Don't Miss!
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
45ാം വയസില്‍ ഹിമാലയന്‍ യാത്ര, ഞാനും അവളും മാത്രം, ആഗ്രഹം പങ്കുവെച്ച് മഞ്ജു പത്രോസ്
സിനിമാ സീരിയല്‍ താരമായി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി മഞ്ജു പത്രോസ് . ക്യാരക്ടര്‍ റോളുകളിലാണ് മഞ്ജു അഭിനയ രംഗത്ത് കൂടുതലും തിളങ്ങിയത്. ബിഗ് ബോസ് 2വില്‍ പങ്കെടുത്ത മഞ്ജു 49 ദിവസങ്ങള്‍ നിന്ന ശേഷമാണ് പുറത്തായത്. വെറുതെ അല്ല ഭാര്യ റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു പത്രോസ് ശ്രദ്ധേയയായത്. തുടര്‍ന്ന് മറിമായം, അളിയന്‍സ് എന്നീ പരമ്പരകളിലൂടെയും നടി പ്രേക്ഷക പ്രശംസ നേടി. സോഷ്യല്‍ മീഡിയയിലൂടെ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചും മഞ്ജു എത്താറുണ്ട്.
സാരിയില്‍ തിളങ്ങി നടി ഷംന കാസിം, വൈറല്‍ ചിത്രങ്ങള്‍ കാണാം
നടിയുടെതായി വരാറുളള മിക്ക പോസ്റ്റുകളും നിമിഷനേരം കൊണ്ടാണ് വൈറലാകാറുളളത്. അതേസമയം കൂട്ടുകാരി സിമി സാബുവിനൊപ്പമുളള വീഡിയോകളും നടിയുടെതായി ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ബ്ലാക്കീസ് എന്ന യൂടൂബ് ചാനലിലൂടെയാണ് ഇരുവരും വിശേഷങ്ങള്‍ പങ്കുവെക്കാറുളളത്. ഒരിടവേളയ്ക്ക് ശേഷം മഞ്ജുവും സിമിയും ഒരുമിച്ചുളള പുതിയ വീഡിയോ ഇറങ്ങിയിരിക്കുകയാണ്.

ഇത്തവണ തങ്ങളെ കുറിച്ചുളള ചോദ്യങ്ങള്‍ക്ക് മറുപടിയുമായിട്ടാണ് ഇരുവരും എത്തിയത്. എല്ലാ ചോദ്യങ്ങള്‍ക്കും ഇരുവരും ആദ്യം പേപ്പറുകളില്‍ ഉത്തരം എഴുതുകയായിരുന്നു. തുടര്‍ന്ന് രണ്ട് പേരും ഓരോരുത്തരും എഴുതിയ ഉത്തരങ്ങള്‍ വായിച്ചു. 'നിങ്ങള്‍ തമ്മിലുളള കൂടിക്കാഴ്ചയ്ക്കിടെ മഞ്ജു ചേച്ചി എറ്റവും കൂടുതല്‍ സംസാരിക്കാന്‍ ഇഷ്ടപ്പെടുന്ന വിഷയം എന്താണെന്ന് ആയിരുന്നു ഒരു ചോദ്യം.

ഇതിന് വ്ളോഗ് എങ്ങനെ നന്നാക്കാം എന്നാണ് മഞ്ജു എഴുതിയത്. എന്നാല്‍ അങ്ങനെ ഒന്നും ഇന്നുവരെ അവള് പറഞ്ഞിട്ടില്ലെന്ന് സിമി പറഞ്ഞു. ബാംഗ്ലൂര്‍ പബ്ബില്‍ പോയിട്ട് അവിടെനിന്ന് കുടിവെളളം കുടിക്കണം എന്നതാണെന്ന് സിമി എഴുതിയത് മഞ്ജു വായിച്ചു. സിമി ചേച്ചിയ്ക്ക് എറ്റവും ഇഷ്ട്പെട്ട സിനിമാ നടന് ആരാണെന്ന ചോദ്യത്തിന് ജയസൂര്യ ആണെന്ന് മഞ്ജു മറുപടി നല്കി.

മഞ്ജു സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ വേറെ എന്ത് ജോലി ചെയ്തേനേ എന്നായിരുന്നു മറ്റൊരു ചോദ്യം. 'സ്കൂളില്‍ ടീച്ചറായി ജോലി ചെയ്യുമായിരുന്നു എന്ന് മഞ്ജുവും സിമിയും എഴുതി. മഞ്ജു ചേച്ചി അഭിനയിച്ചതില്‍ സിമി ചേച്ചിക്ക് എറ്റവും ഇഷ്ടമുളള സിനിമ ഏതാണെന്ന് ആണ് അടുത്ത ചോദ്യം. അത് എനിക്ക് ജയസൂര്യയെ ഇഷ്ടമുളളതുകൊണ്ട് ജിലേബി ആയിരിക്കും അവള് എഴുതിയതെന്ന് സിമി പറഞ്ഞു.
Recommended Video

ജയസൂര്യ ഉളളതുകൊണ്ടാവും ജിലേബി എന്ന് പറഞ്ഞത്. എന്നാല്‍ സിമി എഴുതിയത് മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍, തൊട്ടപ്പന് തുടങ്ങിയ മഞ്ജു അഭിനയിച്ച ചിത്രങ്ങളാണ്. മഞ്ജു ഉണ്ടാക്കുന്നവയില്‍ ഇഷ്ടഭക്ഷണം ഏതാണെന്നും സിമി പറഞ്ഞു. പിടിയും കോഴിക്കറിയും അപ്പവും ചിക്കന്‍ കറിയും ആണെന്ന് സിമി പറഞ്ഞു. 45ാം വയസില്‍ യാത്ര പോകണമെന്ന ആഗ്രഹവും സിമിയും മഞ്ജുവും പങ്കുവെച്ചു. ഹിമാലയത്തില്‍ പോകണമെന്നാണ് ഇരുവരും പറഞ്ഞത്. ഞങ്ങള്‍ രണ്ട് പേരും കൂടിയാണ് പോവുക. മക്കളെയൊക്കെ ഒരു കരയ്ക്ക് എത്തിച്ച ശേഷമാകും യാത്രയെന്നും ഇരുവരും പറഞ്ഞു.
-
ശരീരത്ത് തുണി വേണമെന്നുള്ള നിർബന്ധമുണ്ട്; മുട്ടിന് താഴെ തുണിയില്ലെങ്കിലും കുഴപ്പമില്ലെന്ന് കുളപ്പുള്ളി ലീല
-
'എനിക്ക് അങ്ങനെ ജീവിക്കാൻ പറ്റില്ല'; രവി മേനോന്റെ വിവാഹാഭ്യർത്ഥന നിരസിച്ചതിന് കാരണം!, ശ്രീലത നമ്പൂതിരി പറഞ്ഞത്
-
'ഞാൻ വരച്ച വരയിൽ അവൾ നിൽക്കുമെങ്കിലും വര എവിടെ വരക്കണമെന്ന് അവൾ തീരുമാനിക്കും'; ശ്രീവിദ്യയുടെ വരൻ!