Just In
- 2 hrs ago
ചുള്ളൽ ലുക്കിൽ ബാലു, ബിജു സോപാനത്തിന്റെ ചിത്രം വൈറലാകുന്നു
- 3 hrs ago
ബിജു മേനോന്-പാര്‍വതി ചിത്രം ആര്‍ക്കറിയാം ടീസറും ഫസ്റ്റ്ലുക്കും പുറത്ത്, പങ്കുവെച്ച് കമല്‍ഹാസനും ഫഹദും
- 3 hrs ago
ഭാവനയ്ക്കും നവീനും ആശംസയുമായി മഞ്ജു വാര്യർ, മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് താരങ്ങൾ
- 3 hrs ago
മാസങ്ങള്‍ക്ക് ശേഷം സെറ്റില്‍ മമ്മൂട്ടിയുടെ മാസ് എന്‍ട്രി, വൈറല്‍ വീഡിയോ
Don't Miss!
- Finance
ഇ- കാറ്ററിംഗ് സർവീസ് അടുത്ത മാസം മുതൽ: സുപ്രധാന പ്രഖ്യാപനവുമായി ഐആർസിടിസി
- Sports
ISL 2020-21: മുംബൈ മുന്നോട്ടു തന്നെ, ഫോളിന്റെ ഗോളില്‍ ബംഗാളിനെ കീഴടക്കി
- News
ആനയ്ക്കെതിരെ മസനഗുഡിയില്‍ കൊടുംക്രൂരത, ടയര്‍ കത്തിച്ചെറിഞ്ഞു, പൊള്ളലേറ്റ ആന ചെരിഞ്ഞു!!
- Automobiles
ഒന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി നെക്സണ്‍ ഇലക്ട്രിക്; ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ
- Travel
സഞ്ചാരികളുടെ കണ്ണ് ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ചമ്പാ
- Lifestyle
ഭാഗ്യസംഖ്യയില്‍ മഹാഭാഗ്യമൊളിച്ചിരിക്കും രാശിക്കാര്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഞങ്ങള്‍ക്ക് വേണ്ടി ഇനി നിങ്ങള്‍ ചോദിക്കണം; തിരുവനന്തപുരം മേയര്‍ അടക്കമുള്ളവര്‍ക്ക് ആശംസകളുമായി മഞ്ജു വാര്യര്‍
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലൂടെ ഏറ്റവും പ്രായം കുറഞ്ഞ മേയറും പഞ്ചായത്ത് പ്രസിഡന്റുമെല്ലാം കേരളത്തിന് ലഭിച്ചിരിക്കുകയാണ്. 21 വയസുകാരിയായ ആര്യയാണ് തിരുവനന്തപുരം മേയറായി അധികാരത്തിലെത്തിയത്. കൈരളി ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ജെബി ജംഗഷന് പരിപാടിയില്‍ ഇലക്ഷന് ജയിച്ച പ്രായം കുറഞ്ഞ വനിത സാരഥികളായിരുന്നു അതിഥികളായി വന്നത്. നടി മഞ്ജു വാര്യരും ഇവര്‍ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ്.
'സ്ത്രീ എന്ന നിലയില്‍ എനിക്ക് അങ്ങേയറ്റം അഭിമാനം തോന്നുന്നു. എല്ലാ രംഗങ്ങളിലും സ്ത്രീകളുടെ ഒരു മുന്നേറ്റത്തിന് സാക്ഷിയായി കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് കടന്ന് പോയികൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് ഭരണരംഗത്ത്. ഇത്രയും ചെറുപ്പത്തില്‍ തന്നെ വളരെ ഉര്‍ജ്ജസ്വലരായി ഭരണ രംഗത്തേക്ക് പ്രവേശിച്ചിരിക്കുന്ന ആര്യ, രേഷ്മ, ചാരുതി, പ്രിയങ്ക, എന്നീ മിടുക്കികള്‍ക്ക് എന്റെ സ്നേഹം നേരിട്ട് അറിയിക്കുന്നു.
അതിനുള്ള അവസരം തന്നതിന് നന്ദി. അവരോട് ചോദിക്കാന്‍ എനിക്ക് ചോദ്യങ്ങളൊന്നുമില്ല. ഇനി ഞങ്ങളെയൊക്കെ പ്രതിനിധികരിച്ച് കൊണ്ട് ഞങ്ങള്‍ക്ക് വേണ്ടി ചോദ്യങ്ങള്‍ ചോദിക്കേണ്ടത് ഇവരൊക്കെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഹൃദയം നിറഞ്ഞ ആശംസകളും അഭിനന്ദനങ്ങളും നേരുകയാണെന്ന് മഞ്ജു വാര്യര്‍ പറയുന്നു.
മഞ്ജു വാര്യര്‍ ഏതെങ്കിലും കഥാപാത്രമായിട്ടോ അല്ലെങ്കില്‍ നിത്യജീവിതത്തിലെ ഏതെങ്കിലും വാര്ത്തയായോ വന്നിട്ടുണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം. 'ഹൗ ഓള്‍ഡ് ആര് യു' എന്ന സിനിമയിലെ കഥാപാത്രത്തെ കുറിച്ചായിരുന്നു രേഷ്മ പറഞ്ഞത്. നമുക്ക് മാതൃകയാക്കാവുന്ന വേഷമായിരുന്നു മഞ്ജു ചേച്ചിയുടേത്.
മഞ്ജുവിന്റെ നിശ്ചയദാര്‍ഢ്യമായിരിക്കും കൂടുതല്‍ ഇഷ്ടപ്പെട്ടിട്ടുണ്ടാവുക എന്ന ചോദ്യത്തിന് അതേ എന്നായിരുന്നു തിരുവനന്തപുരം മേയറായി ചാര്‍ജെടുത്ത ആര്യ പറഞ്ഞത്. ഹൗ ഓള്‍ഡ് ആര് യൂ സിനിമയിലെ കഥാപാത്രം ഏത് പ്രായത്തിലുള്ള സ്ത്രീയ്ക്കും ഇഷ്ടപ്പെടുന്നതാണ്. അതുപോലെ ഉദ്ദാഹരണം സുജാത എന്ന സിനിമയും.
ചിത്രത്തില്‍ മഞ്ജു ചേച്ചി അവതരിപ്പിച്ച സുജാത എന്ന അമ്മയുടെ കരുതലാണ് സ്വാധീനിച്ചിട്ടുള്ളത്. മഞ്ജു ചേച്ചി എടുക്കുന്ന തീരുമാനങ്ങളും അവരുടെ നിലപാടുകളും എപ്പോഴാണെങ്കിലും തുറന്ന് ശ്രമിക്കാറുണ്ട്. പെണ്‍കുട്ടികള്‍ നോ പറയില്ലെന്ന് വിചാരിക്കുന്നവര്‍ക്ക് മുന്നില്‍ സിനിമാ രംഗത്താണെങ്കില് പോലും നോ പറയാന്‍ മടിയില്ലാത്ത വ്യക്തി മഞ്ജു ചേച്ചിയായിരിക്കുമെന്നും ആര്യ പറയുന്നു.