മാർക്കിടാൻ ഇവരെ ആര് ഏൽപ്പിച്ചു? അതുകൊണ്ട് ആ സ്ത്രീ വർക്കുകൾ ചെയ്ത് സമാധാനമായിരിക്കുന്നു; മഞ്ജു പത്രോസ്

രേണു സുധിക്ക് നേരെ വരുന്ന കടുത്ത അധിക്ഷേപങ്ങൾ ഇതിനോടകം വലിയ ചർച്ചയാകുന്നുണ്ട്. ബോ‍ഡി ഷെയ്മിം​ഗ് ചെയ്യുന്നവരും പഴയ ജീവിതം ചികഞ്ഞ് കുറ്റപ്പെടുത്തുന്നവരും ഏറെയാണ്. ചില യൂട്യൂബേർസ് രേണുവിനെ ലക്ഷ്യം വെച്ച് നിരന്തരം വീഡിയോകൾ ചെയ്യുന്നുമുണ്ട്. ഇതെല്ലാം അവ​ഗണിച്ച് ജീവിതത്തിൽ മുന്നോട്ട് നീങ്ങാൻ ശ്രമിക്കുകയാണ് രേണു സുധി. പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോകുന്ന രേണുവിനെ അഭിനന്ദിക്കുന്നവരും ഏറെയാണ്. രേണുവിനെക്കുറിച്ച് നടി മഞ്ജു പത്രോസ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

രേണുവിനെ അധിക്ഷേപിക്കാൻ ആർക്കും അവകാശമില്ലെന്ന് മഞ്ജു പത്രോസ് പറയുന്നു. മെെൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം.
ഭർത്താവ് മരിച്ച് പോയി. അവർ ജീവിക്കട്ടെ. അവർ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്നല്ല. ഇവർക്കെന്ത് റെെറ്റാണ് ആ സ്ത്രീ ഓന്തിനെ പോലെയിരിക്കുന്നു. പല്ല് പാെങ്ങിയിരിക്കുന്നു എന്ന് പറയാൻ. മാർക്കിടാൻ ഇവരെ ആര് ഏൽപ്പിച്ചു. അതുകൊണ്ട് ആ സ്ത്രീക്ക് എന്തുണ്ടായി. അവർ നിറയെ വർക്കുകൾ ചെയ്ത് സമാധാനമായി നട‌ക്കുന്നു. ഇവർ ചീത്ത വിളിക്കുമ്പോറും പെണ്ണുങ്ങളോ ആണുങ്ങളോ കയറി പോകുകയേ ഉള്ളൂ. ശരിക്കും നമ്മളെ വളർത്തുന്നത് ഇവരാണ്. ഞാൻ അതൊന്നും ശ്രദ്ധിക്കാതായി.

Renu Sudhi

കമന്റുകൾ ആദ്യമൊക്കെ വായിക്കുമായിരുന്നു. പിന്നെ എനിക്ക് ബോറടിച്ച് തുടങ്ങി. അതുകൊണ്ട് ഒരു പ്രയോജനവും ഇല്ലെന്ന് മനസിലായി. ഞാൻ അറിയാത്ത ആരൊക്കെയോ എവിടെയോ ഇരുന്ന് സംസാരിക്കുന്നു. എന്റെ ആത്മവിശ്വാസത്തെ അത് കൊണ്ട് തകർക്കാൻ പറ്റില്ല. ഞാൻ കോൺഫിഡൻസ് നഷ്ടപ്പെട്ട് ജോലിക്ക് പോകാതെ മുറിക്കുള്ളിൽ ആയിപ്പോയിരുന്നെങ്കിൽ അതെന്നെ ബാധിച്ചേനെ. എന്നെ തകർക്കാൻ അതിനൊന്നും പറ്റില്ല.

കാരണം നമ്മൾ വന്ന വഴി വേറെയല്ലേ. നമുക്ക് ജീവിച്ചല്ലേ പറ്റൂ. കുഞ്ഞിനെ വളർത്തിയല്ലേ പറ്റൂ. ഇവർക്ക് അതൊന്നും ചെയ്യേണ്ടായിരിക്കും. അവരുടെ അപ്പനും അമ്മയും ഉണ്ടാക്കിയിട്ടിട്ടുണ്ടാകും. അവർക്ക് സുഖമായി എവിടെയെങ്കിലും ഇരുന്ന് തെറി വിളിക്കാമായിരിക്കും. ചിലപ്പോൾ അപ്പനും അമ്മയും ഇല്ലാത്ത ആൾക്കാരായിരിക്കും.

Renu Sudhi  Manju Pathrose

ആദ്യമൊക്കെ ഞാൻ ഭയങ്കരമായി വിഷമിച്ചിരുന്നു. രാത്രി ഉറങ്ങാനൊന്നും പറ്റാതായി. ആരാണങ്ങനെ പറഞ്ഞത് അവനെ കണ്ടുപിടിക്കണം, എന്ന പ്രതികാരത്തോടെ കാണും. പക്ഷെ അവരെ കണ്ടുപിടിക്കാൻ പറ്റില്ല. അവർ മായാവികളല്ലേ, അവർ എവിടെയോ ഇരുന്ന് ചെയ്യുന്നതാണ്. കുറേ കേട്ട് കഴിഞ്ഞപ്പോൾ അവർ പറഞ്ഞാലെന്താ പറഞ്ഞില്ലെങ്കിൽ എന്താണ് എന്നായി. നമുക്ക് വർക്കുണ്ട്. ജീവിക്കും.

മോശമായി വീഡിയോ ഉണ്ടാക്കി കുടുംബം പോറ്റുന്ന യൂട്യൂബേർസ് ഉണ്ട്. എനിക്കെന്തായാലും അത് ചെയ്യാൻ പറ്റില്ലല്ലോ. മനസാക്ഷി എന്ന് പറയുന്ന സാധനം ഉണ്ടായിപ്പോയി. എനിക്ക് പണിയെടുത്താലേ ജീവിക്കാൻ പറ്റൂ. അതിനാൽ ഇപ്പോൾ അതൊന്നും കാര്യമാക്കാറില്ലെന്ന് മഞ്ജു പത്രോസ് പറയുന്നു.

സഹിക്കാവുന്നതിനപ്പുറം കുറ്റപ്പെടുത്തലും അധിക്ഷേപവും താനിപ്പോൾ നേരിടുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം രേണു സുധി പറഞ്ഞിരുന്നു. രേണുവിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് ചിലർ തുടരെ സംസാരിക്കുന്നുണ്ട്. കൊല്ലം സുധിയുടെ രണ്ടാമത്തെ ഭാര്യ താനായിരുന്നെന്ന് അവകാശപ്പെട്ട് ഒരു സ്ത്രീ രം​ഗത്ത് വന്നു. രേണുവിനെതിരെ കടുത്ത ഭാഷയിൽ ഇവർ മീഡിയകളിൽ സംസാരിച്ചു. എന്നാൽ മുഖം കാണിക്കാൻ തയ്യാറായിട്ടില്ല. 2023 ലാണ് വാഹനാപകടത്തിൽ കൊല്ലം സുധി മരിച്ചത്. ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ് രേണു അഭിനയ രം​ഗത്തേക്ക് കടന്ന് വന്നത്. കരഞ്ഞ് കൊണ്ടിരുന്നാൽ ആരും തന്നെ സഹായിക്കാൻ വരില്ലെന്നും ഇഷ്ടപ്പെട്ട മേഖല തെരഞ്ഞെടുത്ത് ജോലി ചെയ്യുന്നതിൽ എന്താണ് തെറ്റെന്നും രേണു ചോദിക്കുന്നുണ്ട്.

More from Filmibeat

Read more about: Renu Sudhi manju
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X