സുനിച്ചനുമായി കോൺടാക്ടില്ല, ലീ​ഗലി ഡിവോഴ്സ്ഡല്ല, മോനെ അദ്ദേഹം വിളിക്കും, ഒരുമിക്കാൻ...; മഞ്ജു പത്രോസ്!

വെറുതെ അല്ല ഭാര്യയിൽ മത്സരാർത്ഥിയായി എത്തിയ കാലം മുതൽ മലയാളികൾക്ക് സുപരിചിതയാണ് മഞ്ജു പത്രോസും കുടുംബവും. റിയാലിറ്റി ഷോയ്ക്ക് ശേഷമാണ് മഞ്ജുവിന്റെ ജീവിതവും കരിയറും ഉയർന്നത്. ഇന്ന് കൈ നിറയെ സിനിമകളും സീരിയലുകളുമെല്ലാമായി സജീവമാണ് താരം. അഭിനയം അല്ലാതെ വേറൊന്നും ചെയ്യാൻ അറിയില്ല. ഡാൻസ് പഠിച്ചു പക്ഷെ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ബിഎഡ് കഴിഞ്ഞു അവിടേയും ഓക്കെയായില്ല ഞാൻ. അഭിനയത്തിൽ മാത്രമാണ് ഞാൻ വലിയ കുഴപ്പമില്ലാതെ പോയത്.

ഏറ്റവും കൂടുതൽ അഭിനയിച്ചിരിക്കുന്നത് സീരിയലിലാണ്. ജീവിതത്തിൽ അഭിനയിക്കാറില്ല. കൺടിന്യുവിറ്റി നോക്കാൻ ആളില്ലാത്തതുകൊണ്ട് തെറ്റിപ്പോകും ഇപ്പോഴത്തെ ജീവിതത്തെ കുറിച്ച് ചോ​ദിച്ചാൽ മഞ്ജുവിന്റെ മറുപടി ഇതാണ്. ഒരു മകനാണ് മഞ്ജുവിനുള്ളത്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഭർത്താവിനെ മഞ്ജുവിനൊപ്പം കാണാറില്ല.

Manju Pathrose

ദാമ്പത്യവുമായി ബന്ധപ്പെട്ട ചോ​ദ്യങ്ങൾക്ക് മറുപടി നഐൽകാനും ശ്രമിക്കാറില്ല. ഇപ്പോഴിതാ ആദ്യമായി ഭർത്താവിനെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് താരം. ഭർത്താവുമായി യാതൊരു കോൺടാക്ടുമില്ലെന്ന് ഐസ്ബ്രേക്ക് എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.

ജീവിതത്തിൽ ഒരുപാട് ഉയർച്ച താഴ്ചകൾ ഉണ്ടാവരുത്. കാരണം ഒരു ഘട്ടത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ട് പോകും. ​ഗിവ് അപ്പ് ചെയ്യാൻ തോന്നിയ നിമിഷങ്ങൾ ഒരുപാടുണ്ട്. ഇന്റസ്ട്രിയിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടില്ല. അതുകൊണ്ട് ഞാൻ എന്നെ ഭാ​ഗ്യം ചെയ്തയാളാണെന്ന് പറയും. സോഷ്യൽമീഡിയ നോക്കിയാൽ മോട്ടിവേഷൻ എന്ന പേരിൽ ശുദ്ധ മണ്ടത്തരം പറയുന്ന ഒരുപാട് പേരെ കാണാം. അതൊന്നും ജീവിതത്തിൽ‌ പ്രാവർത്തികമാക്കാൻ‌ കഴിയില്ല.

മോട്ടിവേഷണൽ സ്പീക്കേഴ്സിന്റെ പേരിൽ അങ്ങനെയാണെങ്കിൽ കേസൊന്നും ഉണ്ടാവില്ലായിരുന്നല്ലോ. ഭയങ്കര വിവാ​ദമായ ഒരു കേസൊക്കെ സംഭവിച്ചല്ലോ. മോട്ടിവേഷണൽ സ്പീക്കേഴ്സിന് ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ സാധാരണ മനുഷ്യരുടെ കാര്യം പറയാനുണ്ടോ?. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അൽപം കടിച്ച് പിടിച്ച് നിന്നാൽ മതി. നല്ലൊരു സമയം വരും.

ഒരു മൂക്കുത്തി അല്ലാതെ വേറൊന്നും ഇല്ലാതിരുന്ന കാലത്തിലൂടെ കടന്ന് വന്നയാളാണ് ഞാൻ. അന്ന് എന്നെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചത് കുറച്ച് മനുഷ്യരാണ്. അതുകൊണ്ട് എനിക്ക് കിട്ടിയത് മറ്റുള്ളവർക്ക് കൊടുക്കാൻ ശ്രമിക്കും. എല്ലാ മനുഷ്യരേയും സ്നേഹിക്കാൻ എനിക്ക് പറ്റാറില്ല. എന്നെ സ്നേഹിച്ച് ജീവിക്കാൻ തന്നെയാണ് എനിക്ക് ഇഷ്ടം. നാൽപതിന് മുമ്പ് ഒരു മഞ്ജുവും നാൽപ്പതിന് ശേഷം ഒരു മഞ്ജുവുമുണ്ട്.

Manju Pathrose

ഇയാളില്ലെങ്കിൽ ഞാൻ എങ്ങനെ ജീവിക്കുമെന്ന് ആലോലിച്ച് കരഞ്ഞിട്ടുണ്ട് മുമ്പ്. ജീവിക്കാനുള്ള ഭയമായിരുന്നു കാരണം. ഇന്ന് അതില്ല. പണം വന്നതുകൊണ്ടാണെന്ന് നിങ്ങൾ കരുതും... അല്ല. അക്കൗണ്ടിൽ ചെറിയ പൈസയേയുള്ളു. കടങ്ങൾ തീർക്കുന്നു... മകനെ പഠിപ്പിക്കുന്നു. സുനിച്ചനുമായി എനിക്ക് ഒരു കോൺടാക്ടുമില്ല. മോനെ അദ്ദേഹം വിളിക്കും സംസാരിക്കും. കാണാൻ പോകാറുമുണ്ട്. അതൊന്നും ഇല്ലാതാക്കാൻ ‍ഞാൻ ആരുമല്ല. ലീ​ഗലി ഡിവോഴ്സ്ഡല്ല.

ഒത്തുചേരാനുള്ള സാധ്യതയെ കുറിച്ചുള്ള സംസാരവും ഉണ്ടായിട്ടില്ല. മറ്റുള്ളവരുടെ ഇഷ്ടത്തിന് അനുസരിച്ച് ഒരുപാട് കാലമൊന്നും ജീവിക്കാൻ പറ്റില്ല. അപ്പോഴേക്കും നമ്മുടെ കിളിയൊക്കെ പാറിപ്പോകും. മനസിന് തൃപ്തി തരുന്നത് ചെയ്യുക. മറ്റുള്ളവർക്ക് ഉപദ്രവമാകരുത്. പിന്നെ എന്റെ മകൻ നാളെ എന്റെ പേരിൽ എവിടേയും തലകുനിക്കരുതെന്ന നിർബന്ധ ബുദ്ധിയും എനിക്കുണ്ട് മഞ്ജു പറഞ്ഞു.

ബി​ഗ് ബോസ് വിജയി അനുവുമായുള്ള സൗഹൃദത്തെ കുറിച്ചും മഞ്ജു സംസാരിച്ചു. വിഷമം ഉണ്ടായാൽ പൊട്ടത്തെറിക്കുന്നയാളാണ് അനുമോൾ. അമ്മ-മകൾ അറ്റാച്ച്മെന്റ് അനുവിനോട് തോന്നിയിട്ടില്ല. സുഹൃത്തിനപ്പുറം ഒരു അടുപ്പം തോന്നിയിട്ടില്ല. ബുദ്ധിയോട് കൂടി കളിക്കാൻ ഞാൻ പറഞ്ഞിരുന്നു. എനിക്ക് ബി​ഗ് ബോസ് ​ഗെയിം അറിയില്ലായിരുന്നു. അനു ജയിച്ചതിൽ സന്തോഷം. ചെറിയ പ്രായത്തിൽ ഇതൊക്കെ നേടിയില്ലേയെന്നും മഞ്ജു കൂട്ടിച്ചേർത്തു.

Read more about: manju
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X