സീരിയലില്‍ നിന്നും പിന്മാറിയിട്ട് 5 മാസമായി! വിവാഹമല്ല ലക്ഷ്യം, മെന്റല്‍ ബ്രേക്കിന് വേണ്ടിയാണെന്ന് നടി മാളവിക
ടെലിവിഷന്‍ സീരിയലുകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മാളവിക വെയില്‍സ്. പൊന്നമ്പിളി എന്ന ഹിറ്റ് സീരിയലിന് ശേഷം മഞ്ഞില്‍വിരിഞ്ഞ പൂവ് എന്ന സീരിയലിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുകയായിരുന്നു മാളവിക. സാധാരണക്കാരിയായ അഞ്ജന തോട്ടം തൊഴിലില്‍ നിന്നും ഐഎഎസ് ഓഫീസറാവുകയും അവിടുന്ന് മുഖ്യമന്ത്രിയായി മാറുന്നതുമൊക്കെ കാണിച്ചിരുന്നു.
തന്റെ കരിയറില്‍ ഏറ്റവും അഭിമാനം തോന്നുന്ന നിമിഷം ഇതുപോലെയുള്ള കഥാപാത്രം ചെയ്യാന്‍ സാധിച്ചതാണെന്ന് മാളവിക മുന്‍പ് പറഞ്ഞിരുന്നു. അങ്ങനെ അഞ്ച് വര്‍ഷത്തോളമായി സംപ്രേക്ഷണം ചെയ്തിരുന്ന സീരിയലില്‍ നിന്നും മാളവിക പിന്മാറിയിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി നടിയെ സീരിയലില്‍ നിന്നും കാണാതെ വന്നതോടെ മാളവികയ്ക്ക് എന്ത് പറ്റിയെന്ന ചോദ്യവും ഉയര്‍ന്നു.

ഇടയ്ക്ക് നടി വിവാഹിതയായേക്കുമെന്ന കഥകള്‍ വന്നതിനാല്‍ അതുകൊണ്ടായിരിക്കും സീരിയല്‍ ഉപേക്ഷിച്ചതെന്നും പ്രചരണമുണ്ടായി. എന്നാല്‍ വിവാഹമൊന്നുമല്ല തന്റെ പിന്മാറ്റത്തിന് കാരണമെന്ന് പറയുകയാണ് നടിയിപ്പോള്‍. ദൃശ്യ അവാര്‍ഡ് വാങ്ങിക്കാന്‍ എത്തിയപ്പോള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ സംസാരിക്കുകയായിരുന്നു മാളവിക.
ഇത് തന്റെ ആദ്യത്തെ അവാര്‍ഡ് അല്ലെന്നും നാലാമത്തെ അവാര്‍ഡാണെന്നും നടി പറയുന്നു. മഞ്ഞില്‍വിരിഞ്ഞപൂവ് സീരിയലില്‍ നിന്നുമാണ് ഈ അംഗീകരം കിട്ടിയത്. അഞ്ച് വര്‍ഷമായി ഈ സീരിയലില്‍ താന്‍ അഭിനയിക്കുകയായിരുന്നു എന്നും വളരെയധികം സന്തോഷമുണ്ടെന്നും നടി പറയുന്നു. മാത്രമല്ല മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ ആരാധകരോടും ഇതിന്റെ നിര്‍മാതാവിനോടും സംവിധായകനോടുമൊക്കെ താന്‍ നന്ദി അറിയിക്കുകയാണെന്നും നടി കൂട്ടിച്ചേര്‍ത്തു.
സീരിയലുകളില്‍ നിന്നും വലിയ ബ്രേക്ക് എടുത്തതല്ല, ചെറിയ ഒരു ബ്രേക്ക് എല്ലാവര്‍ക്കും ആവശ്യം ആണല്ലോ അതുപോലെ ഞാനുമൊരു ബ്രേക്ക് എടുത്തു എന്നേയുള്ളൂ. പൊന്നമ്പിളി സീരിയല്‍ മുതല്‍ യാതൊരുവിധ ഗ്യാപ്പും ഇല്ലാതെയാണ് ഞാന്‍ അഭിനയിച്ച് കൊണ്ടിരുന്നത്.
എനിക്ക് ഇപ്പോള്‍ ഒരു പേഴ്‌സണല്‍ സ്‌പെയ്‌സിന് വേണ്ടി ഒരു ബ്രേക്ക് ആവശ്യം ആണെന്ന് തോന്നിയെന്ന് മാളവിക പറയുന്നു. ബിസിനസ്സ് കാര്യങ്ങള്‍ക്കോ മറ്റ് വര്‍ക്കുകള്‍ക്ക് വേണ്ടിയോ ഒന്നുമല്ല ഈ ബ്രേക്ക്. ഒരു മെന്റല്‍ ബ്രേക്കിന് വേണ്ടി മാത്രമാണെന്ന് നടി പറയുകയാണ്.
ഭാവി പ്ലാനിങ്ങുകള്‍ അഭിനയം തന്നെയാണ്. ഇനിയും ഞാന്‍ വര്‍ക്കുകള്‍ ചെയ്യും. നല്ലൊരു വര്‍ക്ക് വന്നാല്‍ ഉറപ്പായും ചെയ്യും. സിനിമയില്‍ നിന്നും അവസരങ്ങള്‍ വരികയാണെങ്കില്‍ തീര്‍ച്ചയായും അത് ചെയ്യും. മുന്‍പ് അവസരം വന്നിട്ടുണ്ട്. പക്ഷെ അന്ന് പല സാഹചര്യങ്ങള്‍ കൊണ്ടും മാറി പോയതാണ്. ഇനിയും നല്ല കഥകള്‍ വന്നാല്‍ ഉറപ്പായും ഞാന്‍ ചെയ്യും.

അന്യഭാഷയില്‍ നിന്നുള്ള കോളുകള്‍ ഉണ്ടായിരുന്നു. പ്രധാനമായും തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമാണ് എന്നെ വിളിച്ചിട്ടുള്ളത്. എന്നാല്‍ നാട്ടില്‍ നിന്നും മാറി നിക്കേണ്ട സാഹചര്യവും മറ്റ് വര്‍ക്കുകള്‍ ചെയ്ത് കൊണ്ടിരിക്കുന്നത് കൊണ്ടും അന്നൊന്നും ഈ വര്‍ക്കുകള്‍ ചെയ്യാന്‍ സാധിച്ചില്ല. ഇപ്പോള്‍ പിന്നെ ഒരു ബ്രേക്ക് എടുത്തിരിക്കുന്നത് കൊണ്ട് മറ്റൊരു വര്‍ക്കും ഇതുവരെ എടുത്തിട്ടില്ലെന്നും മാളവിക വ്യക്തമാക്കുന്നു.
എന്റെ വിവാഹവുമായി ബന്ധപ്പെട്ടിട്ടാണ് ബ്രേക്ക് എടുത്തതെന്ന് ആരും വിചാരിക്കരുത്. വിവാഹം ഉടനെയുണ്ടാവില്ല. അതിന് വേണ്ടിയുമല്ല തന്റെ ബ്രേക്ക്. എനിക്കിപ്പോള്‍ അത് ആവശ്യമായി വന്നത് കൊണ്ടാണെന്നും നടി പറയുന്നു.
മഞ്ഞില്‍വിരിഞ്ഞപൂവ് സീരിയലിലെ തന്റെ കഥാപാത്രത്തെ കുറിച്ചും മാളവിക സംസാരിച്ചിരുന്നു. എനിക്കും അഞ്ജനയെ മിസ് ചെയ്യുന്നുണ്ട്. അഞ്ച് വര്‍ഷക്കാലം വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും ചെയ്ത പ്രോജക്ട് ആണ് മഞ്ഞില്‍വിരിഞ്ഞപൂവ്. അതില്‍ കുറെ രീതികളില്‍ എനിക്ക് കഥാപാത്രം ചെയ്യാന്‍ സാധിച്ചിരുന്നു. അവസാനം മന്ത്രിയുടെ വേഷത്തിലാണ് അതില്‍ അഭിനയിച്ചത്.
ആ കഥാപാത്രത്തിന് കിട്ടിയത് പോലൊരു റീച്ച് എനിക്ക് വേറെ എവിടെ നിന്നും കിട്ടിയിട്ടില്ല. അതിന് ഞാന്‍ മലയാളത്തിലുള്ള സീരിയല്‍ പ്രേക്ഷകരോടാണ് നന്ദി പറയുന്നത്. നാല് മാസം മുന്‍പാണ് ഞാന്‍ സീരിയലില്‍ നിന്നും പിന്മാറുന്നത്. അത് സ്റ്റോറിയിലെ മാറ്റം കാരണമാണെന്ന് കൂടി മാളവിക പറയുകയാണ്.
ഡാന്‍സ് താന്‍ വീണ്ടും തുടങ്ങിയിരിക്കുകയാണ്. അഭിനയം മുന്നോട്ട് കൊണ്ട് പോവുന്നത് കൊണ്ട് കുറേ കാലമായി നൃത്തത്തില്‍ നിന്നുമൊക്കെ മാറി നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ ഇടവേള എടുത്തതോടെ നൃത്തവും കൊണ്ട് പോവുകയാണെന്നും നടി വ്യക്തമാക്കുന്നു.


Click it and Unblock the Notifications











