For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പല പ്രാവശ്യം ഞങ്ങളെ ഡിവോഴ്‌സ് ചെയ്യിപ്പിച്ചു; ഇന്ന് ഞങ്ങളുടെ 15-ാം വിവാഹ വാര്‍ഷികമാണെന്ന് മഞ്ജു

  |

  മലയാളം ബിഗ് ബോസ് രണ്ടാം സീസണിലെ മത്സരാര്‍ഥിയായിരുന്നു മഞ്ജു പത്രോസ്. തുടക്കത്തില്‍ വലിയ പിന്തുണ മഞ്ജുവിന് കിട്ടിയെങ്കിലും പിന്നീട് വിമര്‍ശനങ്ങളായിരുന്നു. വ്യാപകമായ സൈബര്‍ ആക്രമണവും മഞ്ജുവിന് നേരിടേണ്ടി വന്നിരുന്നു. പുറത്ത് വന്നതിന് ശേഷം തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് തക്കതായ മറുപടി നടി തന്നെ കൊടുക്കുകയും ചെയ്തിരുന്നു.

  മഞ്ജുവിന് നേരിടേണ്ടി വന്ന ഏറ്റവും വലിയ പ്രതിസന്ധി കുടുംബ ജീവിതത്തെ കുറിച്ചുള്ള വാര്‍ത്തകളായിരുന്നു. ഭര്‍ത്താവ് സുനിച്ചന്‍ മഞ്ജുവിനെ ഉപേക്ഷിച്ചെന്നും അദ്ദേഹം ആത്മഹത്യ ചെയ്തുവെന്ന് തരത്തിലുമൊക്കെ കുപ്രചരണങ്ങള്‍ വന്നു. എന്നാല്‍ എല്ലാം നുണകളായിരുന്നുവെന്നും താനും സുനിച്ചനും സന്തോഷത്തോടെ കഴിയുകയാണെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി വ്യക്തമാക്കി. ഇപ്പോഴിതാ ഇരുവരും വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്.

   sunichan-manju-

  ഫേസ്ബുക്കിലൂടെ സുനിച്ചനൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ പങ്കുവെച്ചാണ് വിവാഹ വാര്‍ഷികത്തെ കുറിച്ച് മഞ്ജു പറഞ്ഞിരിക്കുന്നത്. 'ഇന്ന് ഞങ്ങളുടെ വിവാഹ വാര്‍ഷികമാണ്. ഇതിനിടയില്‍ തന്നെ പലരും പല പ്രാവശ്യം ഞങ്ങളെ ഡിവോഴ്‌സ് ചെയ്യിപ്പിച്ചു. സുനിച്ചനെ ആത്മഹത്യാ ചെയ്യിപ്പിച്ചു. പക്ഷെ ഇതൊന്നും ഞങ്ങള്‍ അറിഞ്ഞില്ല. ഇന്നേക്ക് 15വര്‍ഷം. ഞങ്ങളുടെ യാത്ര മുന്നോട്ട് പോകുകയാണ്. സ്‌നേഹിച്ചവരോട്, തിരിച്ചു സ്‌നേഹം മാത്രമേ തരാനുള്ളൂ... ഇനിയും പ്രാര്‍ഥനയും കരുതലും കൂടെ വേണം. എന്നുമാണ് മഞ്ജു പറയുന്നത്.

  മഴവില്‍ മനോരമയിലെ ഫാമിലി റിയാലിറ്റി ഷോ ആയ വെറുതേ അല്ല ഭാര്യ എന്ന പരിപാടിയിലൂടെയാണ് മഞ്ജുവും ഭര്‍ത്താവ് സുനിച്ചനും കേരളത്തിന് സുപരിചിതരാവുന്നത്. ഭര്‍ത്താവ് സുനിച്ചനും മകന്‍ ബെര്‍ണാച്ചനുമൊപ്പമാണ് മഞ്ജു ഈ പരിപാടിയില്‍ പങ്കെടുത്തത്. പിന്നീട് ബിഗ് സ്‌ക്രീനിലേക്കും മിനിസ്‌ക്രീനിലുമൊക്കെ ചെറുതും വലുതമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ഭാഗ്യം മഞ്ജുവിന് ലഭിച്ചിരുന്നു.

   sunichan-manju-

  ബിഗ് ബോസില്‍ മത്സരിച്ചതിന് ശേഷമായിരുന്നു മഞ്ജുവിന്റെ കുടുംബ ജീവിതം വാര്‍ത്തകളില്‍ നിറയുന്നത്. ഞാനും സുനിച്ചനും തമ്മില്‍ പിരിഞ്ഞു എന്നാതിയിരുന്നു കഥ. അതും ആള്‍ക്കാരുടെ മറ്റൊരു സന്തോഷമാണെന്ന് ഒരു അഭിമുഖത്തില്‍ നടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങളെ അതൊരിക്കലും ബാധിച്ചിട്ടില്ല. പണ്ട് മുതലേ ഇത്തരം പ്രചരണങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട്.

  രജിത്തുമായി എനിക്കൊരു ബന്ധവുമില്ല | FilmiBeat Malayalam

  സുനിച്ചന്‍ തൂങ്ങിച്ചത്തു എന്ന് വരെ ഞാന്‍ കേട്ടു. ഞാനും സുനിച്ചനും ബര്‍ണാച്ചനും കൂടി സിനിമയ്ക്ക് പോയിട്ട് തിരിച്ച് വീട്ടിലേക്ക് വരുമ്പോള്‍ ഒരു കൂട്ടുകാരന്‍ വിളിച്ചാണ് അക്കാര്യം പറയുന്നത്. ചില വാട്സാപ് ഗ്രൂപ്പുകളില്‍ മഞ്ജു ഉപേക്ഷിച്ചു, സസുനിച്ചന്‍ ആത്മഹത്യ ചെയ്തു എന്ന് സുനിച്ചന്റെ ഫോട്ടോ വച്ച് ആദരാഞ്ജലി പോസ്റ്റര്‍ വന്നത്രേ. അത് ചിലരുടെ വേറൊരു സുഖം. ഞാന്‍ സാധാരണക്കാരിയാണല്ലോ. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ദേഷ്യം വരിക സ്വാഭാവികമെന്നും അന്ന് മഞ്ജു പറഞ്ഞിരുന്നു.

  Read more about: manju മഞ്ജു
  English summary
  Manju Warrier's Birthday Wish To Joju George Is The Cutest Thing On The Internet Today
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X