For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാവി വധുവായ മൃദുലയെ ആദ്യം കണ്ടത് കള്ള് ഷാപ്പില്‍ നിന്നാണെന്ന് യുവ കൃഷ്ണ; എലീനയെ ഞെട്ടിച്ച വെളിപ്പെടുത്തൽ

  |

  ടെലിവിഷന്‍ പ്രേക്ഷകരുടെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ യുവകൃഷ്ണയും മൃദുല വിജയിയും വിവാഹിതരാവാന്‍ പോവുകയാണ്. നിശ്ചയം കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ വിവാഹമുണ്ടാവുമെന്ന് ഇരുവരും പറഞ്ഞിരുന്നു. ഒടുവില്‍ ജൂലൈ മാസത്തില്‍ വിവാഹം നടത്താന്‍ തീരുമാനിച്ചു. വിവാഹസാരിയും ആഭരണങ്ങളുമൊക്കെ എടുത്ത് എല്ലാം തയ്യാറായി കൊണ്ടിരിക്കുകയാണെന്ന് അടുത്തിടെ മൃദുല വ്യക്തമാക്കിയിരുന്നു.

  കേരള സാരിയിൽ നടി സംയുക്ത മേനോൻ, പുത്തൻ ഫോട്ടോ വൈറലായതോടെ സംയുക്ത എന്തൊരു ക്യൂട്ടാണെന്ന് ആരാധകർ

  ഇതിനിടെ മൃദുലയെ ആദ്യമായി കണ്ടുമുട്ടിയത് കള്ള് ഷാപ്പില്‍ നിന്നുമാണെന്ന് പറയുകയാണ് യുവ. ബിഗ് ബോസ് താരം എലീന പടിക്കല്‍ അവതാരകയായിട്ടെത്തിയ കൗമുദി ചാനലിലെ ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് മൃദുലയെ ആദ്യം കണ്ട നിമിഷത്തെ കുറിച്ചും വിവാഹം നിശ്ചയിച്ചത് വരെയുള്ള കാര്യങ്ങള്‍ യുവ വെളിപ്പെടുത്തിയത്.

  മൃദുലയെ ആദ്യം കണ്ടുമുട്ടുന്നത് എവിടെയാണെന്നുള്ള ചോദ്യത്തിന് കള്ള് ഷാപ്പില്‍ വെച്ചാണെന്നായിരുന്നു യുവയുടെ മറുപടി. പ്രൊമോയ്ക്ക് ഉള്ള സാധനം കിട്ടി പ്രേക്ഷകരെ, മൃദുലയെ ആദ്യമായി യുവ കണ്ടുമുട്ടിയത് കള്ളുഷാപ്പില്‍ എന്ന് പറഞ്ഞ് എലീന അതിനൊരു ക്യാപ്ഷനും നല്‍കി. ഇതോടെ കള്ള് ഷാപ്പില്‍ കള്ള് കുടിക്കാന്‍ മാത്രമാണോ ശരിക്കും പോകുന്നതെന്ന് യുവ ചോദിക്കുന്നു. അവിടെയാണ് ഏറ്റവും നല്ല ഫുഡ് കിട്ടുന്നത്. അങ്ങനെ കഴിക്കാന്‍ പോയപ്പോഴാണ് മൃദുലയെ കാണുന്നതെന്ന് താരം പറഞ്ഞു.

  സാധാരണ ജീവിതത്തില്‍ ആദ്യമായൊരു പെണ്ണ് കാണല്‍ ചടങ്ങോ, അല്ലെങ്കില്‍ ആണ്‍സുഹൃത്തും പെണ്‍സുഹൃത്തുമെല്ലാം കണ്ടുമുട്ടുന്നത്് ഫോറിന്‍ കഫേ കളില്‍ ആയിരിക്കും. പക്ഷേ ഇത് കള്ള് ഷാപ്പിലായി പോയോ എന്ന് എലീന ഇടയില്‍ ചോദിക്കുന്നു. 'അത് മൃദുലയെ ഇംപ്രെസ് ചെയ്യാന്‍ പോയ പോക്ക് ഒന്നുമല്ലെന്ന് യുവ പറയുമ്പോള്‍, എന്നാ അവളുടെ തീറ്റ കാണാന്‍ പോയതാണോന്ന് തമാശ രൂപേണ എലീന ചോദിക്കുന്നു'.

  ഒരു ഓഫ് ഉള്ള ദിവസം, ഞാനും രേഖ ചേച്ചി, അവരുടെ ഡ്രൈവര്‍, മൃദുല, അവളുടെ അനിയത്തി, എന്നിങ്ങനെ എല്ലാവരും ചേര്‍ന്ന് ഒന്ന് ഹാങ്ങ് ഔട്ട് ചെയ്യാന്‍ വേണ്ടി പുറത്തിറങ്ങി. അന്നേരം പുഞ്ചക്കിരി ഷാപ്പില്‍ പോകാമെന്ന് പ്ലാനിട്ടു. ഇതെല്ലാം നടക്കുന്നത് ഒരു വര്‍ഷം മുന്‍പാണ്. അന്നേരം വിവാഹമോ, മറ്റ് കാര്യങ്ങളോ ചര്‍ച്ച ചെയ്തിട്ടില്ല. ഫസ്റ്റ് ടൈം ഞാന്‍ മൃദുലയെ കാണുന്നത് അങ്ങനെയാണെന്ന് കൂടി യുവ പറയുന്നു.

  അതിന് ശേഷം നിങ്ങള്‍ തമ്മില്‍ ഇഷ്ടം തോന്നിയോ എന്ന എലീനയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു യുവയുടെ മറുപടി. ഒരു വര്‍ഷം മുന്‍പ് പരിചയപ്പെട്ടെങ്കിലും സാധാരണ സുഹൃത്തുക്കള്‍ അയക്കുന്നത് പോലെയുള്ള മെസേജിങ് പോലും ഞങ്ങള്‍ തമ്മില്‍ ഇല്ലായിരുന്നു. ഇടയ്ക്ക് എപ്പോഴെങ്കിലും ഹായ്, ഹലോ, സുഖമല്ലേ, എന്തൊക്കെയുണ്ട് വിശേഷം, എന്നൊക്കെ ചോദിച്ചാല്‍ ആയി. അല്ലെങ്കില്‍ ഇല്ല. അത്രയേ ഉണ്ടായിരുന്നുള്ളു.

  സീരിയല്‍ നടി മൃദുലയുടെയും യുവകൃഷ്ണയുടെയും വിവാഹം നിശ്ചയിച്ചു

  പിന്നീട് ഒരു വര്‍ഷത്തിന് ശേഷം രേഖ ചേച്ചിയുടെ പിറന്നാളിന് കണ്ടുമുട്ടുന്നതിന് തൊട്ട് മുന്‍പാണ് ഇത്തരം പ്ലാനിങ്ങുകള്‍ ഒക്കെ നടക്കുന്നത്. എന്റെ വീട്ടില്‍ നന്നായി പെണ്ണ് കാണല്‍ നടക്കുന്ന സമയമായിരുന്നു. അവളുടെ വീട്ടിലും സമാനമായ അവസ്ഥയായിരുന്നു. എനിക്ക് കുറെ കാലമായി പെണ്ണ് അന്വേഷിക്കുകയാണ്. അമ്മയും ചേച്ചിമാരുമെല്ലാം നോക്കി നോക്കി തളര്‍ന്നു. അവസാനം എന്റെ അടുത്ത് വന്ന്, എടാ നീ നല്ല പെണ്‍കുട്ടിയെ കൊണ്ട് വാ, ഞങ്ങള്‍ കെട്ടിച്ച് തരാം എന്ന് പറയാന്‍ തുടങ്ങി. പക്ഷേ നമ്മുടെ ഇതിനൊക്കെ ചേര്‍ന്ന കുട്ടിയായിരിക്കണം. അത്ര മാേ്രത ഉള്ളുവെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ ഫീല്‍ഡിലേക്ക് ഇറങ്ങിയാണ് തപ്പി എടുത്തതെന്ന് താരം പറയുന്നു.

  English summary
  Manjil Virinja Poovu Serial Actor Yuva Krishna Says First He Saw Mridula Vijay In A Toddy Shop
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X