ബഡായി ബംഗ്ലാവിലെ പുതിയ അതിഥി മഞ്ജു! ഇതൊരു മാര്‍ഗദീപമായി കണ്ട് നടീനടന്മാരെല്ലാം വരണമെന്ന് മുകേഷ്!കാണൂ

By Midhun Raj

പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ബഡായി ബംഗ്ലാവിന്റെ പുതിയ സീസണ്‍ ആരംഭിച്ചിരുന്നത്. ജനപ്രിയ പരിപാടിയുടെ രണ്ടാം വരവിനും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഇത്തവണ രമേഷ് പിഷാരടിക്കും ആര്യയ്ക്കും പകരം പുതിയ താമസക്കാര്‍ വന്നിരുന്നു. പ്രേക്ഷകര്‍ ഒന്നടങ്കം ഇഷ്ടപ്പെടുന്ന അവതാരകന്‍ മിഥുന്‍ രമേഷിന്റെ സാന്നിദ്ധ്യം ബഡായി ബംഗ്ലാവിന്റെ പുതിയ സീസണിന് മാറ്റുകൂട്ടിയിരുന്നു.

രമേഷ് പിഷാരടി ഇല്ലാതിരുന്ന വിഷമം എല്ലാവര്‍ക്കും ഉണ്ടായിരുന്നെങ്കിലും മിഥുന്‍ രമേശ് പിന്നീട് കയറിവരികയായിരുന്നു. ബഡായി ബംഗ്ലാവിന്റെ എല്ലാ എപ്പിസോഡുകള്‍ക്കും ആകാംക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കാറുളളത്. പരിപാടിയുടെ പുതിയ എപ്പിസോഡില്‍ അതിഥിയായി എത്തുന്നത് മഞ്ജു വാര്യരാണ്. മഞ്ജു വരുന്ന കാര്യം ലൈവ് വീഡിയോയിലൂടെ മിഥുന്‍ രമേശായിരുന്നു പങ്കുവെച്ചിരുന്നത്.

ബഡായി ബംഗ്ലാവില്‍ മഞ്ജു

ബഡായി ബംഗ്ലാവില്‍ മഞ്ജു

ലൂസിഫര്‍ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുന്ന സമയത്തായിരുന്നു ബഡായി ബംഗ്ലാവില്‍ മഞ്ജു വാര്യര്‍ എത്തിയിരുന്നത്. ചിത്രത്തിലെ പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലൂസിഫറില്‍ മഞ്ജുവിന്റെ മറ്റൊരു കരുത്തുറ്റ കഥാപാത്രമാണ് പ്രിയദര്‍ശിനിയെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം നിറഞ്ഞ സദസുകളിലാണ് ലൂസിഫര്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ലൂസിഫറിനെക്കുറിച്ചുളള പുതിയ വിശേഷങ്ങള്‍ പങ്കുവെക്കാനാണ് ബഡായി ബംഗ്ലാവില്‍ മഞ്ജു എത്തിയിരുന്നത്.

മിഥുന്‍ രമേശ് പറഞ്ഞത്

മിഥുന്‍ രമേശ് പറഞ്ഞത്

ബഡായി ബംഗ്ലാവ് പുതിയ എപ്പിസോഡില്‍ മഞ്ജു പങ്കെടുത്ത കാര്യം മിഥുന്‍ തന്നെയാണ് ലൈവ് വീഡിയോയിലൂടെ അറിയിച്ചിരുന്നത്. ബഡായി ബംഗ്ലാവിന്റെ സെറ്റിലാണ് താനെന്നും ഇന്ന് അതിഥിയായി എത്തിയിരിക്കുന്നത് മഞ്ജു വാര്യര്‍ ആണെന്നും മിഥുന്‍ രമേശ് പറഞ്ഞു. വീണ്ടും ബഡായി ബംഗ്ലാവിലെത്തിയതിന്റെ സന്തോഷം വീഡിയോയില്‍ മഞ്ജു വാര്യരും പങ്കുവെച്ചിരുന്നു.

മഞ്ജു പറഞ്ഞത്

മഞ്ജു പറഞ്ഞത്

പ്രിയദര്‍ശിനി രാംദാസിന്റെ വിശേഷങ്ങളറിയാന്‍ എല്ലാവരും തിയ്യേറ്റററുകളിലേക്ക് പോയികൊണ്ടിരിക്കുകയാണെന്നും സിനിമയ്ക്ക് ലഭിച്ച അഭിപ്രായങ്ങളില്‍ സന്തോഷമുണ്ടെന്നും നടി പറയുന്നു. എല്ലാവരും തിയ്യേറ്ററുകളില്‍ തന്നെ പോയി സിനിമ കാണണമെന്നും മഞ്ജു പറഞ്ഞു. ലൂസിഫറിന്റെ വിശേഷങ്ങളുമായിട്ട് പുതിയ രൂപത്തിലും ഭാവത്തിലും വന്നിരിക്കുന്ന ബഡായി ബംഗ്ലാവില്‍ താനുമുണ്ടെന്നും ഈ എപ്പിസോഡ് അടുത്ത് തന്നെ ചാനലില്‍ സംപ്രേക്ഷണം ചെയ്യുമെന്നും നടി പറഞ്ഞു.

മുകേഷ് പറഞ്ഞത്

മുകേഷ് പറഞ്ഞത്

ബഡായി ബംഗ്ലാവില്‍ പങ്കെടുക്കാന്‍ മഞ്ജു വന്നതില്‍ നിങ്ങളെ പോലെ ഞാനും സന്തോഷത്തിലാണെന്നാണ് മുകേഷ് പറഞ്ഞത്. സാധാരണഗതിയില്‍ പ്രത്യേകിച്ചും നടികള്‍ ഒരു സിനിമ കഴിഞ്ഞാല്‍ അത് തീര്‍ന്നു, അത് കഴിഞ്ഞുവെന്ന് പറഞ്ഞങ്ങ് പോകും. എന്നാല്‍ നാലാമത്തെയോ അഞ്ചാമത്തെയോ പ്രാവശ്യം അഭിനയിച്ച പടത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കാനായി മഞ്ജു വാര്യര്‍ എത്തി. ഇതൊരു മാര്‍ഗദീപമായി കണ്ട് എല്ലാ നടീ നടന്മാരും ഇവിടെ വരണമെന്നും മുകേഷ് പറഞ്ഞു.

പുതിയ എപ്പിസോഡ്

പുതിയ എപ്പിസോഡ്

പുതിയ എപ്പിസോഡ് നന്നായി ആസ്വദിച്ചെന്നും ഇവിടെ വന്നാല്‍ കുറെ ചിരിക്കാമെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. ഇത് ഷൂട്ട് ചെയ്തപ്പോള്‍ ഉണ്ടായിരുന്ന രസങ്ങള്‍ നിങ്ങള്‍ എപ്പിസോഡ് കാണുമ്പോഴും ലഭിക്കുമെന്നും മഞ്ജു പറഞ്ഞു. എഷ്യാനെറ്റിന്റെ ലൈവ് വീഡിയോയിലാണ് താരങ്ങള്‍ ബഡായി ബംഗ്ലാവിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരുന്നത്.

വീഡിയോ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X