സീരിയല്‍ ലൊക്കേഷനില്‍ ഭര്‍ത്താവിനൊപ്പം വിവാഹവാര്‍ഷികം ആഘോഷിച്ച് നടി ജിസ്മി; വീഡിയോ വൈറലാവുന്നു
ലോക്ഡൗണ്‍ കാലത്ത് സീരിയല്‍ താരങ്ങളെ കുറിച്ചുള്ള രസകരമായ കാര്യങ്ങളായിരുന്നു പുറത്ത് വന്നിരുന്നത്. വില്ലത്തി കഥാപാത്രങ്ങളിലൂടെ മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ നടിയാണ് ജിസ്മി. മഞ്ഞില്‍ വിരിഞ്ഞ പൂവിലെ വില്ലത്തി കഥാപാത്രം മുതല്‍ കാര്‍ത്തിക ദീപം എന്ന സീരിയലിലെ വില്ലത്തിയായിട്ടും അഭിനയിക്കുകയാണ് ജിസ്മി.
സീരിയല്‍ മേഖലയില്‍ നിന്നുള്ള ഷിന്‍ജിത്താണ് ജിസ്മിയുടെ ഭര്‍ത്താവ്. വളരെ ലളിതമായിട്ടായിരുന്നു ക്യാമറാമാനായ ഷിന്‍ജിത്തിന്റെയും ജിസ്മിയുടെയും വിവാഹം കഴിഞ്ഞ വര്‍ഷം നടക്കുന്നത്. ഭര്‍ത്താവിനൊപ്പം കഴിഞ്ഞ ദിവസം ഒന്നാം വിവാഹവാര്‍ഷികം ആഘോഷിച്ചതിനെ കുറിച്ചുള്ള വിശേഷങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. താരദമ്പതിമാര്‍ ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന സമയത്താണ് സീരിയല്‍ ലൊക്കേഷനില്‍ വെച്ച് സെലിബ്രേഷന്‍ നടന്നത്.

പാടാത്ത പൈങ്കിളി എന്ന സീരിയലിന്റെ സെറ്റില്‍ വച്ചാണ് ജിസ്മിക്കും ഷിഞ്ജിത്തിനും അപ്രതീക്ഷിതമായി ലഭിച്ച സമ്മാനവും ആഘോഷത്തിന്റെ വീഡിയോയുമൊക്കെ പുറത്ത് വന്നിരിക്കുകയാണ്. സര്‍പ്രൈസ് സമ്മാനമായി ജിസ്മിക്ക് ലഭിച്ചത് ബേബി ഡോളിനെ ആയിരുന്നു. നടന്‍ സൂരജ് ആണ് സെറ്റിലെ വിവാഹവാര്‍ഷിക ആഘോഷത്തിന്റെ വീഡിയോ പുറത്ത് വിട്ടത്. വളരെ കുറഞ്ഞ സമയത്തിുള്ളില്‍ ഇത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയും ചെയ്തു.
പള്ളുരുത്തി സ്വദേശിയായ ജിസ്മി അഭിനേത്രി എന്നതിലുപരി എം കോം വിദ്യാര്‍ത്ഥിനി കൂടിയാണ്. ഫാഷന്‍ ഡിസൈനിങ്ങിലും യോഗ്യത നേടിയ ജിസ്മി ബിജു മേനോന്‍ നായകനായി അഭിനയിച്ച പുത്രന്‍ എന്ന സിനിമയിലൂടെയാണ് ആദ്യമായി ക്യാമറയ്ക്ക് മുന്‍പില്‍ എത്തുന്നത്. പിന്നീടിങ്ങോട്ട് നിരവധി സീരിയലുകളില്‍ വില്ലത്തി വേഷത്തില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചു.
നെഗറ്റീവ് വേഷങ്ങളായിരുന്നു ജിസ്മിയ്ക്ക് ജനപ്രീതി നേടി കൊടുത്തത്. മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലെ സോനു കഥാപാത്രമാണ് ജിസ്മിയെ ശ്രദ്ധിക്കപ്പെടുന്ന നടിയാക്കിയത്. ശേഷം സീ കേരളത്തില്‍ പുതിയതായി ആരംഭിച്ച കാര്‍ത്തിക ദീപം എന്ന പരമ്പരയില്‍ വിജിത എന്ന വേഷത്തിലും അഭിനയിക്കുകയാണ്. വിജിതയായിട്ടെത്തിയ ജിസ്മി അവിടെയും കിടിലന്‍ പെര്‍ഫോമന്‍സാണ് കാഴ്ച വെക്കുന്നത്.


Click it and Unblock the Notifications