മാസ് എന്‍ട്രിയുമായി മഞ്ജു വാര്യര്‍ രഞ്ജിനി ഹരിദാസിനരികില്‍, ഞാന്‍ എടുത്തോട്ടെയെന്ന് പിഷാരടി

മഞ്ജു വാര്യരുടെ സിനിമകളും കഥാപാത്രങ്ങളുമെല്ലാം പ്രേക്ഷക മനസ്സില്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്നുണ്ട്. യുവജനോത്സവ വേദിയില്‍ നിന്നുമായിരുന്നു ഈ താരം സിനിമയിലേക്ക് എത്തിയത്. എല്ലാതരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാന്‍ കഴിയുമെന്ന് തെളിയിച്ച് മുന്നേറുകയാണ് താരം. ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. നൃത്തവേദിയിലും സജീവമാണ് മഞ്ജു വാര്യര്‍. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായാണ് മഞ്ജു വാര്യരെ വിശേഷിപ്പിക്കുന്നത്. ആ വിശേഷണത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ താരം ചിരിക്കാറാണ് പതിവ്.

സിനിമയില്‍ മാത്രമല്ല ടെലിവിഷനിലും സജീവമാണ് മഞ്ജു വാര്യര്‍. നാളുകള്‍ക്ക് ശേഷം രഞ്ജിനി ഹരിദാസിന്റെ പരിപാടിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന പരിപാടിക്ക് ഗംഭീര പിന്തുണയാണ് ലഭിച്ചത്. സ്വയംവരം നടത്തുകയാണ് താനെന്നായിരുന്നു രഞ്ജിനി പറഞ്ഞത്. നാളുകള്‍ക്ക് ശേഷം രഞ്ജിനിയെ കണ്ടപ്പോള്‍ ആരാധകരും സന്തോഷത്തിലായിരുന്നു. മുകേഷും രമേഷ് പിഷാരടിയും പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. ഉപ്പും മുളകും കുടുംബാംഗങ്ങളും ചടങ്ങിലേക്ക് എത്തിയിരുന്നു.

മണ്ണിനേയും വിണ്ണിനേയും സാക്ഷിയാക്കി 12 ദമ്പതിമാർക്കൊപ്പം ആഘോഷത്തേരിലേറി ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും എത്തുന്നുണ്ടെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഇങ്ങനെ ഒരു ഭാര്യയും ഭർത്താവുമെന്ന പരിപാടിയുടെ പുതിയ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Manju Warrier

പുതിയ ഷോയിലെ ആദ്യഘട്ടം തുടങ്ങാന്‍ പോവുന്നുവെന്നായിരുന്നു രഞ്ജിനി പറഞ്ഞത്. ചൂളമടിച്ച് കറങ്ങിനടക്കുമെന്ന ഗാനത്തിനൊപ്പം മഞ്ജു വാര്യരും ചുവടുവെച്ചിരുന്നു. അതീവ സന്തോഷത്തോടെയായിരുന്നു മഞ്ജു വാര്യര്‍ ചുവടുവെച്ചത്. മഞ്ജു വാര്യരെ നിങ്ങളെനിക്ക് തരണമെന്നും ഞാനിങ്ങ് എടുക്കുകയാണെന്നുമായിരുന്നു രമേഷ് പിഷാരടി പറഞ്ഞത്. മത്സരാര്‍ത്ഥികളുമായി മഞ്ജു വാര്യരും സംസാരിച്ചിരുന്നു.

Recommended Video

Ranjini Haridas getting married | FilmiBeat Malayalam

രഞ്ജിനിയുടെ വിവാഹത്തിന് മഞ്ജു വാര്യര്‍ എത്തുന്നുണ്ടെന്ന തരത്തിലുള്ള വിവരങ്ങളും പ്രമോ വീഡിയോയുമൊക്കെ നേരത്തെ പുറത്തുവന്നിരുന്നു. ലേഡി സൂപ്പര്‍ സ്റ്റാറിന്റെ വരവിനായി ആരാധകരും കാത്തിരിക്കുകയാണ്. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് മഞ്ജു വാര്യരുടെ സ്ഥാനം. വീണ്ടും താരം ചാനല്‍ പരിപാടിയിലേക്ക് എത്തുകയാണെന്നറിഞ്ഞതില്‍ ആരാധകരും സന്തോഷത്തിലാണ്. സിനിമയ്ക്ക് പുറമെ പരസ്യങ്ങളിലും അഭിനയിക്കാറുണ്ട് മഞ്ജു വാര്യര്‍. ഇടക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ നിന്നും മാറി നിന്നിരുന്നുവെങ്കിലും അടുത്തിടെയായിരുന്നു താരം തിരിച്ചെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X