ഭയങ്കര വിശ്വാസമുള്ളയാൾ, പുറത്ത് പല കാര്യങ്ങൾ കേൾക്കുന്നു, പക്ഷെ സാബു എനിക്ക് സഹോദരൻ; മഞ്ജു പിള്ള

തുടരെ സിനിമകളുമായി കരിയറിൽ മുന്നോട്ട് പോകുകയാണ് ന‌ടി മഞ്ജു പിള്ള. നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷം ഇതിനോടകം മഞ്ജു പിള്ള ചെയ്ത് കഴിഞ്ഞു. ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന ഷോയിൽ ജഡ്ജായും മഞ്ജു പിള്ള സാന്നിധ്യം അറിയിക്കുന്നു. നടൻ സാബു മോനും ഷോയിൽ ജഡ്ജാണ്. മഞ്ജു പിള്ളയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സാബു മോൻ. സോഷ്യൽ മീഡിയയിലെ വിവാദ താരമാണെങ്കിലും സാബു മഞ്ജു പിള്ളയ്ക്ക് പ്രിയപ്പെട്ടയാളാണ്. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നടി.

കുരുത്തം കെട്ട അനിയനെ പോലെയാണ് സാബു തനിക്കെന്ന് മഞ്ജു പിള്ള പറയുന്നു. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. ഞങ്ങൾ രണ്ട് മൂന്ന് വയസിന്റെ വ്യത്യാസമേയുള്ളൂ. പക്ഷെ എന്നെ കിളവി എന്നൊക്കെ വിളിക്കും. ലോകത്ത് സാബുവിനെ തെറി പറയാൻ അവകാശമുള്ള ഒരേ ഒരു സ്ത്രീ ഞാനായിരിക്കും. തെറി കേൾക്കാൻ വേണ്ടാൻ എന്നെ ഫോൺ ചെയ്യും. വളരെ സ്വീറ്റായ എന്റെ ഫ്രണ്ടും ബ്രദറുമാണ് സാബു. എനിക്ക് ഭയങ്കര വിശ്വാസമുള്ള ഒരുത്തനാണ്.

Manju Pillai  Sabu Mon

അവന്റെയടുത്ത് നമ്മൾ സേഫ് ആയിരിക്കും. അവനെക്കുറിച്ച് പുറത്ത് പല കാര്യങ്ങൾ കേൾക്കുന്നുണ്ട്. തരികിട സാബു എന്ന പേരുണ്ട്. പക്ഷെ ജെനുവിനാണ്. സുരക്ഷിതമായി അവന്റെ കൂടെ നമുക്ക് പോകാം. ഒരു സ്ഥലത്ത് നിന്ന് അ‌ടുത്ത സ്ഥലത്തേക്ക് നമ്മൾ കയറുകയാണെങ്കിൽ നമ്മുടെ കൂടെ മറ്റാെരാളാണെങ്കിൽ ഡോർ തുറന്ന് കയറിപ്പോകും. പക്ഷെ അവൻ ഡോർ തുറന്ന് നിൽക്കും. എന്നെ കയറ്റി വിട്ടിട്ട് അവൻ പിറകിൽ വരും.

എന്നെയെന്നല്ല ഏതൊരു സ്ത്രീയോടും അവനങ്ങനെയാണ്. സ്ത്രീകൾക്ക് സ്പേസ് കൊടുക്കുന്നത് വലിയ ക്വാളിറ്റിയാണ്. പലരും സാബുവുമായിട്ടൊക്കെ എങ്ങനെ ഇത്ര ക്ലോസായി എന്ന് ചോദിക്കും. എനിക്ക് മാത്രമേ പറ്റൂ, എന്റെയടുത്ത് മാത്രമേ അവൻ അടങ്ങി നിൽക്കൂ എന്ന് ഞാൻ പറയുമെന്നും മഞ്ജു പിള്ള വ്യക്തമാക്കി. തന്റെ മറ്റ് സൗഹൃദങ്ങളെക്കുറിച്ചും മഞ്ജു പിള്ള സംസാരിച്ചു. യാത്രകളിൽ ക്ലോസ് ഫ്രണ്ട്സ് ആണ് എപ്പോഴും കൂടെയുണ്ടാകുന്നത്. റിലാക്സ് ചെയ്യാനാണ് യാത്രകൾ ചെയ്യുന്നതെന്നും മഞ്ജു പിള്ള വ്യക്തമാക്കി.

Manju Pillai

‌സിനിമകളിലേത് പോലെ ടെലിവിഷൻ രം​ഗത്തും വലിയ സാന്നിധ്യമറിയിച്ചയാളാണ് മഞ്ജു പിള്ള. അതേസമയം പഴയത് പോലെ സീരിയലുകൾ ചെയ്യുന്നില്ല. തട്ടീം മുട്ടീം ആണ് മഞ്ജു പിള്ള അവസാനമായി ചെയ്ത പരമ്പര. കെപിഎസി ലളിതയുടെ മരണ ശേഷം ഈ പരമ്പര പുനരാരംഭിച്ചി‌ട്ടില്ല. കെപിഎസി ലളിതയുമായി വലിയ ആത്മബന്ധമുണ്ടായിരുന്ന ആളാണ് മഞ്ജു പിള്ള.അന്തരിച്ച നടിമാരായ കൽപ്പന, സുബി സുരേഷ് തുടങ്ങിയവരും മഞ്ജു പിള്ളയുടെ അടുത്ത സുഹൃത്തുക്കളായിരുന്നു.

സിനിമാ ലോകത്ത് ഒരുപിടി സൗഹൃദങ്ങൾ മഞ്ജു പിള്ളയ്ക്ക് ഇന്നുമുണ്ട്. കൽപ്പനയ്ക്ക് പകരക്കാരിയായാണ് മഞ്ജു പിള്ളയെ ഇന്ന് സിനിമാ ലോകം കാണുന്നത്. കൽപ്പന ചെയ്യേണ്ടിയിരുന്ന റോളുകളാണ് മഞ്ജു പിള്ളയെ തേടിയെത്തുന്നതെന്നും പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്. മഞ്ജു പിള്ളയുടെ ഏറ്റവും പ്രിയപ്പെട്ട നായിക നടി എന്നും ഉർവശിയാണ്. ഉർവശി എന്ന നടിയെ കടത്തി വെട്ടാൻ മലയാള സിനിമാ രം​ഗത്ത് ഇന്ന് വരെ ആരും വന്നിട്ടില്ല. എത്രയൊക്കെ പറഞ്ഞാലും എന്റെ മനസിലെ ലേഡി സൂപ്പർസ്റ്റാർ അന്നും ഇന്നും ഉർവശിയാണെന്ന് ഒരു അഭിമുഖത്തിൽ മഞ്ജു പിള്ള പറയുകയുണ്ടായി. കരിയറിലെ തിരക്കുകളിലാണ് നടിയിപ്പോൾ.

More from Filmibeat

Read more about: manju pillai sabu mon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X