ഡബിൾ മീനിങ് ചോദ്യം എഞ്ചോയ് ചെയ്യുന്നു, ആത്മാഭിമാനം കളഞ്ഞ് ഒരിക്കലും ജീവിക്കരുത്; മഞ്ജു ഉന്നം വെച്ചത് രേണുവിനെ?

വനിതാ ​​ദിനത്തിൽ അഭിനേത്രിയും മുൻ ബി​ഗ് ബോസ് താരവുമായ മഞ്ജു പത്രോസ് പങ്കിട്ട വീ‍ഡിയോ ചർച്ചയാകുന്നു. ഓൺലൈൻ മീഡിയയ്ക്ക് എന്തും ചോ​ദിക്കാനും പകർത്താനുള്ള ഫ്രീഡം സ്ത്രീകളായ സെലിബ്രിറ്റികൾ കൊടുക്കരുതെന്ന് മഞ്ജു പറയുന്നു. ആണായാലും പെണ്ണായാലും ആത്മാഭിമാനം കളഞ്ഞ് ഒരിക്കലും ജീവിക്കരുതെന്നും താരം പറയുന്നു. ഇന്ന് വനിത ​ദിനമാണല്ലോ അതിനാൽ ചില കാര്യങ്ങൾ പറയണമെന്ന് തോന്നി.

സ്ത്രീകളായ നമ്മൾ എങ്ങനേയും ജീവിക്കാൻ പാടില്ല. ഡി​ഗ്നിറ്റി കളഞ്ഞുകൊണ്ട് നമുക്ക് ജീവിക്കേണ്ട കേട്ടോ... നമ്മൾ നല്ല അഭിമാനത്തിൽ തലയുയർത്തി പിടിച്ച് ജീവിക്കേണ്ടവരാണ്. ആണായാലും പെണ്ണായാലും ആത്മാഭിമാനം കളഞ്ഞ് ഒരിക്കലും ജീവിക്കരുത്. സോഷ്യൽമീഡിയയിൽ ചിലതൊക്കെ കാണുമ്പോൾ എനിക്ക് ഭയങ്കര ദേഷ്യം തോന്നാറുണ്ട്.

Renu Sudhi Manju Pathrose

കാരണം സെലിബ്രിറ്റീസിനോട് അവരുടെ വീഡിയ പകർത്താൻ എത്തിയ ഓൺലൈൻ മീഡിയാസ് ഡബിൾ മീനിങ്ങിൽ ചോദ്യങ്ങൾ ചോ​ദിക്കുന്നത് കാണാറുണ്ട്. അങ്ങനെ അവർക്ക് സംസാരിക്കാനുള്ള ധൈര്യം നമ്മൾ കൊടുക്കുന്നതാണ്. ആ ‌ധൈര്യം നമ്മൾ ഒരിക്കലും കൊടുക്കരുത്. എന്നോട് ഇത്തരം ഓൺലൈൻ മീഡിയാസ് എന്ത് സംസാരിക്കണമെന്ന് ഞാൻ തീരുമാനിക്കണം. അതിന് അപ്പുറത്തേക്കുള്ള ഒരു സ്വാതന്ത്ര്യവും ഒരുത്തനും കൊടുക്കരുത്.

അത് ആണായാലും പെണ്ണായാലും. ഞാൻ ഈ പറയുന്നത് നിങ്ങൾ കേൾക്കുന്നുണ്ടോയെന്ന് എനിക്ക് അറിയില്ല. കഴിഞ്ഞ ദിവസം ഒരു വീഡിയോ ഞാൻ കണ്ടിരുന്നു. വണ്ടിയിലേക്ക് ഒരു സ്ത്രീ കയറുകയാണ്. അവരുടെ പിറകിൽ വീഡിയോ പകർത്തികൊണ്ട് ഒരു ഓൺലൈൻ മീഡിയാസുണ്ട്. അതിനിടയിൽ എന്ത് വലിയ വണ്ടിയാണ് എന്നൊരു കമന്റ് പറയുന്നതും അത് കേട്ട് കാറിലേക്ക് കയറിയ സ്ത്രീ തിരിഞ്ഞ് നോക്കുന്നതും ചിരിക്കുന്നതും ഞാൻ കണ്ടു.

ആ വീഡിയോ കണ്ടപ്പോൾ എനിക്ക് ഭയങ്കര വിഷമം തോന്നി. അങ്ങനെ ഒരിക്കലും ചെയ്യരുത്. ആ ഒരു അവസരം ഒരുത്തനും ഉണ്ടാക്കി കൊടുക്കരുത്. എന്നോട് അത് പറയാൻ അവൻ പേടിക്കണം. അത് ഒരുത്തനെ പോയി അടിച്ചിട്ടൊന്നുമല്ല പേടിയുണ്ടാക്കേണ്ടത്. നമ്മളുടെ പെരുമാറ്റവും സംസാരവുമൊക്കെ കൊണ്ടാണ്. അതിൽ കുറച്ചുള്ള സന്തോഷം മതി നമുക്കെന്ന് നമ്മൾ തീരുമാനിക്കണം.

കാരണം നമുക്ക് പിന്നാലെ നമ്മുടെ കുഞ്ഞുങ്ങൾ വളർന്ന് വരുന്നുണ്ട്. നമ്മുടെ അച്ഛൻ, അമ്മ എല്ലാവർക്കും നമ്മളെ കുറിച്ച് അഭിമാനിക്കേണ്ടതല്ലേ?. അതുകൊണ്ട് എല്ലാവരും ശ്രദ്ധിക്കണം. വഴിയിൽ ‌കൂടി പോകുന്ന ആരാണെങ്കിലും അവന് എന്തും നമ്മളോട് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടാവരുത്. അളന്ന് മുറിച്ച് മാത്രം സംസാരിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിക്കണം. അവൻ‌ പേടിക്കണം.

Renu Sudhi Manju Pathrose

അവളോട് അത് പറഞ്ഞാൽ ശരിയാവില്ല, അവൾ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലെന്ന തോന്നൽ കൊടുക്കാൻ കഴിയണം. പ്രത്യേകിച്ച് സ്ത്രീകളോടാണ് എനിക്ക് പറയാനുള്ളത്. മോശമായി ഒരാൾ സംസാരിച്ചാൽ പിന്നീട് അത് സംസാരിക്കാൻ അവന് ഇടകൊടുക്കരുത്. ഇത്രയും എനിക്ക് പറയണമെന്ന് തോന്നി. ഇപ്പോൾ സോഷ്യൽമീഡിയയുടെ ഭയങ്കരമായ കടന്ന് കയറ്റമാണല്ലോ.

ഒരു റെസ്പെക്ടുമില്ലാതെ വന്ന് വട കഴിച്ചിട്ടുണ്ടോയെന്ന് ചോദിക്കുമ്പോൾ അത് എഞ്ചോയ് ചെയ്തിട്ട് മറുപടി പറയുന്നത് കാണുമ്പോൾ എനിക്ക് ഭയങ്കര ബുദ്ധിമുട്ട് തോന്നും. അത് ഒരിക്കലും അനുവദിച്ച് കൊടുക്കരുത്. എന്നോട് നീ അത് സംസാരിക്കേണ്ട എന്ന് തന്നെ പറയണം എന്നും മഞ്ജു പറയുന്നു. വീഡിയോ വൈറലായതോടെ ഡബിൾ മീനിങ് ചോദ്യങ്ങൾ എഞ്ചോയ് ചെയ്യുന്ന സ്ത്രീയെന്ന് മഞ്ജു ഉദ്ദേശിച്ചത് രേണുവിനെയാണെന്നാണ് സോഷ്യൽമീഡിയ പറയുന്നത്.

കാരണം അടുത്തിടെ ഓൺലൈൻ മീഡിയ ചോദിച്ച ഡബിൾ മീനിങ് ചോദ്യത്തെ എതിർക്കാത‍െ അശ്ലീലം കലർന്ന രീതിയിൽ മറുപടി പറഞ്ഞതിന് വീഡിയോ വൈറലായപ്പോൾ സോഷ്യൽമീഡിയ രേണുവിനെ വിമർശിച്ചിരുന്നു. അടുത്തിടെയായി അതിരുവിട്ട ചോദ്യങ്ങളാണ് ഇത്തരം മീഡിയകൾ രേണുവിനോട് ചോദിക്കാറുള്ളത്. അവർ അത് എതിർക്കുകയോ തടയുകയോ ചെയ്യാറുമില്ല.

Read more about: Renu Sudhi manju
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X