മഞ്ജു വാര്യരുടെ സാന്നിധ്യത്തില്‍ രഞ്ജിനി ഹരിദാസിന് വിവാഹം, മാസ്മരികതയുടെ മഞ്ജുഭാവം വൈറല്‍

മലയാളികളുടെ സ്വന്തം അഭിനേത്രിയാണ് മഞ്ജു വാര്യര്‍. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയത്തില്‍ നേടുകയായിരുന്നു താരം. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമായി തിരിച്ചെത്തിയപ്പോള്‍ ആ സ്‌നേഹം നേരില്‍ അനുഭവിച്ചറിയുകയായിരുന്നു താരം. ബിഗ് സ്‌ക്രീനില്‍ സജീവമായി മുന്നേറുന്നതിനിടയില്‍ മിനിസ്‌ക്രീനിലെ പരിപാടികളിലും താരം പങ്കെടുക്കാറുണ്ട്. നാളുകള്‍ക്ക് ശേഷം ചാനല്‍ പരിപാടിയിലേക്ക് തിരിച്ചെത്തുകയാണ് താരം.

ഫ്‌ളവേഴ്‌സ് ചാനലിലെ പുതിയ പരിപാടിയായ ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവിലേക്കുമാണ് അതിഥിയായി മഞ്ജു വാര്യരെത്തുന്നത്. പരിപാടിയുടെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഞായറാഴ്ചയാണ് ഈ പരിപാടിയുടെ മെഗാ ലോഞ്ച് നടക്കുന്നത്. രഞ്ജിനി ഹരിദാസിന്‍രെ സ്വയംവരത്തിലൂടെയായാണ് പരിപാടി തുടങ്ങുന്നതെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

മാസ്മരികതയുടെ മഞ്ജുഭാവം

മാസ്മരികതയുടെ മഞ്ജുഭാവം

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായാണ് മഞ്ജു വാര്യരെ വിശേഷിപ്പിക്കുന്നത്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം മുഖ്യ ശ്രദ്ധാകേന്ദ്രമായി മാറാറുണ്ട് താരം. നാളുകള്‍ക്ക് ശേഷം വീണ്ടും ചാനല്‍ പരിപാടിയിലേക്ക് എത്തുകയാണ് താരം. സ്വന്തമായി ഡ്രൈവ് ചെയ്ത് പരിപാടിയിലേക്ക് വരുന്ന താരത്തിന്റെ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിറഞ്ഞ പുഞ്ചിരിയില്‍ ചിരിച്ച മുഖത്തോടെയാണ് മെഗാ ലോഞ്ച് ഇവന്റിലേക്ക് മഞ്ജു വാര്യര്‍ എത്തുന്നത്. ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും പരിപാടിയുടെ മെഗാ ലോഞ്ച് ഞായറാഴ്ചയാണ്.

രഞ്ജിനി ഹരിദാസിന്റെ വിവാഹം

രഞ്ജിനി ഹരിദാസിന്റെ വിവാഹം

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകമാരിലൊരാളായ രഞ്ജിനി ഹരിദാസിന്റെ സ്വയംവരത്തോടെയാണ് ഇങ്ങനെയൊരു ഭാര്യയും ഭര്‍ത്താവും തുടങ്ങുന്നതെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയായിരുന്നു രഞ്ജിനിയെന്ന അവതാരകയും കൂടുതല്‍ ശ്രദ്ധ നേടിയത്. മംഗ്ലീഷിലുള്ള സംസാരവും മോഡേണ്‍ ലുക്കിലുള്ള വരവുമൊക്കെയായിരുന്നു താരത്തിന്റേത്. അവതരണം മാത്രമല്ല ആലാപനവും അഭിനയവുമെല്ലാം തനിക്ക് വഴങ്ങുമെന്നും താരം തെളിയിച്ചിരുന്നു.

നവവധുവായെത്തിയപ്പോള്‍

നവവധുവായെത്തിയപ്പോള്‍

നവവധുവായി അണിഞ്ഞൊരുങ്ങിയുള്ള രഞ്ജിനിയുടെ വീഡിയോയും പുറത്തുവന്നിരുന്നു. ലെഹങ്കയില്‍ അതീവ സുന്ദരിയായുള്ള രഞ്ജിനിയെയായിരുന്നു വീഡിയോയില്‍ കണ്ടത്. അവരെല്ലാം എത്തിയെന്ന് തോന്നുന്നുവെന്ന് പറഞ്ഞ് അതിഥികളെ സ്വീകരിക്കാനായി പോവുന്ന രഞ്ജിനിയുടെ വീഡിയോയും വൈറലായി മാറിയിരുന്നു. വിവാഹത്തിന് സിനിമയില്‍ നിന്നും എല്ലാവരും എത്തുന്നില്ലെന്നും പകരം ഒരു വിശിഷ്ടാതിഥിയാണ് എത്തുന്നതെന്നുള്ള വിവരങ്ങളുമാണ് പുറത്തുവന്നത്.

രമേഷ് പിഷാരടിയും മുകേഷും

രമേഷ് പിഷാരടിയും മുകേഷും

ടെലിവിഷന്‍ പ്രേക്ഷകരുടെ സ്വന്തം താരമായ രമേഷ് പിഷാരടിയും രഞ്ജിനിയുടെ വിവാഹത്തിന് എത്തുന്നുണ്ട്. സിനിമയില്‍ നിന്നും എത്താന്‍ സാധ്യതയുള്ള അതിഥിയെക്കുറിച്ച് സൂചിപ്പിച്ചത് പിഷാരടിയായിരുന്നു. മിമിക്രി വേദിയില്‍ നിന്നുമെത്തി താരമായി മാറിയ പിഷാരടി സംവിധാനത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട്. സിനിമയിലെ തിരക്കുകള്‍ക്കിടയിലും ചാനല്‍ പരിപാടിയില്‍ പങ്കെടുക്കാറുണ്ട് അദ്ദേഹം. പിഷാരടിക്കൊപ്പം മുകേഷും വിവാഹത്തിനെത്തുന്നുണ്ട്.

Recommended Video

Ranjini Haridas getting married | FilmiBeat Malayalam
മഞ്ജു വാര്യരുടെ എന്‍ട്രി

മഞ്ജു വാര്യരുടെ എന്‍ട്രി

ഫ്‌ളവേഴ്‌സ് ചാനലിലെ പ്രധാന റിയാലിറ്റി ഷോകളിലൊന്നായ ടോപ് സിംഗറിലേക്ക് അതിഥിയായി മഞ്ജു വാര്യരെത്തിയിരുന്നു. കുഞ്ഞുതാരങ്ങളുടെ പാട്ട് ആസ്വദിച്ച് അവര്‍ക്കൊപ്പം പാടുകയും ചെയ്തതിന് ശേഷമായാണ് താരം വേദി വിട്ടത്. ഇതിന് പിന്നാലെയായാണ് വീണ്ടും ഇതേ ചാനലിലേക്ക് താരമെത്തുന്നത്. ഞായറാഴ്ച നടക്കുന്ന മെഗാ ലോഞ്ച് ഇവന്റിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X