മഞ്ഞില്‍ വിരിഞ്ഞ പൂവിലെ വില്ലത്തി, നടി ജിസ്മി വിവാഹിതയായി! ചിത്രങ്ങള്‍ വൈറലാവുന്നു!

വിവിധ പരമ്പരകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രിയായ ജിസ്മി വിവാഹിതയായി. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തുവരുന്ന മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ സോന എന്ന വില്ലത്തിയായാണ് താരം ഇപ്പോള്‍ എത്തിക്കൊണ്ടിരിക്കുന്നത്. മനുവിനെ സ്വന്തമാക്കാനായി എന്ത് ഹീനകൃത്യവും ചെയ്യുമെന്ന മാനസികാവസ്ഥയുമായി നടക്കുകയാണ് സോന. അഞ്ജനയുമായുള്ള വിവാഹത്തിന് ശേഷം മനു വീണ്ടും സോനയുമായി സൗഹൃദത്തിലായിരുന്നു. അഞ്ജനയെ മനുവില്‍ നിന്നകറ്റാനുള്ള ശ്രമത്തിലാണ് സോന. അപ്രതീക്ഷിത ട്വിസ്റ്റുകളുമായി പരമ്പര മുന്നേറുകയാണ്. അതിനിടയിലാണ് സോനയെ അവതരിപ്പിക്കുന്ന ജിസ്മി വിവാഹിതയായെന്ന വാര്‍ത്തയും പുറത്തുവന്നത്.

ബിജു മേനോന്‍ ചിത്രമായ പുത്രന്‍ എന്ന സിനിമയിലൂടെ ആറാം മാസത്തിലാണ് ആദ്യമായി ജിസ്മി ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയത്. കുട്ടിക്കാലം മുതല്‍ത്തുടങ്ങിയ അഭിനയം വലുതായപ്പോഴും നിലനിര്‍ത്തുകയായിരുന്നു താരം. നിരവധി പരമ്പരകളിലാണ് ഇതുവരെയായി ജിസ്മി അഭിനയിച്ചിട്ടുള്ളത്. പോസിറ്റീവ് കഥാപാത്രങ്ങളെ മാത്രമല്ല വില്ലത്തിയായും താന്‍ തിളങ്ങുമെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് താരം. നിലവിളക്ക്, ഭാഗ്യദേവത, സ്ത്രീധനം തുടങ്ങിയ സീരിയലുകളിലും ജിസ്മി അഭിനയിച്ചിരുന്നു.

അഭിനയത്തില്‍ തുടരും

വിവാഹ ശേഷവും അഭിനയം തുടരുമെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും പിന്‍വാങ്ങുന്ന താരങ്ങളുടെ കൂട്ടത്തിലേക്കായിരിക്കുമോ താരവും ഇടം നേടുന്നതെന്നായിരുന്നു അവരുടെ ചോദ്യം. ക്യാമറമാനായ ഷിന്‍ജിനാണ് ജിസ്മിയെ ജീവിതസഖിയാക്കിയത്. വിവാഹത്തിന് മുന്നോടിയായി ചിത്രീകരിച്ച സേവ് ദി ഡേറ്റ് വീഡിയോ തംരഗമായി മാറിയിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂവിലെ താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ നവദമ്പതികളെ അനുഗ്രഹിക്കാനായി എത്തിയിരുന്നു.

വില്ലത്തിയായുള്ള വരവ്

നേരത്തെ പോസിറ്റീവ് കഥാപാത്രങ്ങളായിരുന്നു ജിസ്മിക്ക് ലഭിച്ചിരുന്നത്. നെഗറ്റീവ് കഥാപാത്രങ്ങളെ ഏറ്റെടുക്കാന്‍ പലരും വിമുഖത പ്രകടിപ്പിച്ചിരുന്ന സമയത്താണ് താരം സോനയെ ഏറ്റെടുത്തത്. പുറമെ ചിരിച്ച് കളിച്ച് തന്റെ ലക്ഷ്യം നേടാനായി നീങ്ങുന്ന സോനയായി തകര്‍ക്ക് അഭിനയിക്കുകയാണ് താരം. മനുവിനെ സ്വന്തമാക്കാന്‍ ഏതറ്റവും പോവുമെന്ന് സോന നേരത്തെ വ്യക്തമാക്കിയിരുന്നു. അഞ്ജനയെക്കുറിച്ച് മനുവിനെ തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ ആ ലക്ഷ്യം നേടുമോ സോനയെന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

ചിത്രങ്ങളും വീഡിയോയും

ജിസ്മിയുടെ സേവ് ദി ഡേറ്റ് വീഡിയോയിരുന്നു നേരത്തെ തരംഗമായി മാറിയിരുന്നത്. വിവാഹത്തിന് ശേഷമുള്ള ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. അതീവ സുന്ദരിയായാണ് താരം എത്തിയത്. വിവാഹത്തിന്റെ പുടവ സാരിയണിഞ്ഞുള്ള ചിത്രം പങ്കുവെച്ചും താരം എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ജിസ്മി ചിത്രങ്ങള്‍ പങ്കുവെച്ചത്.

ജിസ്മിയുടെ വിവാഹ വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X