മഞ്ജുവിനൊപ്പം കണ്ണനും ആദിയും, ലൊക്കേഷനിലെ ചിത്രം പങ്കുവെച്ച് സാഗര്‍ സൂര്യ,സ്‌ക്രീനിലെ മമ്മിയാണ്
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് തട്ടീം മുട്ടീം. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തുവരുന്ന പരമ്പരയ്ക്ക് മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കമലാസനന്റെ കുടുംബത്തിലെ രസകരമായ സംഭവങ്ങളിലൂടെയായി പരമ്പര മുന്നേറുകയാണ്.
കെപിഎസി ലളിത. മഞ്ജുപിള്ള, വീണ നായര്‍, സിദ്ധാര്‍ത്ഥ് പ്രഭു, സാഗര്‍ സൂര്യ, ജയകുമാര്‍ തുടങ്ങി വന്‍താരനിരയാണ് തട്ടീം മുട്ടീമിനായി അണിനിരന്നിട്ടുള്ളത്. മീനാക്ഷി അടുത്തിടെയായിരുന്നു വിദേശത്തേക്ക് പോയത്. എന്നാണ് തിരിച്ച് വരുന്നതെന്നും ഇനി പരമ്പരയിലുണ്ടാവുമോയെന്നുമായിരുന്നു ആരാധകര്‍ താരത്തോട് ചോദിച്ചത്. താന്‍ തുടര്‍ന്നും അഭിനയിക്കുമെന്നായിരുന്നു മീനാക്ഷി പറഞ്ഞത്.
സ്‌ക്രീനിലും ജീവിതത്തിലും സഹോദരി സഹോദരന്‍മാരായെത്താനുള്ള അവസരമായിരുന്നു മീനാക്ഷിക്കും സിദ്ധാര്‍ത്ഥിനും ലഭിച്ചത്. ജീവിതത്തിലും തങ്ങള്‍ ഇത് പോലെയൊക്കെയാണെന്നായിരുന്നു ഇരുവരും പറഞ്ഞത്. മീനാക്ഷിയെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞും കണ്ണനെത്താറുണ്ട്. സിദ്ധാര്‍ത്ഥ് പ്രഭുവെന്നാണ് കണ്ണന്റെ യഥാര്‍ത്ഥ പേര്. കണ്ണനെ കാണുമ്പോഴെല്ലാം ആരാധകര്‍ക്ക് അറിയേണ്ടത് മീനാക്ഷിയുടെ കാര്യങ്ങളെക്കുറിച്ചായിരുന്നു. അവളെ താനും മിസ്സ് ചെയ്യുന്നുണ്ടെന്നും കണ്ണന്‍ പറഞ്ഞിരുന്നു.

തട്ടീം മുട്ടീമിനിടയിലെ പുതിയ ചിത്രം പങ്കുവെച്ചെത്തിയിരിക്കുകയാണ് സാഗര്‍ സൂര്യ. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്.ഞാനും മമ്മിയും കണ്ണൻ മോനും. വെറുതെ ലൊക്കേഷനിൽ ഇരുന്നപ്പോ കുറച്ചു ഫോട്ടോസ് എടുത്തു അതിൽ ഒരെണ്ണം ഇവിടെ കിടക്കട്ടെയെന്ന് പറഞ്ഞായിരുന്നു സാഗര്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്. നിരവധി പേരായിരുന്നു ചിത്രത്തിന് കീഴില്‍ കമന്‍റുകളുമായെത്തിയത്.
മീനാക്ഷിയുടെ ഭര്‍ത്താവായ ആദിയായാണ് സാഗര്‍ തട്ടീം മുട്ടീമിലേക്കും എത്തിയത്. ജോലിക്ക് പോവാതെ ഭക്ഷണം കഴിച്ച് ജീവിക്കാനിഷ്ടപ്പെടുന്ന ആദിയെ മര്യാദ പഠിപ്പിക്കുന്നതിനായി മീനാക്ഷി ശ്രമിച്ചിരുന്നു. ശ്രമങ്ങളെല്ലാം പാഴാവുകയായിരുന്നു. കുഞ്ഞുങ്ങളെ ആദിയെ ഏല്‍പ്പിച്ചായിരുന്നു മീനാക്ഷി വിദേശത്തേക്ക് പോയത്.
Recommended Video
അഭിനയത്തില്‍ മാത്രമല്ല മോഡലിംഗിലും സജീവമാണ് സാഗര്‍. മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സക്രീനിലേക്ക് പോവാനാവുമെന്നും മികച്ച അവസരങ്ങള്‍ തേടിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. അടുത്തിടെയായിരുന്നു സാഗറിന് അമ്മയെ നഷ്ടമായത്. അപ്രതീക്ഷിതമായിരുന്നു ആ വിയോഗമെന്ന് താരം പറഞ്ഞിരുന്നു.


Click it and Unblock the Notifications











