രഞ്ജിനി ഹരിദാസിന്‍റെ കാര്യത്തില്‍ സങ്കടമുണ്ടെന്ന് മഞ്ജു വാര്യര്‍, ആ വിവാഹം നടക്കാതെ പോയതില്‍ നിരാശ
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അവതാരകമാരിലൊരാളാണ് രഞ്ജിനി ഹരിദാസ്. നാളുകള്‍ക്ക് ശേഷം പുതിയ പരിപാടിയുമായെത്തിയിരിക്കുകയാണ് താരം. ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവുമെന്ന് പേരിട്ടിരിക്കുന്ന പരിപാടിയിലെ വിശേഷങ്ങളെല്ലാം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന പരിപാടിയിലേക്ക് മഞ്ജു വാര്യരും എത്തിയിരുന്നു. മത്സരാര്‍ത്ഥികളായ ദമ്പതികളുമായി സംവദിച്ചതിന് ശേഷമായാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ മടങ്ങിയത്.
രഞ്ജിനി ഹരിദാസിന്റെ സ്വയംവരം നടക്കുകയാണെന്ന് പറഞ്ഞുള്ള പ്രമോ വീഡിയോയായിരുന്നു പുറത്തുവന്നത്. താരം തന്നെയായിരുന്നു ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. കാലം കുറേയായി വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ കേട്ട് തുടങ്ങിയിട്ടെന്നും, ഇപ്പോള്‍ താന്‍ തന്നെ ഇതേക്കുറിച്ച് തീരുമാനിച്ചുവെന്നുമായിരുന്നു രഞ്ജിനി പറഞ്ഞത്. ശരിക്കും സ്വയംവരമാണോ നടക്കുന്നതെന്ന് ചോദിച്ചായിരുന്നു ആരാധകരെത്തിയത്. രമേഷ് പിഷാരടിയും മുകേഷും മാത്രമല്ല മഞ്ജു വാര്യരും പരിപാടിയിലേക്ക് അതിഥിയായെത്തിയിരുന്നു. ആ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

രഞ്ജിനി പിന്‍വാങ്ങി
തന്റെ സ്വയംവരമാണ് നടത്താന്‍ പോവുന്നതെന്നായിരുന്നു ആദ്യം പറഞ്ഞത്. പരിപാടിയുടെ റേറ്റിംഗ് കൂട്ടാനുള്ള തന്ത്രമായിരുന്നു ഇതെന്ന് ഇപ്പോഴാണ് വ്യക്തമായത്. ഇനി ഈ പരിപാടിയുമായി സഹകരിക്കാനുദ്ദേശിക്കുന്നില്ല. അതിനാല്‍ മെന്ററായിരുന്ന രമേഷ് പിഷാരടിയായിരിക്കും ഇനി മുതല്‍ പരിപാടി അവതരിപ്പിക്കുന്നതെന്നുമായിരുന്നു പിഷാരടി പറഞ്ഞത്. അതിനാല്‍ സസന്തോഷം താന്‍ പുതിയ ചുമതല ഏറ്റെടുക്കുന്നുവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതാണ് രാജിക്കത്തെന്നും താരം പറഞ്ഞിരുന്നു.

രഞ്ജിനിയുടെ വരവ്
കത്ത് വായിച്ച് തീര്‍ന്നതിന് പിന്നാലെയായാണ് രഞ്ജിനി വേദിയിലേക്ക് എത്തിയത്. ഈ കത്ത് മലയാളത്തിലാണെന്നും താന്‍ ഇംഗ്ലീഷില്‍ മാത്രമേ എഴുതുകയുള്ളൂവെന്നുമായിരുന്നു രഞ്ജിനിയുടെ കമന്റ്. ശുദ്ധ മലയാളത്തില്‍ രാജിക്കത്ത് എഴുതാന്‍ തനിക്കറിയില്ലെന്നുമായിരുന്നു രഞ്ജിനി പറഞ്ഞത്. അങ്ങനെ ഒറ്റയടിക്ക് തന്നെ പരിപാടി അവതരിപ്പിക്കാമെന്ന് പിഷു കരുതേണ്ടതില്ലെന്നുമായിരുന്നു രഞ്ജിനി പറഞ്ഞത്.

മഞ്ജു വാര്യരുടെ വരവ്
സ്റ്റൈലിഷ് ലുക്കില്‍ അതീവ സന്തോഷത്തോടെയായിരുന്നു മഞ്ജു വാര്യര്‍ വേദിയിലേക്കെത്തിയത്. താരം വരുന്നതിന്റെ പ്രമോ വീഡിയോ നേരത്തെ തന്നെ വൈറലായി മാറിയിരുന്നു. മഞ്ജുവിന് പിന്നാലെയായാണ് ദമ്പതികളും പരിപാടിയിലേക്ക് എത്തിയത്. ശരിക്കും സന്തോഷമായെന്നും തുടക്കത്തിലെ കുറച്ച് ദിവസങ്ങളില്‍ മഞ്ജു ചേച്ചിയും കൂടെയുണ്ടാവുമെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും രഞ്ജിനി പറഞ്ഞിരുന്നു.
Recommended Video

പിഷാരടി പറഞ്ഞത്
പിഷാരടിയെ നോക്കി സല്യൂട്ട് ചെയ്തിരുന്നു മഞ്ജു വാര്യര്‍. എവിടെ നിന്ന് നോക്കിയാലും തന്നെ കാണണമെന്നുണ്ട്. അതിനാലാണ് ചുവന്ന കോട്ടിട്ട് വന്നത്. ഇല്ലെങ്കില്‍ രഞ്ജിനി തല തന്നെ തിന്ന് കളയുമെന്നുമായിരുന്നു പിഷാരടിയുടെ കൗണ്ടര്‍. ഈ പരിപാടിയുടെ എപ്പിസോഡ് നേരത്തെ തന്നെ കണ്ടിരുന്നുവെന്നും താരം പറഞ്ഞിരുന്നു. വല്യ ഒരു കല്യാണ ആഘോഷമായിരുന്നു കണ്ടതെന്നുമായിരുന്നു മഞ്ജു വാര്യര്‍ പറഞ്ഞത്. വിവാഹം നടക്കാതെ പോയതില്‍ ശരിക്കും സങ്കടം തോന്നിയെന്നും താരം പറഞ്ഞിരുന്നു.


Click it and Unblock the Notifications