മഞ്ജു വാര്യരെ മാവേലി പോലും ചേച്ചി എന്ന് വിളിക്കും! തമാശ പറഞ്ഞ് നടി, സൂപ്പര്‍ 4 വേദിയില്‍ മഞ്ജുവും

കഴിഞ്ഞ വര്‍ഷം ലൂസിഫറിലൂടെയും തമിഴില്‍ അസുരന്‍ എന്ന സിനിമയിലൂടെയും നൂറ് കോടി സ്വന്തമാക്കി മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ തിളങ്ങി നില്‍ക്കുകയായിരുന്നു. ഈ വര്‍ഷം മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിന് തയ്യാറെടുക്കുന്നതിനിടെ ആണ് കൊറോണ വന്നതും തിയറ്ററുകള്‍ അടപ്പിച്ചതും. കൊറോണയുടെ ബോധവത്കരണ പരിപാടികളിലും മറ്റ് സഹായങ്ങളുമായി മഞ്ജു വാര്യരും രംഗത്തുണ്ടായിരുന്നു.

ഏറെ കാലത്തിന് ശേഷം ഇപ്പോഴിതാ മഞ്ജു വാര്യര്‍ ഒരു ടെലിവിഷന്‍ പരിപാടിയിലെത്തുന്നു എന്ന സന്തോഷത്തിലാണ് ആരാധകര്‍. പരിപാടിയുടെ പ്രൊമോ വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മഞ്ജു വാര്യരും ഗായകരായ വിധു പ്രതാപും റിമി ടോമിയുമെല്ലാം ചേർന്ന് തമാശകൾ പറയുന്നതും മറ്റുമാണ് പുറത്ത് വന്നിരിക്കുന്ന വീഡിയോയിൽ കാണിച്ചിരിക്കുന്നത്.

സൂപ്പർ 4 വേദിയിൽ മഞ്ജു വാര്യർ

മഴവില്‍ മനോരമയിലെ സൂപ്പര്‍ 4 സീസണ്‍ 2 ലോഞ്ച് ഇവന്റിന്റെ ഭാഗമായിട്ടാണ് മഞ്ജു വാര്യരും എത്തിയിരിക്കുന്നത്. ആഗസ്റ്റ് 29 ന് രാത്രി ഏഴ് മണിക്ക് സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയുടെ പ്രൊമോ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. അത്തം, ചിത്തിര, ചോതി തുടങ്ങി ഓണത്തിലെ പത്ത് ദിവസങ്ങള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞ് തീര്‍ക്കുകയാണ് മഞ്ജു. ഒപ്പ വേദിയിലുണ്ടായിരുന്ന വിധു പ്രതാപ് ഫയല്‍മാന്‍ ജയിച്ചേ എന്നാണ് പറയുന്നത്. അതിനൊപ്പം മഞ്ജു വാര്യരുടെ മുഖംമൂടി ധരിച്ച് നിരവധി പേര്‍ വേദിയിലെത്തിയിരുന്നു. മഞ്ജു വാര്യര്‍ക്കൊപ്പം റിമി ടോമി, വിധു പ്രതാപ്, ജ്യോത്സന, സിത്താര കൃഷ്ണകുമാര്‍, തുടങ്ങിയവരും പങ്കെടുത്തിരുന്നു.

Recommended Video

Remaster Old Footages to 4K UHD
സൂപ്പർ 4 വേദിയിൽ മഞ്ജു വാര്യർ

ഇവിടുത്തെ ഒരു സെക്‌സി ലേഡി ആവാനുള്ള സാധ്യതയുണ്ടെന്നായിരുന്നു റിമിയുടെ കമന്റ്. അതിനെ കൗണ്ടറടിച്ചുള്ള മറുപടിയായിരുന്നു വിധു പറഞ്ഞത്. 'ഇവര് തമ്മിലുള്ള സൗഹൃദത്തിന്റെ ഗുണം തീര്‍ച്ചയായും ഈ പരിപാടിയ്ക്ക് ഉണ്ടാവും എന്നുള്ളത് എനിക്ക് നല്ല ഉറപ്പാണെന്ന്' മഞ്ജുവും പറയുന്നു. വേദിയില്‍ മാവേലിയും വന്നിരുന്നു. മഞ്ജു ചേച്ചി ഒരു പാട്ട് പാടുമോ എന്നായിരുന്നു മാവേലിയുടെ ചോദ്യം. ഇത് കേട്ട് മാവേലി വരെ എന്നെ മഞ്ജു ചേച്ചി എന്നാണോ വിളിക്കുന്നതെന്ന് തമാശയായി പറഞ്ഞ് അവിടെ വലിയൊരു ചിരിക്ക് വഴിയൊരുക്കിയിരുന്നു.

സൂപ്പർ 4 വേദിയിൽ മഞ്ജു വാര്യർ


ഇളംതലമുറയുടെ പുത്തന്‍ പാട്ടുത്സവത്തിന് പ്രൗഢോജ്ജ്വലമായ അരങ്ങൊരുങ്ങുന്നു. കഥ മാറി കളി മാറി എന്ന ടാഗ് ലൈനോട് കൂടിയാണ് സൂപ്പര്‍ 4 സീസണ്‍ 2 എത്തുന്നത്. പുറത്ത് വന്ന വീഡിയോയില്‍ മഞ്ജു വാര്യരെ നടുവില്‍ നിര്‍ത്തി 'കണ്ണാടി കൂടുംകൂട്ടി കണ്ണെഴുതി പൊട്ടും തൊട്ട്' എന്ന് തുടങ്ങുന്ന പാട്ട് ഗായകരെല്ലാവരും ചേര്‍ന്ന് പാടിയിരിക്കുകയാണ്. അതുപോലെ മഞ്ജു വാര്യരും ഒരു പാട്ട് പാടിയിരിക്കുകയാണ്.

 സൂപ്പർ 4 വേദിയിൽ മഞ്ജു വാര്യർ

പുറത്ത് വന്ന സൂപ്പര്‍ 4 ന്റെ വീഡിയോ വൈറലായതോടെ പരിപാടിയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. കൊറോണ വന്നതോടെ പല പരിപാടികളും പകുതി വഴിയില്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പുതിയൊരു ഷോ കൂടി തുടങ്ങുന്നതിന്റെ ത്രില്ലിലാണ് എല്ലാവരും. കുട്ടികൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന പുതിയ മ്യൂസിക് റിയാലിറ്റി ഷോ ആണ് സൂപ്പർ 4. ആദ്യ സീസൺ വിജയമായതോടെയാണ് രണ്ടാമതൊരു സീസണുമായി അണിയറ പ്രവർത്തകർ എത്തിയിരിക്കുന്നത്.

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X