മീനാക്ഷി പോയപ്പോൾ അമ്മയും അമ്മായിയമ്മയും ഒന്നായി, സൗഹൃദ ചിത്രം പങ്കുവെച്ച് മഞ്ജു

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് തട്ടീം മുട്ടീം. കണ്ണീർ പരമ്പര അരങ്ങ് തകർത്തിരുന്ന സമയത്തായിരുന്നു മോഹനവല്ലിയും മായാവതി അമ്മയും അർജുനനും പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തിയത്. സാധാരണ കണ്ടു വരുന്ന അമ്മായിയമ്മ പോരോ വഴക്കോ ബഹളമോ മോഹനവല്ലിയുടെ കുടുംബത്തിൽ ഇല്ലായിരുന്നു. ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന രസകരമാ.യ സംഭവങ്ങളായിരുന്ന തട്ടീം മുട്ടീം പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചത്. പ്രേക്ഷകർ ഇത് ഇരു കൈകളും നീട്ടി സ്വീകരിക്കുകയും ചെയ്യുകയായിരുന്നു.

Thatteem Mutteem

മോഹനവല്ലിയേയും അർജുനനേയും പോലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മറ്റൊരു കഥാപാത്രമാണ് ആദിയുടെ അമ്മ വാസവദത്ത. കണ്ണുരുട്ടി പ്രേക്ഷകരെ ചിരിപ്പിക്കുന്ന വാസവദത്തയ്ക്ക്മിനിസ്ക്രീനിൽ കൈനിറയെ ആരാധകരാണുള്ളത്. മോഹനവല്ലി വാസവദത്ത കോമ്പോ ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് ചിരിയുടെ പൂരമാണ് സമ്മാനിക്കുന്നത്. ക്യാമറയ്ക്ക് മുന്നിൽ പരസ്പരം തല്ലു പിടുക്കുന്നുണ്ടെങ്കിലും ജീവിതത്തിൽ ഇവർ അടുത്ത സുഹൃത്തുക്കളാണ്. മനീഷയാണ് വാസവദത്ത എന്ന കഥപാത്രത്തെ അവതരിപ്പിക്കുന്നത്. അഭിനേത്രി എന്നതിൽ ഉപരി മികച്ച ഗായിക കൂടിയാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മോഹനവല്ലിയുടേയും വാസവദത്തയുടേയും ഓഫ് സ്ക്രീൻ ചിത്രമാണ്. നടി മഞ്ജു പിള്ളയാണ് ഈ മനോഹരമായ സൗഹൃദ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ജീവിതത്തിൽ വഴക്കില്ല എന്ന് കുറിച്ച് കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. തട്ടീം മുട്ടീം ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് മഞ്ജു പങ്കുവെച്ചിരിക്കുന്നത്. ഇത് കൂടാതെ മറ്റൊരു ചിത്രം കൂടി നടി പങ്കുവെച്ചിട്ടുണ്ട്. കണ്ണനും അർജുനനും ഒപ്പമുള്ള ചിത്രമായിരുന്നു ഇത്. മികച്ച പ്രേക്ഷക അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രസകരമായ സംഭവങ്ങളിലൂടെയാണ് തട്ടീം മുട്ടീം സഞ്ചരിക്കുന്നത്. മീനാക്ഷി ഇല്ലയെന്നൊരു സങ്കടമല്ലാതെ പരമ്പര പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നേറുകയാണ്. കൊവിഡിന് ശേഷം ഏറെ രസകരമായി പരമ്പര മുന്നോട്ട് പോകുകയാണ്.

മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ തട്ടീം മുട്ടിയിലേയ്ക്കുള്ള എൻട്രിയെ കുറിച്ച് മനീഷ തുറന്ന് പറഞ്ഞിരുന്നു.
വാസവദത്തയുടെ റോൾ ചെയ്യാൻ തീരുമാനിച്ചിരുന്നത് വേറെ ഒരു ആർടിസ്റ്റിനെയായിരുന്നു. അവർ ചെയ്തിട്ട് ശരിയാകാതെ വന്നപ്പോഴാണ് ഞാൻ അതിലേക്കെത്തുന്നത്. കമാലസനന്റെ വേഷം ചെയ്യുന്ന നസീർ സംക്രാന്തിയെ നേരത്തെ പരിയചമുണ്ട്. അടുത്ത കാലത്തായി ഒരുമിച്ച് വർക്കൊന്നും ചെയ്തിട്ടില്ല. അദ്ദേഹം എന്റെ ഫെയ്സ്ബുക്ക് സുഹൃത്താണ്. ആ സമയത്ത് ഞാൻ ഫെയ്സ്ബുക്കിൽ ഒരു പാട്ട് പാടി അപ്ലോഡ്‍് ചെയ്തിരുന്നു. തട്ടീം മുട്ടീമിന്‍റെ സെറ്റിലിരുന്ന് ആ പാട്ട് കണ്ടപ്പോഴാണ്, നസീറിക്കയ്ക്ക് മനീഷ അഭിനയിക്കുമല്ലോ എന്ന് മനസിൽ തോന്നുന്നത്. ഉടനെ എന്നെ വിളിക്കുകയായിരുന്നു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X