വയറില്‍ കിടക്കുന്ന കുഞ്ഞ് വരെ പേടിക്കും! നടി ജിസ്മിയുടെ നിറവയറിലുള്ള ഡാന്‍സിന് ആരാധകരുടെ വിമര്‍ശനം

നടിമാര്‍ ഗര്‍ഭിണിയാണെന്ന് പ്രഖ്യാപിക്കുന്നത് മുതല്‍ അവരുടെ പിന്നാലെയായിരിക്കും പാപ്പരാസികള്‍. മലയാള സിനിമയിലും മിനിസ്‌ക്രീനിലുമായി അഭിനയിച്ച് കൊണ്ടിരിക്കുന്ന നിരവധി നടിമാരാണ് ഈ വര്‍ഷം കുഞ്ഞതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. അവരെ പോലെ ആരാധകരും ഇത്തരം വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ്.

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി ജിസ്മിയാണ് ഈ വര്‍ഷം കുഞ്ഞുവാവയെ സ്വീകരിക്കാന്‍ ഒരുങ്ങുന്ന നടിമാരില്‍ ഒരാള്‍. വില്ലത്തി വേഷങ്ങളിലൂടെയും മറ്റും സീരിയലുകളില്‍ നിറഞ്ഞ് നില്‍ക്കുന്ന നടി മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ഗര്‍ഭിണിയായത് മുതല്‍ നിറവയറിലുള്ള ചിത്രങ്ങള്‍ നടി പങ്കുവെക്കാറുണ്ടായിരുന്നു.

ismy

അത്തരത്തില്‍ സോഷ്യല്‍ മീഡിയ പേജിലൂടെ ജിസ്മി പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധേയമായിരിക്കുന്നത്. നിലവില്‍ നടി അഭിനയിച്ച് കൊണ്ടിരിക്കുന്ന സീരിയലിന്റെ ലൊക്കേഷനില്‍ നിന്നും സഹതാരങ്ങള്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്നതാണ് വീഡിയോയിലുള്ളത്. ജിസ്മിയുടെ കൂടെ നടി ശാലു മേനോനും ഡാന്‍സ് കളിക്കാനുണ്ട്. 'ഒരു കിങ്ങിണി കാറ്റ് വന്നു', എന്ന് പാട്ടിനൊപ്പം കിടിലന്‍ ഡാന്‍സ് കളിച്ചിരിക്കുകയാണ്.

ഈ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ജിസ്മിയെ ഉപദേശിച്ചും മറ്റുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഗര്‍ഭിണി ആയിരിക്കെ ഇങ്ങനെ കുലുങ്ങി ഡാന്‍സ് ചെയ്യുന്നതിനെയാണ് ചിലര്‍ ചോദ്യം ചെയ്തിരിക്കുന്നത്. ചിലര്‍ സ്‌നേഹത്തോടെ ഉപദേശിക്കുമ്പോള്‍ മറ്റു ചിലര്‍ രൂക്ഷമായ രീതിയില്‍ വിമര്‍ശിച്ചിരിക്കുകയാണ്. ഇവര്‍ക്കെല്ലമുള്ള മറുപടി നടി നല്‍കിയിരിക്കുകയാണ്.

എന്റെ പൊന്ന് ജിസ് മോളെ, വയറ്റില്‍ കിടക്കുന്ന കുഞ്ഞു പേടിക്കുമല്ലോ, ഒന്ന് അടങ്ങി നില്‍ക്ക് പെണ്ണെ എന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്. ജീവിച്ചു പോട്ടെ മുത്തേ എന്നാണ് ഇയാള്‍ക്ക് ജിസ്മി മറുപടിയായി കൊടുത്തിരിക്കുന്നത്. ചേച്ചി ഇങ്ങനെ ശരീരം ഇളക്കല്ലേ, ശ്രദ്ധിക്കണേ, നല്ല കുടുംബം, എന്നിങ്ങനെ ജിസ്മിയോട് സ്‌നേഹം പങ്കുവെച്ചുള്ള കമന്റുകളും വീഡിയോയുടെ താഴെ വരുന്നുണ്ട്.

കഴിഞ്ഞ വര്‍ഷമാണ് ജിസ്മി രണ്ടാമതും വിവാഹിതയാവുന്നത്. ഭര്‍ത്താവ് മിഥുന്‍ രാജിനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത് വിട്ടപ്പോഴാണ് നടി വീണ്ടും വിവാഹിതയായെന്ന കാര്യം പുറംലോകം അറിയുന്നത്. പിന്നാലെ താന്‍ ഗര്‍ഭിണിയാണെന്നും നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. അടുത്തിടെയായി ഗര്‍ഭകാലം ആസ്വദിക്കുന്നതിനെ കുറിച്ചും നിറവയര്‍ വ്യക്തമാക്കുന്നതുമായ ചിത്രങ്ങളാണ് ജിസ്മി ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച് കൊണ്ടിരിക്കുന്നത്.

ismy

ഗര്‍ഭിണിയായതിന് ശേഷവും അഭിനയത്തില്‍ നടി സജീവമാണ്. നിലവില്‍ മഞ്ഞില്‍വിരിഞ്ഞപൂവ് എന്ന സീരിയലിലാണ് ജിസ്മി അഭിനയിക്കുന്നത്. ഈ സീരിയലിന്റെ ലൊക്കേഷനില്‍ നിന്നടക്കം നിരവധി റീല്‍സ് വീഡിയോസും നടി പങ്കുവെക്കാറുണ്ട്. ഇതെല്ലാം വളരെ പെട്ടെന്നാണ് വൈറലായി മാറുന്നത്.

നിലവിളക്ക്, കാര്‍ത്തികദീപം, ഭാഗ്യദേവത, സ്ത്രീധനം, ഭാര്യ തുടങ്ങിയ നിരവധി സീരിയലുകളില്‍ ചെറുതും വലുതുമായ വേഷത്തിലെത്തിയിട്ടാണ് ജിസ്മി മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. കൂടുതല്‍ സീരിയലുകളിലും വില്ലത്തി വേഷമായിരുന്നു നടി അവതരിപ്പിച്ചിരുന്നത്. ഇപ്പോള്‍ മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ മുഴുനീളന്‍ കഥാപാത്രമാണ് നടിയ്ക്കുള്ളത്.

സീരിയലുകളില്‍ ക്യാമറമാനായിരുന്ന ഷിന്‍ജിത്തിനെയാണ് നടി ആദ്യം വിവാഹം കഴിക്കുന്നത്. 2020 ല്‍ വിവാഹിതരായ താരങ്ങള്‍ വളരെ പെട്ടെന്ന് ഈ ബന്ധം അവസാനിപ്പിച്ചു. പിന്നീട് കഴിഞ്ഞ വര്‍ഷമാണ് നടി രണ്ടാമതും വിവാഹിതയാവുന്നത്. മിഥുനുമായിട്ടുള്ള നടിയുടെ വിവാഹം വളരെ ലളിതമായിട്ടാണ് നടത്തിയത്.

വീഡിയോ കാണാം

More from Filmibeat

Read more about: actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X