നല്ലൊരു ഭാര്യയും അമ്മയാവുക അതാണ് സ്വപ്നം; ആരാധകര്‍ക്ക് മറുപടിയുമായി സീരിയല്‍ നടി ജിസ്മി

സീരിയലുകളില്‍ നായികമാര്‍ക്കൊപ്പം അല്ലെങ്കില്‍ നായികമാരെക്കാള്‍ കൂടുതല്‍ ജനപ്രീതി നേടിയെടുക്കന്ന വില്ലത്തി കഥാപാത്രങ്ങളുണ്ട്. അങ്ങനെ നെഗറ്റീവ് വേഷങ്ങളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് ജിസ്മി. ഹിറ്റ് പരമ്പരകളായ മഞ്ഞില്‍ വിരിഞ്ഞ പൂവ്, കാര്‍ത്തിക ദീപം, എന്നിങ്ങനെയുള്ള പരമ്പരകളിലെല്ലാം ജിസ്മി വില്ലത്തിയായിരുന്നു.

അടുത്തിടെയാണ് ജിസ്മിയും ഭര്‍ത്താവ് ഷിന്‍ജിത്തും തങ്ങളുടെ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. സീരിയല്‍ ലൊക്കേഷനില്‍ നിന്നുമായിരുന്നു ഇരുവരുടെയും വിവാഹ വാര്‍ഷികാഘോഷങ്ങള്‍ നടത്തിയത്. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമിലൂടെ ചോദ്യോത്തരത്തിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമെല്ലാം ഉത്തരം നല്‍കിയിരിക്കുകയാണ് ജിസ്മി.

 ജിസ്മിയുടെ വിശേഷങ്ങള്‍

കാര്‍ത്തിക ദീപത്തിലെയും, മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്നിങ്ങനെ രണ്ട് പരമ്പരകളിലെയും വില്ലത്തി കഥാപാത്രങ്ങളെ ഒരുമിച്ചു കൊണ്ടു പോകുന്നത് എങ്ങനെയാണെന്നുള്ള ചോദ്യത്തിന് നടി ഉത്തരം പറഞ്ഞിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അത് വലിയൊരു ടാസ്‌ക് തന്നെയാണ്. പക്ഷെ ഞാനത് ആസ്വദിച്ചാണ് ചെയ്യുന്നതെന്നും ജിസ്മി പറയുന്നു. രണ്ടുപരമ്പരകളില്‍ കൂടിയും നല്ല വരുമാനം കിട്ടുന്നുണ്ടാകുമല്ലോ? അപ്പോള്‍ എത്രയാണ് ശമ്പളം എന്ന ചോദ്യത്തിന് പെണ്‍കുട്ടികളുടെ പ്രായവും ശമ്പളവും ചോദിയ്ക്കാന്‍ പാടില്ല എന്നാണ് ജിസ്മിയുടെ അഭിപ്രായം.

ജിസ്മിയുടെ വിശേഷങ്ങള്‍

അതുപോലെ മറ്റൊരാള്‍ പ്രായം എത്രയാണെന്ന് ചോദിച്ചപ്പോള്‍ എന്തിനാണ് കല്യാണം ആലോചിക്കാനാണോ എന്ന് തമാശരൂപേണ നടി തിരിച്ച് ചോദിച്ചിരുന്നു. സാധാരണ എല്ലാ നടിമാരോടും ചോദിക്കാറുള്ളത് പോലെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്നുള്ള ചോദ്യത്തിനും ജിസ്മി മറുപടി പറഞ്ഞിരുന്നു. അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല. എല്ലാം മാനുഫാക്ച്ചറിങ് ഡിഫെക്റ്റ് ആണ്.

ജിസ്മിയുടെ വിശേഷങ്ങള്‍

എന്താണ് സ്വപ്നം എന്ന ആരാധകരുടെ ചോദ്യത്തിന് 'നല്ലൊരു ഭാര്യ ആയിരിക്കുക. നല്ലൊരു അമ്മ ആവുക, പിന്നെ നല്ലൊരു നടിയും എന്നാണ് ജിസ്മിയുടെ ഉത്തരം. പഠിക്കാന്‍ മിടുക്കി ആയിരുന്നോ എന്ന ചോദ്യത്തിന്, അത്രയ്ക്ക് ഒന്നുമില്ല. ഡിഗ്രി വരെ തോല്‍കാതെ പഠിച്ചു. എംകോം കംപ്ലീറ്റ് ചെയ്യണം. അഭിനയത്തിലേക്ക് എത്തിയിരുന്നില്ലെങ്കില്‍ ടീച്ചര്‍ ആകാന്‍ ആയിരുന്നു താല്‍പര്യമെന്നും ജിസ്മി വ്യക്തമാക്കി.

ജിസ്മിയുടെ വിശേഷങ്ങള്‍

പള്ളുരുത്തി സ്വദേശിനിയായ ജിസ്മി സീരിയല്‍ അഭിനേത്രി എന്നതിലുപരി എം കോം വിദ്യാര്‍ത്ഥിനിയാണ്. ഫാഷന്‍ ഡിസൈനിങ്ങിലും യോഗ്യത നേടിയ താരം ബിജു മേനോന്‍ നായകനായി അഭിനയിച്ച 'പുത്രന്‍' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. സിനിമയിലെ ആദ്യ അവസരത്തിന് ശേഷം സീരിയലുകളില്‍ ചുവടുറപ്പിച്ചു. നെഗറ്റീവ് വേഷങ്ങളായിരുന്നു ജിസ്മിയ്ക്ക് ജനപ്രീതി നേടി കൊടുത്തത്. മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലെ സോനു കഥാപാത്രം കരിയറില്‍ വഴിത്തിരിവായി.

ജിസ്മിയുടെ വിശേഷങ്ങള്‍

സീരിയല്‍ ക്യാമറമാനായ ഷിന്‍ജിത്താണ് ജിസ്മിയുടെ ഭര്‍ത്താവ്. ഒരു വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം വളരെ ലളിതമായി നടത്തിയത്. ആഴ്ചകള്‍ക്ക് മുന്‍പ് പാടാത്ത പൈങ്കിളി എന്ന സീരിയലിന്റെ ലൊക്കേഷനില്‍ വച്ചാണ് ജിസ്മിക്കും ഷിഞ്ജിത്തിനും അപ്രതീക്ഷിതമായി വിവാഹവാര്‍ഷികം ആഘോഷിക്കാനുള്ള അവസരം ലഭിച്ചത്. സഹപ്രവര്‍ത്തകര്‍ ചേര്‍ന്നായിരുന്നു താരദമ്പതിമാര്‍ക്ക് സര്‍പ്രൈസ് പാര്‍ട്ടിയൊരുക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X