ഒരാളിൽ അടിമപ്പെട്ട് ജീവിക്കണം എന്ന ചിന്ത മാറി, പിന്നീടാണ് എനിക്ക് മനസിലായത്: മഞ്ജു പത്രോസ് പറയുന്നു
ജീവിതത്തിലെ തന്റെ കാഴ്ചപ്പാടുകളെക്കുറിച്ച് നടി മഞ്ജു പത്രോസ്. പഴയ ചിന്താഗതികളിൽ നിന്ന് താനൊരുപാട് മാറിയിട്ടുണ്ടെന്ന് മഞ്ജു പത്രോസ് പറയുന്നു. അഞ്ച് കൊല്ലങ്ങൾക്ക് മുമ്പുള്ള എന്റെ ശരികൾ ഇന്ന് ശരിയല്ല. അങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്. എന്റെ കാഴ്ചപ്പാടുകൾ ഒരുപാട് മാറി. പത്ത് കൊല്ലം മുമ്പ് ഞാൻ വിചാരിച്ചത് ഞാൻ പൂർണമായും ഒരാളിൽ അടിമപ്പെട്ട് ജീവിക്കണം, എന്റെ ആൾ പറയുന്നത് മാത്രമാണ് എന്റെ വാക്ക്, അയാളില്ലാതെ ഭക്ഷണം കഴിക്കാൻ പാടില്ല എന്നൊക്കെയാണ്. അതിൽ നിന്നൊക്കെ ഞാൻ മാറി. ആണായാലും പെണ്ണായാലും സ്വന്തം കാലിൽ നിൽക്കണം. അവർക്ക് സാമ്പത്തിക സ്വാതന്ത്ര്യം വേണം.
അതിനുള്ള ഒരു വഴി അവർ കണ്ടെത്തണം. എന്നതൊക്കെ എനിക്ക് പിന്നീടാണ് മനസിലായത്. ഞാൻ ബിഎഡ് വരെ പഠിച്ച ആളാണ്. പക്ഷെ അതിനൊന്നും ഞാൻ ശ്രമിച്ചില്ല. കല്യാണം കഴിച്ച് കുഞ്ഞുമായി ജീവിക്കണം എന്നായിരുന്നു. ജീവിത ലക്ഷ്യം തന്നെ കല്യാണം കഴിക്കുക എന്നതായിരുന്നു. ഞാനൊക്കെ വളർന്ന് വന്ന സാഹചര്യത്തിന്റേതായിരിക്കും.

ഒരു ജോലിയുടെ പ്രസക്തി എന്താണെന്നും നമ്മുടെ കയ്യിൽ പത്ത് രൂപയുണ്ടെങ്കിൽ അതിന്റെ ബലം എന്താണെന്നും പിന്നീടാണ് മനസിലായത്. ഞാനെന്നെ സ്നേഹിച്ചപ്പോഴാണ് എനിക്കെല്ലാവരോടും സ്നേഹം തോന്നിയത്. മുമ്പ് ഞാൻ എല്ലാവരെയും ആശ്രയിച്ച് ജീവിക്കുമായിരുന്നു. എനിക്കാരുമില്ലെന്ന് ചിന്തിക്കുമായിരുന്നു. ഇന്ന് എനിക്ക് ആരുമില്ലെങ്കിലും കുഴപ്പമില്ല. എനിക്കെന്നെ സ്നേഹിക്കുന്ന വളരെ കുറച്ചാളുകൾ മതി. വലിയൊരു തിരിച്ചറിവാണതെന്നും മഞ്ജു പത്രോസ് പറഞ്ഞു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.


Click it and Unblock the Notifications














