സ്നേഹം മാത്രം പോരെന്ന് പിന്നെ മനസിലാകും, ബന്ധുക്കാരുടെ ഇടയിൽ പോലും വിലയുണ്ടാകില്ല: മഞ്ജു പത്രോസ്

ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി മഞ്ജു പത്രോസ്. സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ മഞ്ജു പത്രോസ് ചെയ്തിട്ടുണ്ട്. ഇന്നത്തെ നിലയിലേക്കുള്ള മഞ്ജു പത്രോസിന്റെ വളർച്ച പ്രേക്ഷകർ കണ്ടതാണ്. ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുന്നയാളാണ് മഞ്ജു പത്രോസ്. 2003 ൽ പുറത്തിറങ്ങിയ ചക്രം എന്ന സിനിമയിലാണ് മഞ്ജു പത്രോസ് ആദ്യമായി അഭിനയിക്കുന്നത്. എന്നാൽ അഭിനയം തന്റെ കരിയറാക്കാൻ മഞ്ജു പത്രോസ് ചിന്തിച്ചിരുന്നില്ല. വർഷങ്ങൾക്കിപ്പുറമാണ് മഞ്ജു പത്രോസ് ടെലിവിഷൻ ഷോകളിലൂടെ ജനശ്രദ്ധ നേടുന്നത്.

പിന്നീടിങ്ങോട്ട് അഭിനയം മഞ്ജു പത്രോസ് പ്രൊഫഷനാക്കി. ഈ തീരുമാനത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നടി. കൗമുദി മൂവീസിലാണ് നടി മനസ് തുറന്നത്. ജീവിക്കണമെങ്കിൽ പെെസ വേണമെന്ന് പിന്നീടെനിക്ക് മനസിലായി. എനിക്ക് അപ്പനില്ലേ, എന്റെ ആവശ്യങ്ങളൊക്കെ അപ്പൻ നടത്തിത്തരും എന്നാണ് പണ്ട് കരുതിയത്. എനിക്ക് പെെസയുടെ ആവശ്യമില്ലായിരുന്നു. എന്നെ കല്യാണം കഴിപ്പിക്കാൻ അപ്പൻ പെെസയുണ്ടാക്കി വെച്ചിട്ടുണ്ട്, പിന്നെ എനിക്കെന്തിനാണെന്ന് കരുതി.

Manju Pathrose

ഇന്നത്തെ കുട്ടികളെ പോലെ സമ്പാദിക്കണം, സ്വന്തം കാലിൽ നിൽക്കണമെന്ന ചിന്ത അന്നത്തെ തലമുറയിലെ പെൺ‌കുട്ടികൾക്ക് വളരെ കുറവായിരുന്നു. അഭിനയിക്കുക, അതെന്റെ വരുമാനമാകുക എന്നതൊന്നും എന്റെ ഡ്രീമിൽ എവിടെയും വന്നിട്ടില്ല. എന്നാൽ വർഷങ്ങൾക്ക് ശേഷം രണ്ടാമതും സിനിമയിൽ വന്നപ്പോൾ ആ ചിന്താ​ഗതി മാറിയിരുന്നെന്ന് മഞ്ജു പത്രോസ് പറയുന്നു.

കുറച്ച് കൂടെ നന്നാക്കണം, ഇനിയും ഇംപ്രൂവ് ചെയ്യണം, ഇതായിരിക്കും എന്റെ പ്രൊഫഷൻ, ഇതിൽ നിന്ന് വരുമാനം വരുന്നുണ്ടെന്ന് തിരിച്ചറിഞ്ഞു. ഇന്നത്തെ തലമുറയിൽ സാമ്പത്തിക സ്വാതന്ത്രം നേടുന്ന പെൺകുട്ടികളോ‌ട് തനിക്ക് വലിയ ബഹുമാനമാണെന്നും മഞ്ജു പത്രോസ് വ്യക്തമാക്കി. ‌ എങ്ങനെയെങ്കിലും കല്യാണം കഴിക്കാനാ​ഗ്രഹിക്കുന്ന ടീനേജിലെ പെൺകുട്ടികളോട് പറയാറുണ്ട്. കല്യാണം അത്ര പ്രധാനമൊന്നുമല്ല.

Manju Pathrose

ആൺകുട്ടിയാണെങ്കിലും പെൺകുട്ടിയാണെങ്കിലും പെെസ വേണം. പ്രത്യേകിച്ചും ആൺകുട്ടികൾക്ക്. ഒരാഴ്ച ജോലി ചെയ്തില്ലെങ്കിലും പ്രത്യേകിച്ചൊന്നും സംഭവിക്കാത്ത അത്രയും ബാങ്ക് ബാലൻസുണ്ടെങ്കിലേ മറ്റൊരാളെ ലൈഫിലേക്ക് കൊണ്ട് വരാവൂ. അത് ആണായാലും പെണ്ണായാലും. അല്ലാതെ ഒരു കാര്യവുമില്ല. ലെെഫിൽ കുറേ മുന്നോട്ട് പോകുമ്പോൾ സ്നേഹം അടുപ്പിൽ വെച്ച് പുഴുങ്ങിയാൽ വിശപ്പ് മാറില്ലെന്ന് മനസിലാകും.

പലചരക്ക് ക‌ടയിൽ പെെസ തന്നെ കൊടുക്കണം. കുഞ്ഞിന് അസുഖം വന്നിട്ടുണ്ടെങ്കിൽ ഹോസ്പിറ്റലിൽ പോകണം. പെെസയില്ലെങ്കിൽ ബന്ധുക്കാരുടെ ഇടയിൽ പോലും വിലയുണ്ടാകില്ല. ഏത് വഴിക്കും പെെസയുണ്ടാക്കണമെന്നല്ല. നല്ലത് പോലെ അധ്വാനിച്ച് പെെസയുണ്ടാക്കണമെന്നും മഞ്ജു പത്രോസ് പറഞ്ഞു.

താൻ സ്വന്തം അധ്വാനത്തിൽ വീട് പണിതതിനെക്കുറിച്ചും മഞ്ജു പത്രോസ് സംസാരിക്കുന്നുണ്ട്. ഈ വീടിന്റെ ഓരോ ഇഷ്ടികയിലും എന്റെ വിയർപ്പുണ്ട്. കളറും ടെെലും മുക്കും മൂലയുമെല്ലാം നോക്കി നോക്കി പണിതതാണ്. ഇത് എല്ലാം തികഞ്ഞ വീടാണെന്നല്ല. പക്ഷെ ഒരു കാലഘട്ടത്തിൽ ഇഷ്ടികയ്ക്ക് ഇന്ന് എത്രയാ വിലയെന്ന് ചോദിച്ചാൽ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് ഞാൻ പറയും. എല്ലാത്തിനും ഓടി നടന്നു. തന്റെ വിയർപ്പാണ് ഈ വീടെന്നും മഞ്ജു പത്രോസ് പറഞ്ഞു.

വീടിനെക്കുറിച്ചും കടന്ന് വന്ന പാതകളെക്കുറിച്ചും വെെകാരികമായാണ് മഞ്ജു പത്രോസ് സംസാരിക്കാറുള്ളത്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു പത്രോസ് ആദ്യം ജനശ്രദ്ധ നേടുന്നത്. പിന്നീട് മറിമായും എന്ന സിറ്റ്കോമിലും സാന്നിധ്യമറിയിച്ചു. കോമഡിയിലും വെെകാരിക രം​​ഗങ്ങളിലും ഒരേ പോലെ മികവ് പുലർത്തുന്ന മഞ്ജു പത്രോസ് വളരെ പെട്ടെന്ന് അഭിനയത്തിൽ ജനപ്രീതി നേടി.

More from Filmibeat

Read more about: manju
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X