twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രജിത് കുമാര്‍ സഹായിച്ചത് കണ്ട് മഞ്ജു പത്രോസ് പൊട്ടിക്കരഞ്ഞു പോലും! ഒരു മര്യാദയൊക്കെ വേണ്ടേന്ന് നടി

    |

    ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ താരങ്ങള്‍ക്കെല്ലാം തന്നെ സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. കൂട്ടത്തില്‍ നടി മഞ്ജു പത്രോസിന് നേരെ. വ്യാപകമായ അതിക്രമായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ വന്നത്. മഞ്ജുവിനെയും കുടുംബാംഗങ്ങളെയെല്ലാം മോശം രീതിയില്‍ പരമാര്‍ശിച്ച് കൊണ്ടായിരുന്നു പലരും കമന്റുകളുമായി എത്തിയത്.

    ഇതിനൊക്കെ മറുപടികളുമായി നടി എത്തിയിരുന്നു. ഇപ്പോഴിതാ ഫേസ്ബുക്കിലൂടെ ഒരു വീഡിയോ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് മഞ്ജു. ലോക് ഡൗണ്‍ കാലത്ത് മഞ്ജുവിന് മറ്റൊരു ബിഗ് ബോസ് താരമായിരുന്ന രജിത് കുമാര്‍ സഹായം നല്‍കിയെന്നും അത് കണ്ട് നടി പൊട്ടിക്കരഞ്ഞുവെന്നും തുടങ്ങിയൊരു വാര്‍ത്തയെ കുറിച്ച് പറഞ്ഞാണ് നടി എത്തിയിരിക്കുന്നത്. ഇത് തികച്ചും വാസ്തവ വിരുദ്ധമായ കാര്യമാണെന്ന് വ്യക്തമാക്കി കൊണ്ടാണ് പുതിയൊരു വീഡിയോയുമായി നടി എത്തിയിരിക്കുന്നത്.

     മഞ്ജു പത്രോസിന്റെ വാക്കുകളിങ്ങനെ

    ഒരു മര്യാദയൊക്കെ വേണ്ടേടെയ്. കൊറോണ സമയത്ത് സഹതാപം വിറ്റ് കാശാക്കുന്നവന്‍മാരേ. ചെയ്യാത്ത സഹായം ചെയ്തു എന്നും സഹായം കൈപ്പറ്റിയ മഞ്ജു പത്രോസ് പൊട്ടിക്കരഞ്ഞു എന്നുമൊക്കെ എന്തര്‍ത്ഥത്തിലാണ് പറഞ്ഞു പരത്തുന്നത്? നിയമ നടപടിക്ക് ഒരുങ്ങുകയല്ലാതെ വേറെ വഴിയില്ല. എന്ന് കുറിപ്പെഴുതിയാണ് നടി മഞ്ജു പത്രോസ് വീഡിയോ പങ്കുവെച്ചത്.

    മഞ്ജു പത്രോസിന്റെ വാക്കുകളിങ്ങനെ

    ഞാനും ബെര്‍ണച്ചനും മാത്രമാണ് ഇപ്പോള്‍ വീട്ടില്‍ ഉള്ളത്. സുനിച്ചന്‍ ഷാര്‍ജയിലാണ്. എന്റെ വീട്ടില്‍ നമ്മള്‍ ഒരുപാട് ലാവിഷ് അല്ലെങ്കിലും അത്യാവശ്യം എന്റെ കുഞ്ഞിനും എനിക്കും കഴിക്കാനുള്ള ഭക്ഷണം ഉണ്ടാക്കുന്നുണ്ട്. ഒരു തരത്തിലുള്ള സഹായവും ഇപ്പോള്‍ എനിക്ക് വേണ്ടി വരില്ല. നാളെ എന്ത് സംഭവിക്കുമെന്നുള്ളത് എനിക്ക് അറിയില്ല. നമ്മള്‍ ഒക്കെ മനുഷ്യരാണ്. നിലവിലെന്തായാലും എനിക്ക് സഹായത്തിന്റെ ആവശ്യമില്ല. ഇപ്പോള്‍ ഇവിടെ ആരും പട്ടിണി കിടക്കുന്നില്ല. അത് കൊണ്ട് നമ്മളേക്കാള്‍ ബദ്ധിമുട്ടിമുല്‍ കഴിയുന്നവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്ക് സഹായം ലഭിക്കട്ടെ എന്നാണ് ഞാന്‍ പ്രാര്‍ഥിക്കുന്നത്.

    മഞ്ജു പത്രോസിന്റെ വാക്കുകളിങ്ങനെ

    ഞാന്‍ ഇന്ന് ഒരു വീഡിയോ കണ്ടു. കൊറോണ കാലത്ത് ഡോ. രജിത് സാര്‍ മഞ്ജു പത്രോസിന്റെ വീട്ടില്‍ ആവശ്യ സാധനങ്ങള്‍ എത്തിച്ച് കൊടുത്തു. മാത്രമല്ല ഇത് കണ്ട് മഞ്ജു പൊട്ടിക്കരഞ്ഞു എന്നുമാണ് വീഡിയോയില്‍ പറയുന്നു. വീഡിയോയില്‍ പറയുന്ന പ്രധാന കാര്യങ്ങള്‍ മഞ്ജു കാണിച്ചിരുന്നു. ബിഗ് ബോസിനുള്ളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മഞ്ജു അടക്കം ഒരുപാട് പേരെ രജിത്ത് സഹായിക്കുന്നുണ്ട്. ഇതൊന്നും പുറത്ത് ആരും അറിയാതെയാണെന്നുമെക്കെയാണ് വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

     മഞ്ജു പത്രോസിന്റെ വാക്കുകളിങ്ങനെ

    എന്തിനാണ് ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍. ഇത് സംഭവിച്ചിട്ടില്ലെന്ന് അറിഞ്ഞിട്ടും ഇങ്ങനെ ചെയ്യുന്നത് അവരുടെ വ്യൂവര്‍ഷിപ്പ് കൂട്ടുന്നതിന് വേണ്ടിയാണെന്നും മഞ്ജു പറയുന്നു. ഇത്തരത്തില്‍ കള്ള പ്രചരണം നടത്തുന്ന ചാനലുകള്‍ക്കെതിരെ എന്തായാലും ഞാന്‍ നിയമനടപടി സ്വീകരിക്കും. ബിഗ് ബോസില്‍ നിന്നും വന്നതിന് ശേഷം ഒരുപാട് സൈബര്‍ അറ്റാക്കുകള്‍ ഞാന്‍ നേരിട്ടിട്ടുണ്ട്. അതില്‍ എഴുപത് ശതമാനത്തോളം തള്ളി കളഞ്ഞിട്ടുണ്ട്.

     മഞ്ജു പത്രോസിന്റെ വാക്കുകളിങ്ങനെ

    ഒട്ടും സഹിക്കാന്‍ പറ്റാത്തത് മാത്രമാണ് സൈബര്‍ സെല്ലില്‍ പരാതിയായി നല്‍കിയിട്ടുള്ളത്. പക്ഷേ ഇത് വളരെ ചീപ്പായി പോയി. നമ്മള് ഒരു സഹായം മേടിക്കുന്നത് മോശമാണെന്ന് ഒന്നുമല്ല പറയുന്നത്. അര്‍ഹിക്കുന്നവന് കൊടുക്കണം, അര്‍ഹിക്കുന്നവന്‍ അത് വാങ്ങുകയും വേണം. ഇപ്പോള്‍ അത്തരമൊരു അവസ്ഥ എനിക്കില്ല. അങ്ങനെ ഒരു അവസ്ഥ വന്നാല്‍ എന്റെ സുഹൃത്തുക്കളോടൊക്കെ ഞാന്‍ ചോദിക്കുമായിരിക്കും.

    Read more about: manju മഞ്ജു
    English summary
    Manju Pathrose Talks About Fake News
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X