മഞ്ജിമയും ചിമ്പുവും പ്രണയത്തിലോ? റിമി ടോമിക്ക് മുന്നിലെ വെളിപ്പെടുത്തലുകള്‍? വീഡിയോ കാണൂ!

സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുമാണ് മഞ്ജിമ സിനിമയിലേക്കെത്തിയത്. ക്യാമറാമാനായ വിപിന്‍ മോഹന്റേയും കാലമണ്ഡലം ഗിരിജയുടേയും മകള്‍ ബാലതാരമായാണ് സിനിമയില്‍ തുടക്കം കുറിച്ചത്. ബാലതാരമായി മുന്നേറുന്നതിനിടയില്‍ ഹലോ കിഡ്‌സ് എന്ന ചാനല്‍ പരിപാടിയും മഞ്ജിമ അവതരിപ്പിച്ചിരുന്നു. ഒരു വടക്കന്‍ സെല്‍ഫിയിലൂടെയാണ് താരപുത്രി നായികയായി തുടക്കം കുറിച്ചത്. നിവിന്‍ പോളിയായിരുന്നു ഈ ചിത്രത്തില്‍ നായകനായെത്തിയത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമൊക്കെ താരം അഭിനയിച്ചിരുന്നു.

തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം നിറഞ്ഞുനില്‍ക്കുകയാണ് ഈ താരം. ഇപ്പോഴിതാ കുടുംബസമേതമായി ഒന്നും ഒന്നും മൂന്നിലേക്കെത്തുകയാണ് മഞ്ജിമ മോഹന്‍. പരിപാടിയിലേക്കെത്തിയ താരത്തിന് റിമി ടോമി നല്‍കുന്ന സര്‍പ്രൈസ് എന്താണെന്നറിയാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. പുതിയ പ്രമോ വീഡിയോ വൈറലായി മാറിയതിന് പിന്നാലെയായാണ് പ്രേക്ഷകര്‍ ഇത്തരമൊരു സംശയവുമായി രംഗത്തെത്തിയത്. ചിമ്പുവിനെക്കുറിച്ചുള്ള കാര്യങ്ങള്‍ ചോദിക്കാനുണ്ടെന്ന് റിമി പറഞ്ഞിരുന്നു. താനും ചിമ്പുവുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നതായി താരം പറയുന്നു. അച്ഛനേയും അമ്മയേയും വിളിച്ച് പലരും ഇതേക്കുറിച്ച് പറഞ്ഞിരുന്നു. അവര്‍ വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ ഒളിച്ചോടുമോയെന്നും റിമി ചോദിച്ചിരുന്നു.

Manjima Mohan

ഒൡച്ചാടാന്‍ താല്‍പര്യമില്ലെന്നും അവരുടെ സമ്മതത്തിനായി കാത്തിരിക്കുകയാണ് താനെന്നുമായിരുന്നു താരം പറഞ്ഞത്. പ്രണയത്തെക്കുറിച്ചാണോ അതോ ഗോസിപ്പിനെക്കുറിച്ചാണോ പറയുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. പരിപാടിയില്‍ മഞ്ജിമയ്ക്കായി ഒരു സര്‍പ്രൈസൊരുക്കിയിട്ടുണ്ടെന്ന് റിമി പറഞ്ഞതിന് പിന്നാലെയായാണ് ആ വ്യക്തി വേദിയിലേക്കെത്തിയത്. മഞ്ജിമ സ്‌നേഹിക്കുന്ന മഞ്ജിമയെ സ്‌നേഹിക്കുന്ന ഒരാളാണ് വേദിയിലേക്ക് വരാന്‍ പോവുന്നതെന്നും റിമി പറഞ്ഞിരുന്നു. മുഖംമൂടിയണിഞ്ഞെത്തിയ ആ വ്യക്തി താരത്തെ ചേര്‍ത്തുപിടിക്കുന്നുണ്ട്. പ്രമോ വീഡിയോ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X