യുവകൃഷ്ണയുടെ സര്‍പ്രൈസ് സമ്മാനത്തില്‍ കണ്ണുതള്ളി മാന്‍വി, ആളെ നോക്കി വാങ്ങിയതാണെന്ന് യുവയും

മഞ്ഞില്‍ വിരിഞ്ഞ പൂവിലെ മനു പ്രതാപിനെ അവതരിപ്പിച്ചാണ് യുവകൃഷ്ണ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. വില്ലത്തരത്തിന് പറ്റിയ ലുക്കാണെങ്കിലും നായകനായാണ് യുവ അവതരിച്ചത്. മാളവിക വെയ്ല്‍സായിരുന്നു യുവയുടെ നായികയായെത്തിയത്. മനു അഞ്ജനയെ കണ്ടുമുട്ടുന്നതോടെയാണ് മഞ്ഞില്‍ വിരിഞ്ഞ പൂവിന്റെ കഥാഗതിയും മാറിയത്. മിനിസ്‌ക്രീനിലെ മികച്ച ജോഡികളാണ് ഇവരെന്നായിരുന്നു പ്രേക്ഷകര്‍ വിലയിരുത്തിയത്. രേഖ കൃഷ്ണ, ശാലു മേനോന്‍ തുടങ്ങിയവരും പരമ്പരയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

അഭിനയം മാത്രമല്ല മാജിക്കും മെന്റലിസത്തിലും താല്‍പര്യമുണ്ട് യുവയ്ക്ക്. അഭിമുഖങ്ങളിലും ചാനല്‍ പരിപാടികളിലുമെല്ലാം യുവ ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഫ്‌ളവേഴ്്‌സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന സ്റ്റാര്‍ മാജിക്കിലേക്കും ഇടയ്ക്ക് യുവ അതിഥിയായെത്തിയിരുന്നു. മെന്റലിസം പരീക്ഷണങ്ങളും താരം നടത്തിയിരുന്നു. ഗെയിമിലും സജീവമായിരുന്നു. ക്രിസ്മസുമസ് സെപ്ഷല്‍ സ്റ്റാര്‍ മാജിക്കിന്റെ പ്രമോയിലെ വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

മാന്‍വിക്ക് സമ്മാനം

മാന്‍വിക്ക് സമ്മാനം

സ്റ്റാര്‍ മാജിക്കിലെ പ്രധാന താരങ്ങളിലൊരാളായ മാന്‍വിക്ക് സമ്മാനവുമായാണ് യുവകൃഷ്ണ എത്തിയത്. മാന്‍വിയുടെ എന്തെങ്കിലും ക്യാരക്ടര്‍ നോക്കിയാണോ സമ്മാനം വാങ്ങിയതെന്നായിരുന്നു ലക്ഷ്മി യുവയോട് ചോദിച്ചത്. പിന്നെ തീര്‍ച്ചയായിട്ടും, എന്നും ഉപയോഗമുള്ള സാധനങ്ങള്‍ വേണം നമ്മള്‍ ഗിഫ്റ്റ് കൊടുക്കാനെന്നും യുവ പറഞ്ഞിരുന്നു. ആകാംക്ഷയോടെയാണ് മാന്‍വി സമ്മാനം തുറക്കുന്നത്. സമ്മാനം കണ്ടതും മിടുക്കനെന്നായിരുന്നുകിഷോര്‍ യുവയോട് പറഞ്ഞത്. ഇതാണ് ഏറ്റവും ആവശ്യമുള്ള കാര്യമെന്നായിരുന്നു ആന്‍ അഗസ്റ്റിന്റെ കമന്റ്.

അതിഥിയായി

അതിഥിയായി

ആന്‍ അഗസ്റ്റിനാണ് പരിപാടിയില്‍ അതിഥിയായെത്തിയിട്ടുള്ളത്. നീണ്ടനാളത്തെ ഇടവേള അവസാനിപ്പിച്ചാണ് താരം ചാനല്‍ പരിപാടിയില്‍ പ്രത്യക്ഷപ്പെടുന്നത്. അഭിനയ രംഗത്ത് സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തുന്നുണ്ട് താരം. കാലങ്ങള്‍ക്ക് ശേഷം നിങ്ങളുടെ കൂടെ സ്റ്റേജില്‍ നില്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അതേ പോലെ തന്നെ പേടിയുമുണ്ട്. അസ്സലാണ് ഈ സ്റ്റേജെന്നും ആന്‍ പറഞ്ഞിരുന്നു.

യുവ നല്‍കിയ സമ്മാനം

യുവ നല്‍കിയ സമ്മാനം

യുവ നല്‍കിയ സമ്മാനം എന്താണെന്നറിയാനായുള്ള ആകാംക്ഷയിലാണ് ആരാധകര്‍. അടുത്തിടെയായിരുന്നു യുവയും സ്റ്റാര്‍ മാജിക്കിലേക്ക് എത്തിയത്. ഗംഭീര പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്. ക്രിസ്മസ് എപ്പിസോഡില്‍ പ്രേക്ഷകര്‍ക്ക് സര്‍പ്രൈസുണ്ടെന്നും താരം പറഞ്ഞിരുന്നു. പൂക്കാലം വരവായി നായിക മൃദുല വിജയും യുവയും വിവാഹിതരാവുകയാണെന്നുള്ള വിശേഷം പുറത്തുവന്നത് കഴിഞ്ഞ ദിവസമായിരുന്നു. പ്രണയവിവാഹമല്ല തങ്ങളുടേതെന്ന് ഇരുവരും പറഞ്ഞിരുന്നു.

Recommended Video

2020 ല്‍ പരാജയം നേരിട്ട സിനിമകള്‍ ഇവയൊക്കെയാണ് | FilmiBeat Malayalam
സ്റ്റാര്‍ മാജിക്കില്‍

സ്റ്റാര്‍ മാജിക്കില്‍

സ്റ്റാര്‍ മാജിക്കിലെ പ്രധാനികളിലൊരാളാണ് മൃദുല വിജയ്. സീരിയലിലെ തിരക്കിനിടയിലും പരിപാടിയിലേക്ക് താരമെത്താറുണ്ട്. മനോഹരമായ നൃത്തവും മിമിക്രിയുമൊക്കെയായാണ് മൃദുല എത്താറുള്ളത്. സ്റ്റാര്‍ മാജിക്കില്‍ സജീവമാണെങ്കിലും യുവ പങ്കെടുത്ത എപ്പിസോഡില്‍ താനുണ്ടായിരുന്നില്ലെന്നായിരുന്നു വിവാഹ വാര്‍ത്ത പുറത്തുവന്നപ്പോള്‍ മൃദുല പറഞ്ഞത്. ഇതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

തമിഴകത്തിന്റെ പ്രിയതാരം സൂരിയും കുടുംബവും, ചിത്രങ്ങള്‍ കാണാം

Read more about: television
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X