സീരിയല്‍ നടന്‍ അഖില്‍ ആനന്ദ് വിവാഹിതനായി; വധുവിനൊപ്പമുള്ള താരത്തിന്റെ ഫോട്ടോ കണ്ട് ആരാധകര്‍ ചോദിക്കുന്നു
സീരിയല്‍ നടി, നടന്മാരുടെ വിവാഹ വാര്‍ത്തകള്‍ കേട്ട് സമ്പന്നമായിരുന്നു ഈ ലോക്ഡൗണ്‍ നാളുകള്‍. ഇപ്പോള്‍ മലയാളക്കരയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒട്ടുമിക്ക പരമ്പരകളിലെയും താരങ്ങള്‍ കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചിരുന്നു. അതിനിയും അവസാനിച്ചിട്ടില്ലെന്ന് തെളിയിച്ച് കൊണ്ടാണ് മറ്റൊരു വിവാഹ വാര്‍ത്ത എത്തിയിരിക്കുന്നത്.
സീരിയല്‍ നടന്‍ അഖില്‍ ആനന്ദ് വിവാഹിതനായിരിക്കുകയാണ്. യഥാര്‍ഥ പേരിനെക്കാളും പിച്ചാത്തി ഷാജി എന്ന പേരില്‍ അറിയപ്പെടുന്ന അഖില്‍ മഞ്ഞില്‍വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെയാണ് ശ്രദ്ധേയനാവുന്നത്. സോഷ്യല്‍ മീഡിയ പേജുകളിലൂടെ അഖിന്റെ വിവാഹ ഫോട്ടോ പ്രചരിച്ചതോടെയാണ് താരം വിവാഹിതനായെന്ന കാര്യം പുറംലോകം അറിയുന്നത്.

താരവിവാഹവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെങ്കിലും വിവാഹഫോട്ടോകള്‍ക്ക് താഴെ ആശംസകളുമായി പ്രിയപ്പെട്ടവര്‍ എത്തിയിരിക്കുകയാണ്. നവതാരദമ്പതിമാര്‍ക്ക് എല്ലാവിധ ആശംസകളും അറിയിച്ച് ആരാധകരും വന്നിട്ടുണ്ട്. അതിനൊപ്പം മഞ്ഞില്‍വിരിഞ്ഞപൂവ് സീരിയലിലെ ഒട്ടുമിക്ക താരങ്ങളും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്. ഇതോടെ വിവാഹം സീരിയയിലാണോ എന്ന സംശയവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ സന്തോഷത്തോടെ താന്‍ വിവാഹിതനായി എന്ന കുറിപ്പുമായി പ്രിയതമയെ ചേര്‍ത്ത് നില്‍ക്കുന്ന ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്.
ഇത്രയും ഹോട്ട് ആയി ഫോട്ടോഷൂട്ടോ, നടി അർച്ചന അച്ചൂസിൻ്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
Recommended Video
നിലവില്‍ സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന കാര്‍ത്തികദീപം സീരിയലില്‍ അഭിനയിക്കുകയാണ് അഖില്‍. ദീപന്‍ എന്ന ഗുണ്ടാ വേഷത്തിലാണ് അഖില്‍ അഭിനയിക്കുന്നത്. വളരെ പ്രേക്ഷക പ്രശംസ നേടി കൊടുത്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ടാണ് അഖില്‍ ആനന്ദ് ടെലിവിഷന്‍ മേഖലയില്‍ സജീവമാകുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.


Click it and Unblock the Notifications