സാമ്പത്തികമുള്ള കുടുംബം, പണത്തിന്റെ വിലയറിഞ്ഞില്ല; പക്ഷെ വിവാഹം കഴിഞ്ഞപ്പോൾ വന്ന തിരിച്ചറിവ്: സിമി സാബു

അടുത്ത സുഹൃത്തുക്കളാണ് നടി മഞ്ജു പത്രോസും സിമി സാബുവും. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഇവർ സൗഹൃദത്തിലായത്. പരസ്പരം താങ്ങും തണലുമായി ഇവർ എപ്പോഴും നിലനിന്നു. സാമ്പത്തിക ഭദ്രതയെക്കുറിച്ച് എപ്പോഴും സംസാരിക്കുന്നയാളാണ് മഞ്ജു പത്രോസ്. തനിക്കുണ്ടായ കടബാധ്യതകളെക്കുറിച്ചും അത് വീട്ടാൻ അധ്വാനിച്ചതിനെക്കുറിച്ചും മഞ്ജു പത്രോസ് സംസാരിച്ചി‌ട്ടുണ്ട്. സ്നേ​ഹം കൊണ്ട് മാത്രം ജീവിക്കാൻ പറ്റില്ലെന്നും പണം വേണമെന്നും മഞ്ജു പത്രോസ് അടുത്തിടെ പറഞ്ഞിരുന്നു. മെെൽസ്റ്റോൺ മേക്കർസ് നടത്തിയ ചർച്ചയിൽ ഇതേക്കുറിച്ച് മഞ്ജു വിശദീകരിക്കുന്നുണ്ട്.

എന്റെ കാലഘ‌ട്ട‌ത്തിൽ പണം അത്ര പ്രധാനമായിരുന്നില്ല. അത് വിചാരിച്ചിട്ട് ഫാമിലി ലെെഫിലേക്ക് പോയ ആളാണ് ഞാൻ. ഇനിയുള്ള ഒരാൾ അങ്ങനെ ഒരു അബദ്ധം കാണിക്കരുത് എന്ന ഉത്തമ ബോധ്യത്തോ‌ടെയാണ് ഞാനത് പറഞ്ഞത്. അല്ലാതെ പണം മാത്രമാണ് എല്ലാം എന്നുള്ളതല്ല. പണത്തിന് പ്രാധാന്യം ഉണ്ട്. ന്യൂജെൻ കുട്ടികൾ പെെസ ഉണ്ടാക്കുന്നുണ്ടെങ്കിൽ അതവരുടെ മിടുക്ക്. എന്റെ ഫ്രണ്ടിന്റെ മകന് ബാം​ഗ്ലൂരിൽ ​ഗെയിമിം​ഗിന്റെ ജോലി കിട്ടി. അതൊരു പ്രാെഫഷനാണ്. പണം എന്ന് പറയുന്നത് മോശം കാര്യമാണെന്ന് ആളുകൾക്ക് തോന്നാൻ കാരണമുണ്ടെന്ന് എനിക്ക് തോന്നുന്നു. നമ്മൾ പണ്ടേ പറഞ്ഞ് കേ‌ട്ട കഥകളിലും ​ഗുണപാഠങ്ങളിലുമെല്ലാം സ്നേഹത്തിനാണ് പ്രാധാന്യം.

actress manju pathrose

ഇങ്ങനെ നമ്മളെ പാടിയും പറഞ്ഞും പഠിപ്പിച്ച ഒരു തലമുറയുണ്ടായിരുന്നു. ആ കാലഘട്ടത്തിലും ആ സമൂഹത്തിലും അത് ഓക്കെയായിരുന്നു. കാലം മാറി വന്നപ്പോൾ അതെല്ലാം പോയി. അപ്പുറത്തെ വീ‌ട്ടിൽ നിന്ന് പപ്പായ കിട്ടും. ഒരു ചുവട് കപ്പ കി‌ട്ടും. ഇപ്പോൾ ഒരു കിലോ കപ്പയ്ക്ക് 35 രൂപ കൊടുക്കണം. ആ കാലഘട്ടം മാറിപ്പോയി. ഇന്നത്തെ സമൂഹം വേറെയാണ്. ഇവിടെ സ്നേഹം പറഞ്ഞിരുന്നാൽ അവിടെ ഇരിക്കലേ ഉണ്ടാകൂ. ഇന്നത് പറയാനുള്ള അധികാരം സന്യാസിമാർക്ക് മാത്രമേയുള്ളൂ. രാവിലെ നേരം വെളുക്കുന്നത് മുതൽ രാത്രി വരെ പണിയെടുക്കുന്നത് പെെസയ്ക്ക് വേണ്ടി തന്നെയാണെന്നും മഞ്ജു പത്രോസ് പറഞ്ഞു.

ചർച്ചയിൽ സിമി സാബുവും പങ്കെടുത്തിരുന്നു. പണത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞതിനെക്കുറിച്ച് സിമിയും സംസാരിച്ചിരുന്നു. അത്യാവശ്യം സാമ്പത്തികമുള്ള കുടുംബത്തിൽ ജനിച്ച് വളർന്ന ആളാണ് ഞാൻ. പെെസയുടെ മൂല്യം എനിക്ക് ആദ്യമാെന്നും അറിയില്ലായിരുന്നു. കല്യാണം കഴിച്ച് കുറച്ച് നാൾ വരെയും പെെസ നമ്മുടെ ജീവിതത്തിൽ എത്ര ആവശ്യമാണെന്ന് അറിയില്ലായിരുന്നു. കാരണം ഞാൻ 500 രൂപ ചോദിച്ചാൽ ഡാഡി തരും. അപ്പോൾ പെെസ എങ്ങനെ മാനേജ് ചെയ്യണമെന്ന് അറിയില്ല. അത് പക്ഷെ നല്ല കാര്യമല്ല. എനിക്ക് കുറേ ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്.

Manju Pathrose

എല്ലാവർക്കും ബുദ്ധിമുട്ടുണ്ടാകുമല്ലോ. കുറേ നാളുകൾ കഴിഞ്ഞപ്പോൾ എനിക്കാ ബുദ്ധിമുട്ട് വന്നപ്പോഴാണ് ദെെവമേ പെെസയ്ക്ക് ഇത്രയും വിലയുണ്ടായിരുന്നോ എന്ന് ഞാൻ ചിന്തിക്കുന്നത്. പെെസ എളുപ്പത്തിൽ ലഭിക്കുന്ന സാധനമാണെന്നാണ് ഞാൻ ചിന്തിച്ചത്. ഇപ്പോൾ ഞാൻ വളരെ ഹാപ്പിയാണ്. ഞാൻ റൺ ചെയ്യുന്നത് ഫാമിലി ബിസിനസ് ആണ്. ആ ബിസിനസിന് മേൽനോട്ടം വഹിച്ച് എനിക്കതിൽ നിന്ന് വരുമാനം ലഭിക്കുന്നുണ്ട്. പണം തന്റെ സന്തോഷത്തിന്റെ 50 ശതമാനം മാത്രമാണെന്നും സിമി സാബു പറഞ്ഞു.

More from Filmibeat

Read more about: manju
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X