വീടിന് ഇൻവെസ്റ്റ് ചെയ്തത് വലിയ തുക; പക്ഷെ ഇപ്പോൾ അത് ഡെഡ് മണിപോലെ; മകനുള്ളതല്ല വീട്: മഞ്ജു പത്രോസ്

ടെലിവിഷൻ രം​ഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത മഞ്ജു പത്രോസ് സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മഞ്ജു പത്രോസിന്റെ
ജീവിതത്തിലുണ്ടായ ഉയർച്ച മിക്കവർക്കും പ്രചോ​ദനമാണ്. സാധാരണക്കാരിയായിരുന്ന മഞ്ജു പത്രോസ് ഇന്ന് ജനപ്രിയയായ നടിയാണ്. വെറുതെ അല്ല ഭാര്യ എന്ന ഷോയിലൂടെയാണ് മഞ്ജു പത്രോസ് ലെെം ലൈറ്റിൽ ശ്രദ്ധ നേടുന്നത്. പിന്നീടിങ്ങോട്ട് പടി പടിയായി കരിയർ വളർന്നു. ജീവിതം മാറി. സ്വന്തമായൊരു വീട് എന്ന സ്വപ്നവും സാക്ഷാത്കരിച്ചു. വീട് വെച്ചതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ മഞ്ജു പിള്ള.

പോർട്രേയൽസ് ബെ ​ഗദ്ദാഫിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് നടി വീടിനെക്കുറിച്ച് പരാമർശിച്ചത്. പാല് കാച്ചലിന്റെ സമയത്തായിരുന്നു ഇമോഷണലയാതെന്ന് മഞ്ജു പത്രോസ് പറയുന്നു. വാടക വീട്ടിൽ നിന്നും വാടക വീട്ടിലേക്ക് മാറലായിരുന്നു. കെട്ടും ഭാണ്ഡവും കൊണ്ട് പോകണം. ഒരു വീടുമായി സെറ്റായി വരുമ്പോൾ അവിടെ നിന്ന് മാറേണ്ട അവസ്ഥ വരും. ഒരു സേഫ്റ്റി പിൻ ഉണ്ടെങ്കിൽ അതുമെടുത്ത് പെട്ടിയിലാക്കി വേറെ ഒരു സ്ഥലത്തേക്ക് പോകണം.

Manju Pathrose

ആ വീടുമായി ഒട്ടും ചേരാത്ത സാധനങ്ങളുമായി വേറൊരു വീട്ടിലേക്ക് പോകും. അങ്ങനെ ഒരുപാട് സ്ഥലത്ത് മാറി മാറി നടന്ന ആളാണ് ഞാൻ. സ്വന്തമായി അഡ്രസില്ല. അതെല്ലാം മാറി സ്വന്തം വീട്ടിലേക്ക് കയറിയപ്പോൾ എനിക്ക് വേണ്ടി കെെ നീട്ടി വീട് എന്നെ നോക്കി നിൽക്കുന്നത് പോലെ തോന്നി, ഭയങ്കര സന്തോഷമായിരുന്നു അപ്പോഴെനിക്ക്. എന്റെ മകൻ അവന്റെ വീട്ടിൽ നിൽക്കുന്ന എന്ന ഫീൽ വളരെ മനോഹരമായിരുന്നെന്നും മഞ്ജു പത്രോസ് ഓർത്തു.

പഴയ മഞ്ജു പത്രോസിൽ നിന്നും ഇന്നത്തെ നിലയിലേക്കുള്ള മാറ്റത്തിൽ അഭിമാനമാണ് തോന്നുന്നത്. അതിശയത്തേക്കാൾ കൂടുതൽ ഭയപ്പാട് തോന്നിയിട്ടുണ്ട്. തിരിഞ്ഞ് നിന്ന് നോക്കുമ്പോൾ ഒരുപാട് ഉത്തരവാദിത്വം എനിക്കുണ്ടായിരുന്നു. ഇങ്ങനെ മാറിയില്ലായിരുന്നെങ്കിൽ എനിക്കെന്ത് സംഭവിക്കുമായിരുന്നു എന്ന ഭയമാണ് എപ്പോഴും തോന്നിയിട്ടുള്ളത്. മാറ്റം ഞാൻ ബോധപൂർവം കൊണ്ട് വരുന്ന ഒന്നല്ല.

Manju Pathrose

സ്വാഭാവികമായും വന്ന് പോയതാണ്. എന്നിലെ അമ്മയ്ക്കോ ഭാര്യക്കോ സ്ത്രീക്കോ ഇങ്ങനെ ആയേ മതിയാവൂ. എന്നുള്ള അവസ്ഥയിൽ മാറിപ്പോയതാണ്. ഇന്നൊരു ദിവസം മാറിയേക്കാം എന്ന് വിചാരിച്ച് ഞാൻ മാറിയതല്ല. ശരാശരിയിൽ താഴെയുള്ള സ്ത്രീയായ ഞാൻ കുറേ കാര്യങ്ങൾ ചെയ്യാൻ ആ​ഗ്രഹിച്ചിട്ടുണ്ട്. അതിൽ കുറേയെണ്ണം ചെയ്ത് തീർത്തിട്ടുണ്ട്. ഇനിയും ചെയ്യാനുണ്ട് ഒരുപാട് കാര്യങ്ങൾ. അതേക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് അഭിമാനമുണ്ട്.

വരുമാനമുള്ള, കുടുംബത്തെ നോക്കുന്ന എല്ലാ സ്ത്രീകളുടെയും ഫീലിം​ഗ്സ് അതായിരിക്കുമെന്നും മഞ്ജു പത്രോസ് വ്യക്തമാക്കി. വീട് വെച്ചത് നല്ലതാണോ ചീത്തയാണോ എന്ന് ഇപ്പോൾ എനിക്ക് മനസിലാകുന്നില്ല. കാരണം ആ വീട്ടിൽ ആരും താമസിക്കുന്നില്ല. അത്രയും വലിയ തുക അവിടെ ഇൻവെസ്റ്റ് ചെയ്തു. അത് ഡെഡ് മണിയായി കിടക്കുകയാണ്. അതേസമയം ഈ വീട് തന്റെ മകനുള്ളതല്ലെന്നും മഞ്ജു പത്രോസ് വ്യക്തമാക്കി.

അവൻ കല്യാണം കഴിച്ച് വരുമ്പോൾ അവൻ വീടുണ്ടാക്കണം. ഇപ്പോൾ അവനവിടെ ഒരു മുറിയുണ്ട്. അത് എനിക്ക് പ്രായമാകുമ്പോൾ എനിക്കും എന്റെ സുഹൃത്തുക്കൾക്കും കൂടി ജീവിക്കാനള്ളതാണ്. എനിക്കെന്റെ വാർധക്യത്തെക്കുറിച്ച് മനോഹരമായ പ്ലാനുകളുണ്ട്. തനിക്ക് സുഹൃത്തുക്കളുടെ കൂടെ സുഖമായി ജീവിക്കണമെന്നും മഞ്ജു പത്രോസ് വ്യക്തമാക്കി.

More from Filmibeat

Read more about: manju
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X