നിശ്ചയത്തിന് മുന്‍പാണ് ആദ്യ ചുംബനം; വഴക്കുണ്ടായാല്‍ രാത്രി തന്നെ പറഞ്ഞ് തീര്‍ത്ത് കെട്ടിപിടിച്ച് കിടക്കും, യുവ

സീരിയല്‍ താരങ്ങളായ മൃദുലയും യുവകൃഷ്ണയും വിവാഹത്തിന് വേണ്ടിയുള്ള ഒരുക്കത്തിലാണ്. നിശ്ചയം കഴിഞ്ഞതിന് ശേഷം ഇരുവരും ഒരുമിച്ചാണ് പല പരിപാടികള്‍ക്കും എത്തുന്നത്. അധികം വൈകാതെ വിവാഹമുണ്ടാവുമെന്ന് താരങ്ങള്‍ തന്നെ സൂചിപ്പിച്ചിരുന്നു. അതേ സമയം മൃദുലയെ കുറിച്ചും ഭാവി ജീവിതത്തെ കുറിച്ചുമൊക്കെയുള്ള രസകരമായ വിവരങ്ങള്‍ നല്‍കിയിരിക്കുകയാണ് യുവ ഇപ്പോള്‍.

വർക്കൌട്ടിന് ഇറങ്ങിയതാണോ, നടി പൂജ ഹെഡ്ഹേയുടെ പുത്തൻ ഫോട്ടോസ് വൈറലാവുന്നു

വിവാഹത്തിന് മുന്‍പ് തന്നെ ഞങ്ങളൊരു നിയമം ഉണ്ടാക്കിയിട്ടുണ്ടെന്നും ഇതുവരെ അത് തെറ്റിച്ചിട്ടില്ലെന്നും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ യുവ പറയുന്നു. മാത്രമല്ല ആദ്യമായി മൃദുലയ്ക്ക് ചുംബനം നല്‍കിയത് എപ്പോഴാണെന്നത് അടക്കമുള്ള കാര്യങ്ങള്‍ യുവ വ്യക്തമാക്കുകയാണ്.

വിവാഹത്തിന് മുന്‍പെ എടുത്ത നിബന്ധന

ചെറിയ സൗന്ദര്യ പിണക്കങ്ങള്‍ മാത്രമേ മൃദുലയുമായി ഉണ്ടാവാറുള്ളൂ. ഞങ്ങള്‍ പര്‌സ്പരം പറയുന്ന കാര്യങ്ങളില്‍ തര്‍ക്കം ഉണ്ടാവും. വഴക്കടിക്കാറില്ല. ആദ്യം അങ്ങോട്ട് സോറി പറയുന്നത് ഞാനാണ്. എത്ര നേരം വഴക്കിട്ട് ഇരിക്കാമെന്ന് ഇതുവരെ നോക്കിയിട്ടില്ല. എന്ത് പ്രശ്നങ്ങളുണ്ടായാലും അന്ന് രാത്രിക്ക് മുന്‍പ് അത് തീര്‍ത്ത് കെട്ടിപ്പിടിച്ച് വേണം കിടക്കാന്‍ എന്നൊരു നിയമം ഞങ്ങള്‍ നേരത്തെ ഉണ്ടാക്കി വെച്ചിട്ടുണ്ട്. ആ വാക്ക് തെറ്റിക്കാന്‍ ആരും ഇതുവരെ ശ്രമിച്ചിട്ടില്ല. ഫോണിലൂടെ അങ്ങനെ പഞ്ചാരയടിക്കാന്‍ തനിക്ക് താല്‍പര്യമില്ല. മാക്‌സിമം ഒരു ഒന്നരമണിക്കൂര്‍ വരെയെ ഞങ്ങള്‍ സംസാരിച്ചിട്ടുണ്ടാവുകയുള്ളു.

 വിവാഹത്തിന് മുന്‍പെ എടുത്ത നിബന്ധന

മൃദുലയ്ക്ക് മുന്‍പ് എനിക്ക് വണ്‍സൈഡ് ക്രഷ് ഉണ്ടായിരുന്നു. ബാംഗ്ലൂരില്‍ ആയിരുന്ന സമയത്താണ് അത്. വീട്ടില്‍ ചോദിച്ച് സമ്മതിക്കുകയാണെങ്കില്‍ മാത്രമേ വിവാഹത്തിലേക്ക് പോവുകയുള്ളു എന്ന് അവരോട് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. ബാംഗ്ലൂര്‍കരിയാണ്. മലയാളിയല്ല. അതുകൊണ്ട് എനിക്കും വലിയ താല്‍പര്യം ഇല്ലായിരുന്നു. വീട്ടില്‍ പറഞ്ഞപ്പോഴും അവര്‍ക്കും ഇഷ്ടം തോന്നിയില്ല. ആ കാരണം പറഞ്ഞ് മെല്ലേ ഞാനത് ഒഴിവാക്കി.

 വിവാഹത്തിന് മുന്‍പെ എടുത്ത നിബന്ധന

ഇതുവരെ പൊസസീവ് ആകാനുള്ള സന്ദര്‍ഭം വന്നിട്ടിയിട്ടില്ല. കാരണം പുള്ളിക്കാരി എല്ലാവരുടെയും അടുത്ത് ഒരു ലെവലില്‍ നിന്നാണ് സംസാരിക്കാറുള്ളത്. ഓവറായി സംസാരിക്കുന്നെ ബെസ്റ്റ് ഫ്രണ്ട് ഒന്നുമില്ല. എല്ലാവരോടും അകലം പാലിച്ച് പോകുന്ന കുട്ടിയാണ്. അതുകൊണ്ട് എനിക്ക് പൊസസീവ് ആവാനുള്ള സാഹചര്യം കിട്ടിയിട്ടില്ല.

 വിവാഹത്തിന് മുന്‍പെ എടുത്ത നിബന്ധന

മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ മനു പ്രതാപ് അമ്മയുടെ മകനായിട്ടാണ്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ അമ്മ പറയുന്നതൊന്നും ഞാന്‍ കേള്‍ക്കാറില്ല. അതാണ് അമ്മ നേരിട്ട് കൊണ്ടിരിക്കുന്ന വലിയ പ്രശ്‌നം. അമ്മ വീട്ടിലുണ്ടെങ്കില്‍ കൃത്യസമയത്ത് ഭക്ഷണം കഴിക്കും. അമ്മ ഇല്ലെങ്കില്‍ എനിക്ക് വിശക്കുന്ന സമയത്ത് മാത്രമേ കഴിക്കൂ. പിന്നെ അമ്മ സ്ഥിരമായി പറയുന്നത് ഇത്രയൊക്കെ നിന്നെ പഠിപ്പിച്ചിട്ടും ഇങ്ങനെ കളിച്ച് നടക്കാതെ സുരക്ഷിതനാവേണ്ടേ? ജോലി വേണ്ടേ, പിഎസ് സി പരീക്ഷയോ, ബാങ്ക് ടെസ്റ്റോ നോക്കിക്കൂടേ, അല്ലെങ്കില്‍ വേറെന്തെങ്കിലും ജോലി നോക്കാനൊക്കെ അമ്മ പറയാറുണ്ട്.

Recommended Video

സീരിയല്‍ നടി മൃദുലയുടെയും യുവകൃഷ്ണയുടെയും വിവാഹം നിശ്ചയിച്ചു
 വിവാഹത്തിന് മുന്‍പെ എടുത്ത നിബന്ധന

എന്നെ നേരില്‍ കാണാനാണ് കൂടുതല്‍ ഭംഗിയെന്ന് ഒരുപാട് പേര്‍ പറഞ്ഞിട്ടുണ്ട്. സീരിയല്‍ മേഖലയില്‍ ആയതിനാല്‍ ആരാധികമാരാണ് ഏറ്റവും കൂടുതലുള്ളത്. അത് സ്വാഭവികമാണ്. സീരിയല്‍ നന്നായിട്ടുണ്ടെന്ന് തുടങ്ങിയ മെസ്സേജുകള്‍ ആണ് കൂടുതലും വരുന്നത്. വിവാഹത്തിന് മുന്‍പ് കല്യാണം കഴിക്കുമോയെന്ന് ചോദിച്ച് മെസ്സേജ് വരാറുണ്ടായിരുന്നു. ഇപ്പോള്‍ അങ്ങനത്തെ മെസേജുകളൊന്നും ഇല്ല. വിവാഹനിശ്ചയത്തിന് മുന്‍പാണ് മൃദുലയെ ആദ്യമായി ഉമ്മ വെച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X