twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജീവിതത്തിലെ മനോഹരമായൊരു മാജിക്കിനായുള്ള കാത്തിരിപ്പിലാണ്; മൃദുലയുമായിട്ടുള്ള വിവാഹം വൈകാതെ ഉണ്ടാവുമെന്ന് യുവ

    |

    മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ യുവകൃഷ്ണയും മൃദുല വിജയിയും വൈകാതെ വിവാഹിതരാവുകയാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് ഇരുവരുടെയും വിവാഹനിശ്ചയം നടത്തിയത്. നടി രേഖ രതീഷ് മുഖേന വന്ന ആലോചന ഇരുവീട്ടുകാര്‍ക്കും ഇഷ്ടപ്പെട്ടതോടെ വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഇപ്പോഴിതാ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് യുവകൃഷ്ണ.

    സിംപിൾ സ്റ്റൈലിൽ പ്രിയ ഭാവനി ശങ്കർ, നടിയുടെ മനോഹരമായ ചിത്രങ്ങൾ കാണാം

    മോഡലിങ്ങില്‍ നിന്നുമാണ് അഭിനയ രംഗത്തേക്ക് എത്തിയത്. ഇതിനിടെ കുറച്ച് മാജിക്കും മെന്റലിസവുമൊക്കെ പഠിച്ചിട്ടുണ്ട്. ഒപ്പം സിക്‌സ് പാക്ക് ബോഡി അടക്കം സൗന്ദര്യ സംരംക്ഷണവും ഒരുപോലെ കൊണ്ട് പോവുന്നു. മനോരമ ആരോഗ്യത്തിന് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ കാര്യങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് താരം.

     വിവാഹ വിശേഷങ്ങളുമായി യുവ

    കേരള യൂണിവേഴ്‌സിറ്റിയില്‍ എംബിഎ ചെയ്യുന്ന സമയത്താണ് മോഡലിങ്ങില്‍ ഒരു കൈ നോക്കുന്നത്. റാംപ് വാക്ക് ചെയ്യാനൊക്കെ ഇഷ്ടമായിരുന്നു. ഇന്റര്‍ കോളേജ് മോഡലിങ് മത്സരങ്ങളിലൊക്കെ സജീവമായി പങ്കെടുത്തിരുന്നു. കുറേ നാള്‍ ബംഗ്ലൂരുവില്‍ മോഡലിങ്ങ് രംഗത്ത് നിന്ന് ലഭിച്ച ബന്ധങ്ങളാണ് സീരിയലിലേക്ക് എത്താന്‍ കാരണമായത്. എംബിഎ കഴിഞ്ഞ് കുറച്ച് നാള്‍ മാജിക് പ്ലാനറ്റില്‍ റിലേഷന്‍ഷിപ് മാജേറായി ജോലി നോക്കി. അവിടെ വച്ചാണ് മാജിക് പഠിക്കുന്നത്. ഗോപി മുതുകാട് സാറിന്റെ ശിഷ്യത്വത്തില്‍.

     വിവാഹ വിശേഷങ്ങളുമായി യുവ

    അവിടെ വച്ചാണ് മെന്റലിസവും പരിചയിക്കുന്നത്. ഇല്യൂഷനിസ്റ്റ് ആയി രണ്ടര വര്‍ഷത്തോളം അവിടെ തന്നെ പെര്‍ഫോം ചെയ്തു. ആരാകണമെന്ന് ചോദിച്ചാല്‍ ഒരു പെര്‍ഫോമര്‍ ആകണമെന്നായിരുന്നു എന്റെ മനസില്‍. മോഡലിങ്, മാജിക്, മെന്റലിസം, ഇതിലെല്ലാം പെര്‍ഫോമന്‍സിന് സ്‌കോപ് ഉണ്ട്. പക്ഷേ ഏത് സ്വീകരിക്കണം എന്ന ആശയക്കുഴപ്പത്തില്‍ നിന്നപ്പോഴാണ് സീരിയലിലേക്കൊരു ക്ഷണം വരുന്നത്. ആദ്യമൊക്കെ വിമര്‍ശനങ്ങളും നെഗറ്റീവ് കമന്റുകളും കേട്ട് പേടിച്ചിട്ടുണ്ട്. ഇപ്പോള്‍ അഭിനയം ആസ്വദിച്ച് തുടങ്ങി.

     വിവാഹ വിശേഷങ്ങളുമായി യുവ

    എന്നിലെ നടന്‍ ഇവോള്‍വ് ചെയ്ത് വരുന്നത് അനുസരിച്ച് ആളുകള്‍ ഇഷ്ടപ്പെട്ട് തുടങ്ങി. ഇപ്പോള്‍ ധാരാളം പേര്‍, പ്രത്യേകിച്ച് സ്ത്രീ പ്രേക്ഷകര്‍ നല്ലത് പറയാറുണ്ട്. പൊതുവേ വളരെ ഹാപ്പിയായ നല്ല എനര്‍ജറ്റിക്കായി നില്‍ക്കാന്‍ ആഗ്രഹമുള്ള ഒരാളാണ് ഞാന്‍. ചുറ്റുമുള്ളവരിലേക്ക് ആ എനര്‍ജി പ്രസരിപ്പിക്കാനും ശ്രമിക്കാറുണ്ട്. അനാവശ്യമായി ടെന്‍ഷന്‍ അടിക്കുന്ന പ്രകൃതമല്ല. ചെറിയ സ്‌ട്രെസ് ഒക്കെ വന്നാല്‍ തന്നെ സ്വയം പരിഹരിക്കാറാണ് പതിവ്. അടുത്ത സുഹൃത്തുക്കളുടെ പ്രശ്‌നങ്ങളൊക്കെ വന്നാല്‍ എന്നോട് ഷെയര്‍ ചെയ്യാറുണ്ട്. എനിക്ക് പറ്റുന്ന രീതിയിലുള്ള നിര്‍ദ്ദേശങ്ങളും കൊടുക്കാറുണ്ട്.

    Recommended Video

    സീരിയല്‍ നടി മൃദുലയുടെയും യുവകൃഷ്ണയുടെയും വിവാഹം നിശ്ചയിച്ചു
     വിവാഹ വിശേഷങ്ങളുമായി യുവ

    ഷോ ബിസിനസില്‍ നില്‍ക്കുമ്പോള്‍ സൗന്ദര്യ കാര്യത്തില്‍ ശ്രദ്ധ വേണം. ഞാന്‍ ക്രീമുകള്‍ ഉപയോഗിക്കുകയോ പാര്‍ലറില്‍ പോവുകയോ ചെയ്യാറില്ല. പക്ഷേ അധികം വെയില് കൊള്ളാതെയും ടാന്‍ ഉണ്ടാകാതെയും ശ്രദ്ധിക്കും. അലോവെര ജെല്‍ പോലെ സ്വാഭാവികമായ ചര്‍മ്മ സംരംക്ഷണ മാര്‍ഗങ്ങള്‍ വല്ലപ്പോഴും ഉപയോഗിക്കാറുണ്ട്. നന്നായി വെള്ളം കുടിക്കാനും ശ്രദ്ധിക്കും. ലുക് ചേഞ്ചിലും മേക് ഓവറിലുമൊക്കെ താല്‍പര്യമുണ്ട്. താടിയിലും മീശയിലുമാണ് ഏറ്റവുമധികം പരീക്ഷണം നടത്താറുള്ളത്. ശ്രദ്ധിച്ചാലറിയാം, മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ തന്നെ കുറേയധികം സ്റ്റൈലുകള്‍ ചെയ്തിട്ടുണ്ട്. ജീവിതത്തിലെ മനോഹരമായൊരു മാജിക്കിനായുള്ള കാത്തിരിപ്പിലാണ് താരം. സീരിയല്‍ താരം മൃദുല വിജയിയുമായുള്ള വിവാഹം വൈകാതെ ഉണ്ടാകും.

    English summary
    Manjil Virinja Poovu Fame Yuva Krishna Opens Up About His Marriage With Mridula Vijay
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X