പണത്തിന്റെ വില മഞ്ജു അന്നറിഞ്ഞു, ദിലീപിനൊപ്പം രാഞ്ജിയെ പോലെ കഴിഞ്ഞു, എന്നാൽ അതോടെ...
വിവാഹമല്ല ഒന്നിന്റെയും അവസാനമെന്ന് നടി മഞ്ജു വാര്യർ ഒരു പൊതുചടങ്ങിൽ പറഞ്ഞത് ഇതിനോടകം ചർച്ചയായിട്ടുണ്ട്. തന്റെ അമ്മയെക്കുറിച്ചും മഞ്ജു സംസാരിച്ചിരുന്നു. അച്ഛനെയും അമ്മയെയും എപ്പോഴും ഒരുമിച്ചേ കാണാൻ പറ്റുമായിരുന്നുള്ളൂ. അച്ഛന്റെ മരണ ശേഷം അമ്മയെങ്ങനെ ഇത് ഹാൻഡിൽ ചെയ്യുമെന്നോർത്ത് ഞാനും ചേട്ടനും പലപ്പോഴും വേവലാതിപ്പെട്ടിട്ടുണ്ട്. പക്ഷെ ഞങ്ങളെയൊക്കെ അത്ഭുതപ്പെടുത്തി ഞങ്ങൾക്കൊരു ഭാരമാകരുതെന്ന് സ്വയം തീരുമാനിച്ചത് പോലെ അമ്മ അമ്മയ്ക്ക് പണ്ട് ചെയ്യാനിഷ്ടമുണ്ടായിരുന്ന കാര്യങ്ങൾ പഠിച്ചു.
നൃത്തവും പാട്ടും പഠിപ്പിക്കാൻ അമ്മയ്ക്ക് വലിയ ഇഷ്ടമായിരുന്നു. അതിനൊക്കെ അമ്മ തന്നെ മുൻകെെയെടുത്ത് ക്ലാസുകൾ കണ്ടുപിടിച്ച് സ്വയം അതിൽ പോയി ചേർന്ന് പഠിച്ചു. പണ്ട് അമ്മ എഴുതുമായിരുന്നെന്ന് കേട്ടിട്ടുണ്ട്. ചെറിയ കുറിപ്പുകൾ അമ്മ ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചു. ആ കുറിപ്പുകൾ കണ്ട് ഗൃഹലക്ഷ്മിയെ പോലൊരു പ്രസിദ്ധീകരണം അമ്മയെ ഇങ്ങോട്ട് വന്ന് സമീപിച്ച് അമ്മയുടെ ഒരു പുസ്തകം വരെ പുറത്തിറക്കി. അമ്മ സ്വന്തം സന്തോഷങ്ങൾ കണ്ടെത്തുന്നു. സുഹൃത് സംഘങ്ങളുണ്ടാക്കി അവർക്കൊപ്പം യാത്രകൾ ചെയ്യുന്നു.

വിവാഹമെന്നത് ഒന്നിന്റെയും അവസാന വാക്കല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന പെൺകുട്ടികൾ ഇന്നുണ്ട്. ആഗ്രഹങ്ങൾ സാധിക്കാൻ നമുക്കെല്ലാം വേണ്ടത് സാമ്പത്തിക സ്വാതന്ത്രമാണ്. അതിന് വേണ്ട കാര്യങ്ങളാണ് നിങ്ങളെല്ലാവരും ചെയ്യേണ്ടതെന്നും മഞ്ജു വാര്യർ പറഞ്ഞു. 19ാം വയസിലാണ് മഞ്ജു വാര്യർ വിവാഹിതയാകുന്നത്. സിനിമാ രംഗത്ത് വന്നിട്ട് അന്ന് വെറും മൂന്ന് വർഷം മാത്രം. വിവാഹ ശേഷം മഞ്ജു ദിലീപിന്റെ വീട്ടിലൊതുങ്ങി. അഭിനയ രംഗം പൂർണമായും വിട്ടു. സിനിമാ രംഗത്തോ നൃത്ത വേദികളിലോ മഞ്ജുവിനെ കണ്ടില്ല. ദിലീപുമായി അകന്ന നാളുകളിലാണ് നൃത്ത വേദികളിലേക്ക് മഞ്ജു വീണ്ടുമെത്തുന്നത്. ദിലീപുമായി അസ്വാരസ്യങ്ങളുണ്ടായ കാലം മഞ്ജുവിനെ സംബന്ധിച്ച് പല തിരിച്ചറികളും നൽകിയ കാലമാണ്.
വിവാഹ ശേഷം എല്ലാ വിധ സുഖസൗകര്യങ്ങളിലുമാണ് മഞ്ജു ദിലീപിനൊപ്പം കഴിഞ്ഞത്. എന്നാൽ അസ്വാരസ്യങ്ങൾ വന്നതോടെ സാഹചര്യം മാറി. ഒരിക്കൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. മഞ്ജുവിന്റെയും ദിലീപിന്റെയും ജോയിന്റ് അക്കൗണ്ട് ആയിരുന്നു. ആ അക്കൗണ്ട് ഫ്രീസ് ചെയ്തു. ഒപ്പം വീട്ടിലുള്ള വണ്ടികളൊന്നും എടുക്കാൻ പാടില്ലെന്ന് പറഞ്ഞു. ഇറങ്ങുന്നതിന് മുമ്പത്തെ ദിവസം എന്നെ വിളിച്ച് ഞാൻ നാളെ ഇവിടെ നിന്നും ഇറങ്ങും ചേച്ചീ, പോകാൻ കാറില്ല എന്ന് വരെ അന്ന് പറഞ്ഞിരുന്നു. വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു അന്ന് മഞ്ജു. കാശില്ലാത്തത് കൊണ്ട് തനിക്ക് ഡാൻസ് ചെയ്തേ പറ്റൂയെന്ന് മഞ്ജു തന്നോട് പറഞ്ഞിരുന്നെന്നും അന്ന് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി.


Click it and Unblock the Notifications