീവമായിട്ടുണ്ട്.

  Read more about: mridula vijay serial
  English summary
  Manjil Virinja Pookkal Actor Yuva Krishna Shares His New Happiness After Housewarming In Palakkad
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X