മീനാക്ഷിയെ മിസ്സ് ചെയ്യുന്നുവെന്ന് മഞ്ജു! ഇത്തവണ ഓണത്തിന് ഇവരും കൂടെയുണ്ട്! ചിത്രങ്ങള്‍ വൈറലാവുന്നു!
ടെലിവിഷന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരിപാടികളിലൊന്നാണ് തട്ടീം മുട്ടീം. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തുവരുന്ന പരിപാടിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പരമ്പരയ്ക്കായി അണിനിരക്കുന്ന താരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതരായി മാറിയവരാണ്. സ്വഭാവിക അഭിമനയമുഹൂര്‍ത്തങ്ങളുമായാണ് താരങ്ങളെല്ലാം എത്താറുള്ളത്. പരിപാടിയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്.
കെപിഎസി ലളിത, ജയകുമാര്‍, മഞ്ജുപിള്ള, വീണ നായര്‍, സിദ്ധാര്‍ത്ഥ് പ്രഭു, മീനാക്ഷി, സാഗര്‍ സൂര്യ തുടങ്ങിയവരാണ് തട്ടീം മുട്ടീമിനായി അണിനിരക്കുന്നത്. രസകരമായ സംഭവവികാസങ്ങളാണ് പരമ്പരയിലുണ്ടാവാറുള്ളത്. പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളുണ്ടാവാറുണ്ട് തട്ടീം മുട്ടീമില്‍. കണ്ണനും മീനാക്ഷിയും യഥാര്‍ത്ഥത്തിലും സഹോദരങ്ങള്‍ തന്നെയാണ്. സ്‌ക്രീനിലും ജീവിതത്തിലും സഹോദരങ്ങളാണ് ഞങ്ങളെന്ന് ഇരുവരും പറഞ്ഞിരുന്നു. ഓണപ്പരിപാടിയെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് മഞ്ജു പിള്ള.

മഞ്ജുവിന്റെ പോസ്റ്റ്
മോഹനവല്ലി എന്ന കഥപാത്രത്തെ അവതരിപ്പിക്കുന്നത് മഞ്ജു പിള്ളയാണ്. സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജുപിള്ള. ജയകുമാറും കെപിഎസി ലളിതയുമായുള്ള മഞ്ജുവിന്റെ കെമിസ്ട്രിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തട്ടീം മുട്ടീം സെറ്റിലേയും സഹതാരങ്ങളുടേയുമെല്ലാം വിശേഷങ്ങളെക്കുറിച്ച് പറഞ്ഞ് മഞ്ജു എത്താറുണ്ട്. മീനാക്ഷിയും കണ്ണനും ആദിയുമെല്ലാം ശരിക്കും മക്കളെപ്പോലെ തന്നെയാണെന്നും താരം പറഞ്ഞിരുന്നു. ഓണപ്പരിപാടിയുടെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

മീനാക്ഷിയെ മിസ്സ് ചെയ്യും
ഇന്‍സ്റ്റഗ്രാമിലൂടെ മഞ്ജു പിള്ളയാണ് തട്ടീം മുട്ടീമിന്‍രെ ഓണം സ്‌പെഷല്‍ എപ്പിസോഡിനെക്കുറിച്ച് പറഞ്ഞത്. സെറ്റ് സാരിയില്‍ അതീവ സുന്ദരിയായുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. കണ്ണനൊപ്പം ചേര്‍ന്നുനിന്ന് പൂവിടുന്നതിന്റെ ചിത്രവും മഞ്ജു പോസ്റ്റ് ചെയ്തിട്ടുണ്ട്. ഞങ്ങള്‍ മീനാക്ഷിയെ മിസ്സ് ചെയ്യുന്നുവെന്നായിരുന്നു താരം കുറിച്ചത്. നിമിഷഷനേരം കൊണ്ടായിരുന്നു പോസ്റ്റും ക്യാപ്ഷനും ചിത്രങ്ങളുമെല്ലാം വൈറലായി മാറിയത്.

ഞാനോയെന്ന് സാഗര്‍ സൂര്യ
മീനാക്ഷിയുടെ ഭര്‍ത്താവായ ആദിയെ അവതരിപ്പിച്ചാണ് സാഗര്‍ സൂര്യ തട്ടീം മുട്ടീമിലേക്ക് എത്തിയത്. അഭിനയത്തിലേക്ക് താനെത്തിയതിനെക്കുറിച്ച് പറഞ്ഞ് താരം എത്തിയിരുന്നു. അമ്മയെ നഷ്ടമായതിന്റെ വേദനയെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. അവസാനനിമിഷമാണ് അമ്മയുടെ അസുഖം മനസ്സിലായതെന്നും ആ ശൂന്യത വല്ലാതെ വേദനിപ്പിക്കുന്നുവെന്നും താരം പറഞ്ഞിരുന്നു. മഞ്ജുപിള്ളയുടെ പോസ്റ്റിന് കീഴിലായി സാഗര്‍ സൂര്യയും കമന്റുമായെത്തിയിരുന്നു. ഞാന്‍ എന്നായിരുന്നു സൂര്യയുടെ കമന്റ്. നീ അടുത്തില്ലേ, അവളോയെന്നായിരുന്നു മഞ്ജു പിള്ള ചോദിച്ചത്.

ഇത്തവണ ഇവരുമുണ്ട്
മഴവില്‍ മനോരമയിലെ ജനപ്രിയ പരിപാടികളിലൊന്നായ മറിമായം ടീമും ഇത്തവണ ഞങ്ങള്‍ക്കൊപ്പമുണ്ടെന്ന് മഞ്ജു പറയുന്നു. ഇരുടീമുകളും ഒരുമിച്ചിരിക്കുന്നതിന്റെ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തവണ ഓണത്തിന് ഞങ്ങളുടെ കൂടെ ഇവരുമുണ്ടെന്നായിരുന്നു താരം കുറിച്ചത്. ആഗ്രഹിച്ച കൂടിച്ചേരല്‍ തന്നെയാണ് ഇതെന്നും ചിത്രത്തില്‍ ചിലരെ മിസ്സ് ചെയ്യുന്നുണ്ടെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്. വിനോദ് കോവൂര്‍, മണികണ്ഠന്‍, സ്‌നേഹ ശ്രീകുമാര്‍ തുടങ്ങിയവരാണ് മറിമായത്തിലെ പ്രധാന താരങ്ങള്‍.

ഞങ്ങളും മിസ്സ് ചെയ്യുന്നു
മീനാക്ഷിയെ ഞങ്ങളും ശരിക്കും മിസ്സ് ചെയ്യുന്നുണ്ടെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ചെറുപ്രായത്തിലാണ് മീനാക്ഷിയും സിദ്ധാര്‍ത്ഥും പരമ്പരയിലേക്ക് എത്തിയത്. യഥാര്‍ത്ഥ ജീവിതത്തിലും ഞങ്ങള്‍ ഇങ്ങനെ തന്നെയാണെന്നായിരുന്നു ഇരുവരും പറഞ്ഞത്. വിദേശത്തേക്ക് പോവുന്നതിനെക്കുറിച്ച് മീനാക്ഷി പറഞ്ഞിരുന്നു. വിശേഷങ്ങള്‍ പങ്കുവെച്ച് ഏത് താരമെത്തിയാലും ആരാധകര്‍ മീനാക്ഷിയെക്കുറിച്ച് ചോദിക്കാറുണ്ട്. മഞ്ജുപിള്ളയും മീനാക്ഷിയുടെ വിശേഷങ്ങളുമായും എത്താറുണ്ട്.

തിരിച്ചുവരും
തട്ടീം മുട്ടീം ഉപേക്ഷിച്ചിട്ടില്ലെന്നും വൈകാതെ തന്നെ താന്‍ തിരിച്ചുവരുമെന്നുമായിരുന്നു മീനാക്ഷി പറഞ്ഞത്. ഉപരിപഠനത്തിനായാണ് താരം വിദേശത്തേക്ക് പോയത്. ഇടയ്ക്ക് ലൈവ് വീഡിയോയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് താരമെത്തിയിരുന്നു. സ്ക്രീനിലേയും ജീവിതത്തിലേയും മക്കളെക്കുറിച്ച് പറഞ്ഞുള്ള മഞ്ജു പിള്ളയുടെ പോസ്റ്റ് വൈറലായി മാറിയിരുന്നു. മീനാക്ഷിയെ താനും മിസ്സ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞായിരുന്നു കണ്ണനെത്തിയത്.


Click it and Unblock the Notifications











