ആ വീട് എനിക്ക് അവകാശപ്പെട്ടത്, സുഹൃത്തുക്കൾക്കൊപ്പം റിട്ടേർമെന്റ് ലൈഫ് ആസ്വദിക്കും, മകന് വന്ന് കാണാം!

ചക്രം സിനിമയിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് വെള്ളിവെളിച്ചത്തിലേക്ക് എത്തിയതെങ്കിലും മഞ്ജു പത്രോസിന്റെ തലവര മാറിയത് വെറുതെ അല്ല ഭാര്യയിൽ ഭാ​ഗമായ ശേഷമാണ്. സഹനടി റോളുകളിൽ സിനിമയിലും സീരിയലുകളിലും തിളങ്ങുന്ന ‌താരം സ്വപ്നങ്ങൾ ഓരോന്നായി നേടിയെടുക്കുകയാണ്. ഇപ്പോഴിതാ റിട്ടേർമെന്റ് പ്ലാൻ വെളിപ്പെടുത്തിയിരിക്കുകയാണ് മഞ്ജു.

തെറ്റുകൾ പറ്റിയിട്ടുണ്ട്... ഒന്നും ഒളിപ്പിക്കാനില്ല, ഇപ്പോഴത്തെ ജീവിതത്തിൽ ഹാപ്പി; വിവാഹമോചനത്തെ കുറിച്ച് മീര!
തെറ്റുകൾ പറ്റിയിട്ടുണ്ട്... ഒന്നും ഒളിപ്പിക്കാനില്ല, ഇപ്പോഴത്തെ ജീവിതത്തിൽ ഹാപ്പി; വിവാഹമോചനത്തെ കുറിച്ച് മീര!

റിട്ടേർമെന്റ് ലൈഫ് സുഹൃത്തുക്കൾക്കൊപ്പം ചിൽ ചെയ്ത് ജീവിക്കാനാണ് ആ​ഗ്രഹിക്കുന്നതെന്നും അതിനുള്ള പണം കണ്ടെത്തുക താൻ പണിതുയർത്തിയ വീട് വിറ്റിട്ടാകുമെന്നും മഞ്ജു പറയുന്നു. മകന് ജീവിത മാർ​ഗം കണ്ടെത്താൻ അവനെ താൻ പഠിപ്പിക്കുന്നുണ്ടെന്നും താരം പറഞ്ഞു. ഇപ്പോഴും ഞാൻ എന്റെ വീടെന്ന് പറയുന്നതും എനിക്ക് ഹാപ്പിയായി ഇരിക്കാൻ പറ്റുന്ന ഇടവും ഞാൻ ജനിച്ച് വളർന്ന വീടാണ്.

Manju Pathrose

അതേസമയം ഞാൻ മനസിലാക്കുന്നുണ്ട്. എന്റേത് എന്നൊരു വീട് എനിക്കുണ്ടെന്ന്. വീട് എന്റെ സ്വപ്നമായിരുന്നു. ഒരുപാട് വാടക വീട്ടിൽ താമസിച്ചിട്ടുള്ളയാളാണ് ‍ഞാൻ. മൊത്തത്തിൽ ഞാൻ ഇപ്പോൾ ഹാപ്പിയാണ്. കോടാനുകോടി മനുഷ്യർക്കിടയിൽ ഞാൻ ജീവിച്ചിരിപ്പുണ്ടല്ലോ. മഞ്ജു പത്രോസെന്ന് പറയുമ്പോൾ ചിലർക്കെങ്കിലും അറിയാമല്ലോ. എന്റെ മകന് മക്കളൊക്കെയായി കഴിയുമ്പോൾ അവർ പറയും ഞങ്ങളുടെ അമ്മ പണ്ട് സിനിമയിലൊക്കെ അഭിനയിച്ചിട്ടുണ്ടെന്ന്.

എനിക്ക് റിട്ടയർമെന്റ് ലൈഫിെനെ കുറിച്ച് വ്യക്തമായ പ്ലാനുണ്ട്. അറുപത്തിയഞ്ച് വയസിനുള്ളിൽ ‍ഞാൻ സംവി​ധാനം അടക്കമുള്ള കാര്യങ്ങളെല്ലാം ചെയ്യും. അതിനുശേഷം എന്റെ കയ്യിൽ ഉള്ള പണം കൊണ്ട് ഞാനും എന്റെ കുറച്ച് കൂട്ടുകാരുമുണ്ട്. എല്ലാവരും ചേർന്ന് ഒരു വീട്ടിലേക്ക് താമസം മാറി ഹാപ്പി ലൈഫ് നയിക്കും.

കുറച്ചൊക്കെ കോമൺസെൻസ് വേണം, പൊങ്കാല ഒരു ഫാഷനായി മാറി, പ്രഹസനം കാണുമ്പോൾ ദേഷ്യം വരും; മ‍‌ഞ്ജു പത്രോസ്
കുറച്ചൊക്കെ കോമൺസെൻസ് വേണം, പൊങ്കാല ഒരു ഫാഷനായി മാറി, പ്രഹസനം കാണുമ്പോൾ ദേഷ്യം വരും; മ‍‌ഞ്ജു പത്രോസ്

ചിൽ വൈബ് മാത്രമായി ജീവിക്കും. മക്കൾക്ക് ഞങ്ങളെ വന്ന് കാണാം എന്തെങ്കിലും തരാനുണ്ടെങ്കിൽ തരാം. പക്ഷെ ആരെയും അവിടെ തങ്ങാൻ അനുവദിക്കില്ല. വരിക, കാണുക, എന്തെങ്കിലും തരാനുണ്ടെങ്കിൽ തന്നിട്ട് പോവുക. വയസാകുമ്പോൾ പൈസ തരണമെന്ന് മോനോട് പറഞ്ഞിട്ടുണ്ട്. എന്റെ വീട് എന്റെ റിട്ടയർമെന്റ് പ്ലാനിലുള്ളതാണ്. ആ വീട് എനിക്കുള്ളതാണ്. മോനെ ഞാൻ പഠിപ്പിക്കുന്നുണ്ടല്ലോ.

എന്റെ വീട് വിറ്റ് മറ്റൊരു വീട് വാങ്ങി അവിടെയാകും ഞാനും സുഹൃത്തുക്കളും താമസിക്കുക. പക്ഷെ കിഴക്കമ്പലത്ത് തന്നെയാകും വീട് വാങ്ങുക. ഞാൻ കണ്ടതിൽ ഏറ്റവും മനോഹരമായ സ്ഥല കിഴക്കമ്പലമാണ്. അമേരിക്കയിൽ പോയിട്ട് പോലും ഇഷ്ടപ്പെട്ടില്ല. പെട്ടന്ന് ഇങ്ങ് വന്നാൽ മതിയെന്ന് ആയിപ്പോയി. നമ്മുടെ മനുഷ്യർ കുശുമ്പും കുന്നായ്മയും കാണിച്ചാലും മനസിൽ ഒന്നുവെച്ച് മുഖത്ത് മറ്റൊന്ന് കാണിക്കില്ല.

Manju Pathrose

മറ്റുള്ള രാജ്യങ്ങളിൽ അങ്ങനെയല്ല. അവിടെയെല്ലാം പ്ലാസ്റ്റിക്കാണ്. അതുപോലെ ജീവിതത്തിൽ എനിക്കുണ്ടായ മറ്റൊരു നേട്ടം കൂടിയുണ്ട്. വെറുതെ അല്ല ഭാര്യയുടെ സമയത്ത് എനിക്ക് ഡ്രസ്സ് ഉണ്ടായിരുന്നില്ല. സിമിയുടെ അമ്മ തന്ന സാരിയും ആരെങ്കിലും തരുന്ന സാരികളാണ് ഞാൻ ധരിച്ചിരുന്നത്. എനിക്ക് മൂന്നോ നാലോ ഡ്രസ്സ് മാത്രമാണ് ഉണ്ടായിരുന്നത്. അതിന്റെ വാശിയാണോയെന്ന് അറിയില്ല ഇന്ന് എനിക്ക് നാനൂറിന് അടുത്ത് സാരിയുണ്ട്.

ഒരുപാട് ഡ്രസ്സുണ്ട്. അത് വെക്കാൻ സ്ഥലമില്ലാത്ത അവസ്ഥയാണ് എന്നും മഞ്ജു പത്രോസ് പറഞ്ഞു. കഴുത്തൊപ്പം കടത്തിൽ മങ്ങിയ അവസ്ഥയിലായിരുന്നു ഒരു സമയത്ത് മഞ്ജു. സ്വ‌ർണ്ണമെല്ലാം ഭർത്താവ് വിറ്റ കഥ‌യും വാടക വീടുകളിൽ താമസിച്ച ദുരനുഭവങ്ങളുമെല്ലാം പലപ്പോഴായി മഞ്ജു തുറന്ന് പറഞ്ഞിട്ടുമുണ്ട്.

അഹാനയുടെ കല്യാണം ക്ഷണിക്കാന്‍ ഫാമിലിയായി പോയതോ? തീരുമാനം മാറ്റിയ കൂടിക്കാഴ്ചയോ? വിടാതെ ചോദ്യങ്ങള്‍
അഹാനയുടെ കല്യാണം ക്ഷണിക്കാന്‍ ഫാമിലിയായി പോയതോ? തീരുമാനം മാറ്റിയ കൂടിക്കാഴ്ചയോ? വിടാതെ ചോദ്യങ്ങള്‍

നിയമപരമയി വേർപിരിഞ്ഞിട്ടില്ലെങ്കിലും മഞ്ജുവും ഭർത്താവ് സുനിച്ചനും കഴിഞ്ഞ കുറച്ച് വർഷങ്ങളായി അകന്നാണ് ജീവിക്കുന്നത്. മകനെ മഞ്ജുവും കുടുംബവുമാണ് സംരക്ഷിക്കുന്നത്. താരം ഭാ​ഗമായിട്ടുള്ള സിനിമകളെല്ലാം തന്നെ ഹിറ്റുകളായി മാറിയിട്ടുള്ളവയാണ്.

More from Filmibeat

Read more about: manju
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X