എന്റെ മോൻ അങ്ങനെ അല്ലെന്ന് പറഞ്ഞ് ദേഷ്യപ്പെട്ടു, കുഞ്ഞിന്റെ ചോര കുടിച്ചതിന് കൊതുകിനെ അടച്ച് വെച്ചു; മഞ്ജു
വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റിഷോയുടെ ഭാഗമായശേഷം മഞ്ജു പത്രോസിന്റെ ജീവിതം അടിമുടി മാറി. സിനിമയിലും സീരിയലുകളിലും നിരവധി അവസരങ്ങൾ മഞ്ജുവിന് ലഭിക്കുന്നുണ്ട്. കഴിഞ്ഞ വർഷം പുതിയൊരു വീടും മഞ്ജു സ്വന്തമായി പണിതുയർത്തിയിരുന്നു. അഭിനയ ജീവിതത്തിൽ നിരവധി തിരക്കുകളുണ്ടെങ്കിലും ഏക മകന്റ എല്ലാ കാര്യങ്ങളിലും എപ്പോഴും ശ്രദ്ധ കൊടുക്കുന്ന അമ്മയാണ് മഞ്ജു. താൻ അടുത്തില്ലാത്തതിന്റെ ബുദ്ധിമുട്ടുകൾ ബാധിക്കാതിരിക്കാൻ മകനൊപ്പം സമയം ചിലവിടാനും മഞ്ജു ശ്രദ്ധിക്കാറുണ്ട്.
മകന് ഇഷ്ടമുള്ളതൊക്കെ ചെയ്യാനുള്ള അനുവാദം താൻ കൊടുത്തിട്ടുണ്ടെന്നും ഭാവിയിൽ മകന്റെ വ്യക്തിത്വത്തെ കുറിച്ച് എന്ത് പറഞ്ഞാലും അവന്റെയൊപ്പം നിൽക്കുന്ന അമ്മയായിരിക്കും താനെന്നും അതുകൊണ്ട് തന്നെ മകനോട് അവന്റെ സെക്ഷ്വാലിറ്റി എന്താണെന്ന് താൻ നേരിട്ട് ചോദിച്ചിട്ടുണ്ടെന്നും അടുത്തിടെ മഞ്ജു പത്രോസ് പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഗേയാണോയെന്ന് അമ്മ ചോദിച്ചപ്പോൾ താൻ ഞെട്ടിയെന്ന് പറയുകയാണ് മകൻ ബർണാഡ്. ഗേയാണോയെന്ന് അമ്മ ചോദിച്ചപ്പോൾ ഞാൻ സോൺ ഔട്ടായിരുന്നു. വീണ്ടും ഒന്ന് കൂടി അമ്മയോട് ചോദിച്ചപ്പോഴാണ് ഗേ ആണോയെന്ന് തന്നെയാണ് അമ്മ ചോദിച്ചതെന്ന് മനസിലായത്. ആദ്യം ഞാൻ ഞെട്ടി. പിന്നെ അല്ലെന്ന് ഞാൻ അപ്പോൾ തന്നെ പറഞ്ഞു. അമ്മച്ചിയോട് ഞാൻ അമ്മ ഇക്കാര്യം ചോദിച്ചെന്ന് പറഞ്ഞപ്പോൾ അമ്മച്ചി അമ്മയെ ആട്ടി.
എന്റെ മോൻ അങ്ങനെ ഒന്നും അല്ലെന്ന് പറഞ്ഞ് ചൂടായി. എനിക്ക് വലിയ അനക്കമൊന്നും ഇല്ലത്തതുകൊണ്ടാകും അമ്മയ്ക്ക് അങ്ങനെ തോന്നിയതെന്ന് പിന്നീട് മനസിലായി എന്നാണ് ബെർണാഡ‍് പറഞ്ഞത്. മക്കളുടെ കാര്യത്തിൽ അമ്മമാർ വളരെ ശ്രദ്ധാലുക്കളാണെന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം.
ഞാൻ മോന് വളരെ സപ്പോർട്ടീവായിട്ടുള്ള പാരന്റാണ്. അവൻ ഒരു കാര്യത്തിലും വിഷമിച്ച് നടക്കാൻ പാടില്ലെന്ന് നിർബന്ധം ഉള്ളതുകൊണ്ടാണ് ഞാൻ ഓപ്പണായി ചോദിച്ചത്. എല്ലാ പാരന്റ്സും കോൺഷ്യസാവണമെന്നാണ് എനിക്ക് പറയാനുള്ളത്. സെക്ഷ്യാലിറ്റി പറയാൻ പറ്റാതെ കുട്ടികൾ വിഷമിക്കുന്ന സാഹചര്യം വരരുത്. നമ്മൾ വേണം നമ്മുടെ മക്കളെ ആദ്യം മനസിലാക്കാൻ എന്നാണ് എനിക്ക് പറയാനുള്ളതെന്നും മഞ്ജു പറഞ്ഞു.
ബെർണാച്ചൻ കുഞ്ഞായിരുന്നപ്പോൾ ഒരു ദിവസം ഞാൻ കുഞ്ഞിനെ കൊതുക് വലയ്ക്കുള്ളിൽ കിടത്തിയിട്ട് പോയി. കുറച്ച് സമയം കഴിഞ്ഞ് തിരിച്ച് വന്ന് നോക്കുമ്പോൾ ഒരു കൊതുക് കുഞ്ഞിന്റെ ചോര കുടിച്ച് ബൾബ് പോലെ വീർത്ത് ഇരിക്കുന്നു. പറക്കാൻ പോലും കഴിയുന്നില്ല. എനിക്ക് അത് കണ്ട് നല്ല ദേഷ്യം വന്നു. ഞാൻ ആ കൊതുകിനെ പിടിച്ച് മൂന്ന് ദിവസം ഗ്ലാസിനുള്ളിൽ അടച്ച് വെച്ചു.

ആ കൊതുകിനെ അങ്ങനെ കാണുമ്പോൾ എനിക്ക് ഭയങ്കര സന്തോഷം വരുമായിരുന്നു. അതുപോലെ കുഞ്ഞിന് കണ്ണ് കാണുമെന്ന് എനിക്ക് മനസിലായി. പക്ഷെ ചെവി കേൾക്കുമോയെന്ന് എനിക്ക് അറിയണമായിരുന്നു. പക്ഷെ വിളിച്ചിട്ടൊന്നും അവൻ മൈന്റ് ചെയ്യുന്നില്ല. അവസാനം ഞാൻ ഇഡലി പാത്രം കൊണ്ടുവന്ന് നിലത്തിട്ടു. പാത്രം നിലത്ത് വീണപ്പോൾ അവൻ ഞെട്ടിത്തരിച്ച് നോക്കി. അതോടെ കുഞ്ഞിന് ചെവി കേൾക്കാമെന്ന് മനസിലായി.
കുഞ്ഞ് നടക്കുമോയെന്ന് അറിയാൻ ഭിത്തിയിൽ കൊണ്ടുപോയി ചാരി നിർത്തി നോക്കുമായിരുന്നു. ഇതൊക്കെ ഞാൻ പറഞ്ഞത് മക്കളുടെ കാര്യത്തിൽ അമ്മമാർ അത്രയും ശ്രദ്ധാലുക്കളാണെന്ന് പറയാൻ വേണ്ടിയാണ്. എല്ലാവരുടെ അമ്മമാരും ഇങ്ങനെയൊക്കെ ആയിരിക്കും എന്നും മഞ്ജു രസകരമായ സംഭവങ്ങൾ വെളിപ്പെടുത്തി പറഞ്ഞു.
പോട്രെയൽസ് ബൈ ഗദ്ദാഫിയെന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അമ്മയും മകനും. ഒപ്പം മഞ്ജുവിന്റെ ഉറ്റ ചങ്ങാതി സിമിയുമുണ്ടായിരുന്നു. എല്ലാത്തിന്റെയും എക്ട്രീമാണ് മഞ്ജു എന്നാണ് സിമി പറഞ്ഞത്.


Click it and Unblock the Notifications