മാസ് എന്‍ട്രിയുമായി മഞ്ജു വാര്യര്‍! സൂപ്പര്‍ 4 ലോഞ്ചില്‍ താരമായി ലേഡി സൂപ്പര്‍ സ്റ്റാര്‍! കാണൂ
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് മഞ്ജു വാര്യര്‍. വ്യത്യസ്തമായ സിനിമകളുമായാണ് ഓരോ തവണയും താരമെത്താറുള്ളത്. സാക്ഷ്യമെന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. എല്ലാതരത്തിലുമുള്ള കഥാപാത്രവും തന്നില്‍ സുരക്ഷിതയായിരിക്കുമെന്നും മഞ്ജു വാര്യര്‍ തെളിയിച്ചിരുന്നു. സാക്ഷ്യമെന്ന ചിത്രത്തിലൂടെയായിരുന്നു താരം അരങ്ങേറിയത്. സല്ലാപത്തിലൂടെയായിരുന്നു നായികയായി തുടക്കം കുറിച്ചത്. അവതരിപ്പിച്ച കഥാപാത്രങ്ങളെയെല്ലാം ഇപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ട് താരം.
ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു മഞ്ജു വാര്യര്‍ നടത്തിയത്. ആരാധകരാവട്ടെ താരത്തിന് ഗംഭീര പിന്തുണയായിരുന്നു നല്‍കിയത്. രണ്ടാംവരവില്‍ ലഭിച്ചതെല്ലാം മികച്ച കഥാപാത്രങ്ങളായിരുന്നു. ഇടവേളയ്ക്ക് ശേഷമുള്ള വരവിലാണ് താന്‍ കഥാപാത്രങ്ങളെക്കുറിച്ച് കൂടുതല്‍ ചിന്തിച്ച് തുടങ്ങിയതെന്ന് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. അഭിനയം മാത്രമല്ല നൃത്തത്തിലും സജീവമാണ് താരം.
സിനിമാതിരക്കുകള്‍ക്കിടയിലും നൃത്തവേദികളിലും സജീവമാണ് മഞ്ജു വാര്യര്‍. ലോക് ഡൗണ്‍ സമയത്ത് ഡാന്‍സ് പരിശീലനത്തിനായും വീണ പഠനത്തിനായുമൊക്കെ സമയം ലഭിച്ചുവെന്ന് താരം പറഞ്ഞിരുന്നു. കയറ്റം, ദി പ്രീസ്റ്റ്, ചതുര്‍മുഖം, ലളിതം സുന്ദരം തുടങ്ങി നിരവധി സിനിമകളാണ് മഞ്ജു വാര്യരുടേതായി ഒരുങ്ങുന്നത്. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും സജീവമാവുകയാണ് താരം. ചേട്ടന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തെക്കുറിച്ചും മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു.

ബിഗ് സ്‌ക്രീനില്‍ മാത്രമല്ല മിനിസ്‌ക്രീനിലെ പരിപാടികളിലും മഞ്ജു വാര്യര്‍ പങ്കെടുക്കാറുണ്ട്. പാട്ടും ഡാന്‍സുമൊക്കെയായി സദസ്സിനേയും വേദിയേയും ആവേശത്തിലാഴ്ത്താറുണ്ട് താരം. മഴവില്‍ മനോരമയിലെ സൂപ്പര്‍ 4 സീസണ്‍ 2 ലോഞ്ചില്‍ അതിഥിയായി താരമെത്തുന്നുവെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പരിപാടിയുടെ പ്രമോ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
കൈവിട്ട കൊറോണയും വാവിട്ട വൈറസും ഒരിക്കലും തിരിച്ചെടുക്കാനാവില്ലെന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന മഞ്ജു വാര്യരേയാണ് പ്രമോ വീഡിയോയില്‍ കാണുന്നത്. സോഷ്യല്‍ മീഡിയയില്‍ നിന്നും താന്‍ ഇടവേളയെടുത്തിരിക്കുകയാണെന്ന് വ്യക്തമാക്കിയായിരുന്നു അടുത്തിടെ താരമെത്തിയത്. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലെന്നും ബ്രേക്കെടുക്കാന്‍ തോന്നിയെന്നുമായിരുന്നു താരം പറഞ്ഞത്. മഞ്ജു വാര്യരുടെ ചിത്രത്തിന് കടപ്പാട്: ഫാന്‍സ് പേജ്


Click it and Unblock the Notifications