നല്ലപാതിക്ക് പിറന്നാള്‍ സര്‍പ്രൈസൊരുക്കി ജിസ്മി, ഈ സമ്മാനം ഇഷ്ടമാവുമെന്ന് അറിയാം, ചിത്രം വൈറല്‍

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മഞ്ഞില്‍ വിരിഞ്ഞ പൂവ്. മികച്ച സ്വീകാര്യതയും പിന്തുണയുമായി മുന്നേറുകയാണ് ഈ പരമ്പര. സീരിയലിനായി അണിനിരക്കുന്ന താരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതരായി മാറിയവരാണ്. മനുവിന്റെയും അഞ്ജനയുടേയും ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയായി മുന്നേറുകയാണ് പരമ്പര.

രേഖ രതീഷ്, ജിസ്മി, ശാലു മേനോന്‍, യുവ കൃഷ്ണ തുടങ്ങി നിരവധി താരങ്ങളാണ് സീരിയലിനായി അണിനിരന്നിട്ടുള്ളത്. പരമ്പരയിലെ താരങ്ങളുടെ വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്. സോനയെന്ന കഥാപാത്രത്തെയാണ് ജിസ്മി അവതരിപ്പിക്കുന്നത്.നിലവിളക്ക്, ഭാഗ്യദേവത, സ്ത്രീധനം തുടങ്ങിയ സീരിയലുകളിലും ജിസ്മി അഭിനയിച്ചിരുന്നു.

Jismy

നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണെങ്കിലും ജിസ്മിക്കും മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മനുവിനെ സ്വന്തമാക്കണമെന്ന ലക്ഷ്യവുമായാണ് സോന സഞ്ചരിക്കുന്നത്. മനുവിനേയും അഞ്ജനയേയും അകറ്റാനായുള്ള കാര്യങ്ങളും സോന ചെയ്തിരുന്നു. സീരിയല്‍ വിശേഷങ്ങള്‍ മാത്രമല്ല വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്താറുണ്ട്. പ്രിയതമന് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

ക്യാമറമാനായ ഷിന്‍ജിനാണ് ജിസ്മിയെ ജീവിതസഖിയാക്കിയത്. വിവാഹ ശേഷവും അഭിനയം തുടരുമെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. ജിസ്മിയുടെ സേവ് ദി ഡേറ്റ് വീഡിയോയും വിവാഹ വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂവിലെ താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

Jismy

ഇന്ന് നിങ്ങളുടെ ജന്മദിനമാണ്. ഏറ്റവും മികച്ചത് നേരുന്നുവെന്ന് പറഞ്ഞായിരുന്നു ജിസ്മി എത്തിയത്. ജീവിതത്തിലെ ഏറ്റവും മികച്ച കാര്യമാണ് നിങ്ങളെ കണ്ടെത്തിയത്. നിങ്ങളുടെ എല്ലാ കുറവുകളും തെറ്റുകളും ബലഹീനതയും അറിയുന്ന ഒരാളെ കണ്ടെത്തുന്നു, എന്നിട്ടും നിങ്ങൾ പൂർണ്ണമായും അത്ഭുതകരമാണെന്ന് കരുതുന്നു ഹാപ്പി ബർത്ത്ഡേ ,ഈ സമ്മാനം ഇഷ്ടമാണെന്ന് എനിക്കറിയാമെന്നുമായിരുന്നു താരം കുറിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X