For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ഞില്‍വിരിഞ്ഞ പൂവിലെ മനുവിനെകുറിച്ച് അധികമാര്‍ക്കും അറിയാത്തൊരു കാര്യമുണ്ട്,തുറന്നുപറഞ്ഞ് മാളവിക

  |

  മഞ്ഞില്‍ വിരിഞ്ഞ പൂവ് സീരിയലിലൂടെ മലയാളികളുടെ ഇഷ്ട താരങ്ങളായവരാണ് മാളവിക വെയില്‍സും യുവകൃഷ്ണയും. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പര മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെയാണ് മുന്നേറുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ അഞ്ജന, മനു പ്രതാപന്‍ എന്നീ കഥാപാത്രങ്ങളായിട്ടാണ് ഇരുവരും എത്തുന്നത്. കഴിഞ്ഞ വര്‍ഷം സംപ്രേക്ഷണം ആരംഭിച്ച പരമ്പര മുന്നൂറിലധികം എപ്പിസോഡുകള്‍ പിന്നിട്ടാണ് ജൈത്രയാത്ര തുടരുന്നത്. തിങ്കള്‍ മുതല്‍ വെളളി വരെ രാത്രി 7.30നാണ് പരമ്പര ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നത്.

  മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ ഭാര്യാഭര്‍ത്താക്കന്മാരായി എത്തുന്ന മാളവികയുടെയും യുവകൃഷ്ണയുടെയും പ്രകടനം പലപ്പോഴും ശ്രദ്ധേയമാവാറുണ്ട്. രേഖ രതീഷ്, അഖില്‍ ആനന്ദ് തുടങ്ങിയവരാണ് പരമ്പരയിലെ മറ്റ് പ്രധാന താരങ്ങള്‍. അതേസമയം മഞ്ഞില്‍ വിരിഞ്ഞ പൂവ് വിശേഷങ്ങള്‍ പങ്കുവെച്ച് മാളവികയും യുവയും പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മഴവില്‍ മനോരമയുടെ പേജിലാണ് ഇരുവരുടെയും സംഭാഷണങ്ങള്‍ കുറിപ്പായി പങ്കിട്ടത്.

  കൊറോണക്കാലം തുടങ്ങിയ ശേഷമുളള രണ്ടാം ഷെഡ്യൂള്‍ അവസാനിക്കുന്നതിന്റെ തിരക്കുകള്‍ക്കിടയില്‍ ഇരുന്നാണ് തങ്ങളുടെ സൗഹൃദത്തെ കുറിച്ച് ഇരുവരും സംസാരിച്ചത്. മഞ്ഞില്‍ വിരിഞ്ഞ പൂവ് സമയത്താണ് മാളവികയും യുവകൃഷ്ണയും പരിചയപ്പെട്ടത്. മാളവിക വളരെ ഡൗണ്‍ ടു എര്‍ത്തായ പേഴ്‌സണാണെന്ന് യുവ പറയുന്നു.

  നമ്മളീ പ്രോജക്ടിലെത്തുമ്പോള്‍ പുളളിക്കാരി ഒരു സെലിബ്രിറ്റിയാണ് നമ്മളൊരു ഫ്രഷറും, എങ്ങനെ കമ്മ്യൂണിക്കേറ്റ് ചെയ്യുമെന്നൊരു ഇന്‍ഹിബിഷന്‍ സത്യത്തിലുണ്ടായിരുന്നു. പക്ഷേ സംസാരിച്ചു വന്നപ്പോള്‍ വളരെ ഡൗണ്‍ ടു എര്‍ത്തായ പേഴ്‌സണാണ്. ഭയങ്കര ഫ്രണ്ട്‌ലി ടോക്കറ്റീവാണ്. പക്ഷേ ഫ്രണ്ടാവാന്‍ ആദ്യമൊരു കണ്‍ഫ്യൂഷനുളള കൂട്ടത്തിലാണ് കേട്ടോ. യുവ പറയുന്നു.

  ഞാനൊരാളെ നല്ല അനലൈസ് ചെയ്തിട്ടെ ഫ്രണ്ടാക്കാറുളളൂ എന്ന് മാളവികയും പറയുന്നു. എന്റെ ഫ്രണ്ട് ലിസ്റ്റില്‍ വരണമെങ്കില്‍ ഇത്തിരി ബുദ്ധിമുട്ടാണ്. പക്ഷേ വന്നുകഴിഞ്ഞാല്‍ കംഫര്‍ട്ടബിളാണ് ആ ലിസ്റ്റില്‍ ഉണ്ടാവും. വളരെ ചെറിയ ഫ്രണ്ട് ലിസ്റ്റുളള ഒരാളാണ്. സത്യം പറഞ്ഞാല്‍ ഷൂട്ട് തുടങ്ങി ഏകദേശം ആറ് മാസം കഴിഞ്ഞാണ് ഞങ്ങള്‍ മിണ്ടാനൊക്കെ തുടങ്ങിയത്.

  ആദ്യം ഈ മുടിയും രൂപവുമൊക്കെ കണ്ടപ്പോ ഒരു ഫ്രീക്കന്‍ ടൈപ്പൊരു ആളായിരിക്കുമെന്നാ കരുതിയത്. അതോണ്ട് തന്നെ മിണ്ടാന്‍ തോന്നിയില്ല. മിണ്ടിതുടങ്ങാന്‍ വേറൊരു കാര്യം കൂടിയുണ്ട് കേട്ടോ. യുവ പറയുന്നു. അത് ഞാന്‍ പറയാമെന്ന് മാളവിക പറഞ്ഞു. അധികമാര്‍ക്കും അറിയാത്തൊരു കാര്യമുണ്ട് ഉണ്ണി ഒരു മെന്റലിസ്റ്റാണ്. നമ്മള്‍ ബലം പിടിച്ച് മിണ്ടാതിരുന്നാലും ആള് കാര്യങ്ങളൊക്കെ പിടിച്ചെടുക്കുമോയെന്നൊരു പേടി സത്യത്തിലുണ്ടായിരുന്നു.

  ആദ്യമൊക്കെ കവറപ്പ് ചെയ്യാന്‍ നോക്കിയെങ്കിലും നമ്മളെല്ലാം കണ്ടുപിടിച്ചു കേട്ടോ. അതുകൊണ്ട് സൗഹൃദത്തില്‍ പോകുന്നതാ നല്ലതെന്ന് മാളുവിന് തോന്നി. നമ്മള്‍ മാറിനിന്നാലും നമ്മുടെ സൈക്കോളജി അറിഞ്ഞ് എല്ലാം മനസിലാക്കില്ലേ അതുകൊണ്ട് ഫ്രണ്ട്‌സായി. മാളവിക പറയുന്നു. സത്യം പറഞ്ഞാല്‍ കാണുമ്പോള്‍ ആദ്യം തോന്നുന്ന ഉണ്ണിയല്ല. ആള് ഒരു പാവം മനുഷ്യനാണ്.

  വളരെ സിമ്പിളാണ് ഭയങ്കര സെന്‍സിറ്റിവാണ്. എന്നും യുവയെ കുറിച്ച് മാളവിക പറഞ്ഞു. സത്യത്തില്‍ ഒരു വിഷയമുണ്ടായാല്‍ എന്റെ മുഖത്ത് വലുതായി റിഫ്‌ളക്ട് ചെയ്യും പക്ഷേ മൈന്റില്‍ അത് പത്ത് ശതമാനമേ ഉണ്ടാവൂ എന്ന് യുവ പറഞ്ഞപാടെ തന്നെ എന്റെ പൊന്നോ. ഇങ്ങനെ പറയല്ലെ മുഖം മനസ്സിന്റെ കണ്ണാടിയാണെന്നാ പറയാറെന്ന് മാളവികയും ഇടപെട്ടു. എന്തായാലും ഇപ്പോള്‍ ഞങ്ങള്‍ നല്ല കൂട്ടാണ്.യാതൊരു ഇന്‍ഹിബിഷന്‍സും ഇല്ല, കൂളാണ്.

  Read more about: malavika wales
  English summary
  Manjil Virinja Poovu stars malavika wales and yuvakrishna tells about their friendship
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X