»   » നസ്രിയയുടെ അമ്മയായി അഭിനയിച്ച ഈ സീരിയല്‍ നടിയോട് പലരും ചോദിച്ചു!

നസ്രിയയുടെ അമ്മയായി അഭിനയിച്ച ഈ സീരിയല്‍ നടിയോട് പലരും ചോദിച്ചു!

Posted By: Sanviya
Subscribe to Filmibeat Malayalam

സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടിയാണ് മഞ്ജു സതീഷ്. അഭിനയിച്ചവയില്‍ അധികവും വില്ലത്തി വേഷങ്ങളാണ്. സിനിമയിലും ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ജൂഡ് ആന്റണി ജോസഫിന്റെ ആദ്യ സംവിധാന സംരംഭമായ ഓം ശാന്തി ഓശാനയിലും മഞ്ജു ഒരു വേഷം ചെയ്തിരുന്നു. നസ്രിയുടെ അമ്മ വേഷം. ആനി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.

അടുത്തിടെ സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടി ഓം ശാന്തി ഓശാനയിലെ വേഷത്തെ കുറിച്ച് പറയുകയുണ്ടായി. ഓം ശാന്തി ഓശാനയില്‍ ഒരു ചെറിയ വേഷം ചെയ്തിരുന്നു. ഇപ്പോഴും ആളുകള്‍ കാണുമ്പോള്‍ ആ വേഷത്തെ സംസാരിക്കാറുണ്ട്. അഭിമുഖത്തില്‍ മഞ്ജു സതീഷ് പറഞ്ഞത്. തുടര്‍ന്ന് വായിക്കൂ....

കുട്ടികള്‍ എന്നെ വിളിച്ചു

ഒരു വീട്ടില്‍ പോയപ്പോള്‍ അവിടുത്തെ കുട്ടികള്‍ എന്നെ വിളിച്ചത് ഓംശു മമ്മി എന്നാണ് വിളിച്ചത്. കുട്ടികള്‍ പോലും ഇപ്പോഴും ആ കഥാപാത്രത്തെ ഓര്‍മ്മിക്കുന്നതില്‍ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്.

വിവാഹത്തിന് ശേഷം

സിനിമയിലും സീരിയലിലുമായി കുറച്ച് നല്ല വേഷങ്ങള്‍ ചെയ്യുന്നതിനിടെയാണ് വിവാഹം. വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തില്‍ നിന്ന് ചെറിയ ഇടവേള എടുത്തു. തിരിച്ചത്തിയപ്പോഴും നല്ല വേഷങ്ങളാണ് ലഭിച്ചത്. മഞ്ഞുരുകും കാലം, ചിന്താവിഷ്ടയായ സീത എന്നീ സീരിയലുകളില്‍ ചെറിയ വില്ലത്തി വേഷങ്ങളൊക്കെയാണ് ചെയ്തുക്കൊണ്ടിരിക്കുന്നത്. മഞ്ജു പറയുന്നു.

അമ്മ വേഷങ്ങള്‍

വിവാഹത്തിന് മുമ്പ് ഞാന്‍ ചെയ്തുക്കൊണ്ടിരുന്നത് നായിക പ്രാധാന്യമുള്ള വേഷങ്ങള്‍ ഒന്നുമായിരുന്നില്ല. അതുക്കൊണ്ട് തന്നെ അമ്മ വേഷങ്ങള്‍ ചെയ്യാന്‍ മടിച്ച് നില്‍ക്കാറില്ലെന്ന് മഞ്ജു പറയുന്നു.

ഞാന്‍ ചെയ്താല്‍ ശരിയാകുമോ

ബാലാമണി എന്ന സീരിയലിലാണ് ഞാന്‍ ആദ്യമായി വില്ലത്തി വേഷം ചെയ്യുന്നത്. ആ സീരിയലിലെ വേഷം എല്ലാവര്‍ക്കും ഇഷ്ടമായി. പിന്നീടാണ് മഞ്ഞുരുകും കാലം എന്ന ചിത്രത്തിലേക്ക് വിളിക്കുന്നത്. രത്‌നമ്മയുടെ റോള്‍ ചെയ്തിരുന്ന ലാവണ്യ മാറിയപ്പോഴാണ് എന്നെ വിളിച്ചത്. ആ ക്യാരക്ടര്‍ ഞാന്‍ ചെയ്താല്‍ പ്രശ്‌നമാകുമോ എന്ന് എനിക്ക് സംശയമായിരുന്നു. എന്തായാലും പ്രേക്ഷകര്‍ക്ക് കഥാപാത്രത്തെ കുറിച്ച് നല്ല അഭിപ്രായമായിരുന്നു.

English summary
Manju Satheesh about her acting career.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam