ലൂസിഫറിന്‍റെ വിജയഫോര്‍മുലയും അതായിരുന്നു! പൃഥ്വിരാജിനെക്കുറിച്ച് മഞ്ജു വാര്യര്‍ പറഞ്ഞത്? കാണൂ!

ആദ്യമായി സിനിമ സംവിധാനം ചെയ്യുമ്പോള്‍ നായികയും നായകനും ആരായിരിക്കണമെന്ന കാര്യത്തില്‍ പൃഥ്വിരാജിന് കൃത്യമായ ബോധ്യമുണ്ടായിരുന്നു. മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും നായികനായകന്‍മാരാക്കി സിനിമയൊരുക്കുമെന്ന കാര്യത്തെക്കുറിച്ച് താരപുത്രന്‍ നേരത്തെ പറഞ്ഞിരുന്നു. അന്നദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ പലരും താരപുത്രന്റെ അഹങ്കാരമായാണ് അന്ന് ഇക്കാര്യത്തെ വിമര്‍ശിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം നല്ലൊരു സംവിധായകനാണ് താനെന്ന് അദ്ദേഹം തെളിയിച്ചിരിക്കുകയാണ്. സംവിദാനവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചെത്തിയ പൃഥ്വിക്ക് മികച്ച പിന്തുണയാണ് ലഭിച്ചത്. മോഹന്‍ലാലും മഞ്ജു വാര്യരും മാത്രമല്ല ഓരോ താരങ്ങള്‍ക്കും പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അദ്ദേഹം നല്‍കിയതും. ലൂസിപറില്‍ പ്രിയദര്‍ശിനി രാംദാസയാണ് മഞ്ജു വാര്യര്‍ എത്തിയത്.

മോഹന്‍ലാലിനോട് കഥ പറഞ്ഞതിന് പിന്നാലെയായാണ് താന്‍ മഞ്ജു വാര്യരെക്കാണാന്‍ പോയത്. വളരെയധികം ക്ഷീണിച്ചായിരുന്നു ആ യാത്ര. എന്താണ് പറഞ്ഞതെന്ന് ചോദിച്ചാല്‍പ്പോലും പറയാനാവാത്ത തരത്തിലുള്ള അവസ്ഥയായിരുന്നു.ചുരുങ്ങിയ വാക്കുകളില്‍ സിനിമയെക്കുറിച്ച് പറഞ്ഞപ്പോള്‍ത്തന്നെ മഞ്ജു അഭിനയിക്കാന്‍ തയ്യാറാവുകയായിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. ഇടയ്ക്ക് പൃഥ്വിയുടെ ഇംഗ്ലീഷിന് മുന്നില്‍ അമ്പരന്നുനിന്ന താരത്തേയും നമ്മള്‍ കണ്ടിരുന്നു. താരങ്ങളില്‍ നിന്നും എന്താണ് വേണ്ടതെന്ന കാര്യത്തെക്കുറിച്ച് രാജുവിന് കൃത്യമായ ബോധ്യമുണ്ടായിരുന്നുവെന്ന് മഞ്ജു വാര്യര്‍ പറയുന്നു. ചാനല്‍ പരിപാടിയില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു അവര്‍ ലൂസിഫറിനെക്കുറിച്ച് സംസാരിച്ചത്.

Manju Warrier, Lucifer

പൃഥ്വിരാജിന്റെ സംവിധാനവും മോഹന്‍ലാലിന്റെ അഭിനയവും ഇക്കാരണങ്ങള്‍ കൊണ്ട് നേരത്തെ തന്നെ സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രീകരണത്തിന് മുന്‍പ് സിനിമ രാജുവിന്റെ മനസ്സിലുണ്ട്. അതുകൊണ്ട് തന്നെ ഈ ഷോട്ടിന് ഇത്ര നീളം മതി, ഇതിനപ്പുറത്തേക്ക് പോവേണ്ടതില്ല, ഡയലോഗ് തെറ്റിയാലും അത് വേറെ സീനാണെന്നുമായിരുന്നു പറഞ്ഞത്. ആവശ്യമുള്ള കാര്യത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. നവാഗത സംവിധായകനെന്ന നിലയില്‍ നല്ലൊരു കൈയ്യൊതുക്കത്തോടെ എല്ലാം ഹ്യാന്‍ഡില്‍ ചെയ്യുകയെന്ന കാര്യം എല്ലാവര്‍ക്കും പറ്റുന്നതല്ല അത് രാജുവിന്‍രെ മാത്രം പ്രത്യേകതയായി തോന്നിയിരുന്നുവെന്നും താരം പറഞ്ഞിരുന്നു. ഈ ധാരണയും കൈയ്യൊതുക്കവുമാണ് ലൂസിഫറിന്റെ വിജയത്തിന് പിന്നിലുമെന്നായിരുന്നു ആരാധകരും പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X