മഞ്ജു വാര്യരുടെ ചിരി അരോചകമാണ്; പ്രയത്തെ കുറിച്ചുള്ള കമൻ്റുകൾ തനിക്ക് ഇഷ്ടപ്പെടുന്നില്ലെന്ന് പറഞ്ഞ് താരം

ദി പ്രീസ്റ്റ്, ചതൂര്‍മുഖം എന്നിങ്ങനെ രണ്ട് സിനിമകള്‍ തിയറ്ററില്‍ എത്തിച്ച് കൈയടി വാങ്ങിയിരിക്കുകയാണ് സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. ഇതുവരെ മഞ്ജു വാര്യരുടേതായി പ്രേക്ഷകര്‍ കാണാത്ത കഥാപാത്രങ്ങളായിരുന്നു ഇരു സിനിമകളിലും. ഇടയ്ക്ക് മഞ്ജുവിന്റെ പുത്തന്‍ ഫോട്ടോസ് സമൂഹ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചിരുന്നു.

Also Read: 9,000 രൂപയുടെ പ്രതിമാസ നിക്ഷേപം നടത്തൂ; സമ്പാദ്യമായി നേടാം 1.11 കോടി

സിംപിൾ ലുക്കിലും ഗ്ലാമറസ് വേഷത്തിലും തിളങ്ങി മസൂം ശങ്കർ, നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ ചടങ്ങില്‍ നിന്നുള്ളതായിരുന്നു ആ ഫോട്ടോസ്. ചിത്രങ്ങള്‍ കണ്ട് മഞ്ജു വാര്യര്‍ക്ക് പ്രായം കുറവാണെന്നും വീണ്ടും സുന്ദരിയായെന്നും തുടങ്ങി നിരവധി കമന്റുകളാണ് വന്നത്. എന്നാല്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ചിരിയെ കുറിച്ചും പ്രായക്കുറവ് തോന്നുന്നു എന്ന കമന്റുകള്‍ക്കുമുള്ള മറുപടി പറയുകയാണ് നടിയിപ്പോള്‍.

 തന്റെ ചിരിയെ കുറിച്ച് മഞ്ജു വാര്യര്‍

'എന്റെ ചിരി അരോചകമാണെന്ന് ചിലര്‍ പറയാറുണ്ട്. പക്ഷെ നമുക്ക് നമ്മുടെ ചിരി മാറ്റാന്‍ പറ്റില്ലല്ലോ എന്ന് (ചിരിച്ചു കൊണ്ട് മഞ്ജു വാര്യര്‍ പറയുന്നു) ചിരി വന്നാല്‍ ചിരിക്കും. ചിരിപ്പിക്കാനുള്ള കഴിവ് എനിക്കില്ല. പക്ഷെ തമാശകള്‍ ആസ്വദിക്കാന്‍ ഭയങ്കര ഇഷ്ടമാണ്. ചിരിക്കാനുള്ള ഒരു അവസരവും ഞാന്‍ പാഴാക്കാറില്ല. ആരെങ്കിലും എന്തെങ്കിലും കോമഡി കണ്ട് ചിരിച്ചാല്‍, അതെന്താണെന്ന് ചോദിച്ച് ഞാന്‍ അങ്ങോട്ട് പോയി വാങ്ങി കണ്ട് ചിരിയ്ക്കും. ചിരിക്കുന്നത് നല്ലതല്ലേ എന്നാണ് മഞ്ജ വാര്യര്‍ ചോദിക്കുന്നത്. സിനിമയിലൂടെ ഞാന്‍ ആരെയെങ്കിലും ചിരിപ്പിക്കുന്നുണ്ടെങ്കില്‍ അത് സ്‌ക്രിപ്റ്റിന്റെ ഗുണമാണ്.

 തന്റെ ചിരിയെ കുറിച്ച് മഞ്ജു വാര്യര്‍

പ്രായം പിന്നോട്ട് സഞ്ചരിക്കുന്നു, ചെറുപ്പമായിരിക്കുന്നു എന്ന് കേള്‍ക്കുന്നത് തനിക്ക് ഒരിക്കലും ഇഷ്ടമുള്ള കാര്യമല്ല. പ്രായമാവുന്നത് സ്വാഭാവികമാണ്. ആരാണെങ്കിലും പ്രായമാവും. സത്യത്തില്‍ പ്രായമാവുന്നു എന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണ്. പ്രായമാവുന്നതിനെ സന്തോഷത്തോടെ അനുഭവിയ്ക്കുകയാണ് വേണ്ടത്.

 തന്റെ ചിരിയെ കുറിച്ച് മഞ്ജു വാര്യര്‍

ഞാന്‍ വിശ്വസിക്കുന്നൊരു കാര്യം എന്താണെന്ന് വച്ചാല്‍, ചെറുപ്പമോ പ്രായമോ ഒന്നുമല്ല വിഷയം. നമ്മള്‍ സന്തോഷത്തോടെയാണോ ജീവിക്കുന്നത് എന്നത് മാത്രമാണ് കാര്യം. എന്റെ ഫോട്ടോകള്‍ക്ക് ചെറുപ്പമായി എന്ന കമന്റ് വരുമ്പോള്‍ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്ന കാര്യമാണത്. സന്തോഷമാണ് പ്രധാനം. ചെറുപ്പമാണെങ്കിലും പ്രായമാണെങ്കിലും സന്തോഷിച്ചു കൊണ്ടിരിക്കുകയാണ് വേണ്ടതെന്നും മഞ്ജു വാര്യര്‍ പറയുന്നു.

  തന്റെ ചിരിയെ കുറിച്ച് മഞ്ജു വാര്യര്‍

ദി പ്രീസ്റ്റ്, ചതൂര്‍മുഖം എന്നീ സിനിമകള്‍ തിയറ്ററുകളില്‍ വലിയ വിജയമായിരുന്നു. ഇനി മഞ്ജുവിന്റെ സഹോദരനും നടനുമായ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം, പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ജാക്ക് ആന്‍ഡ് ജില്‍ തുടങ്ങി നിരവധി സിനിമകളാണ് റിലീസിന് കാത്തിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X