»   » മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടിയുടെ കല്യാണ നിശ്ചയം കഴിഞ്ഞു, മോനിഷയുടെ വരനെ കാണണ്ടേ..

മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടിയുടെ കല്യാണ നിശ്ചയം കഴിഞ്ഞു, മോനിഷയുടെ വരനെ കാണണ്ടേ..

Posted By:
Subscribe to Filmibeat Malayalam
'ജാനിക്കുട്ടി' വിവാഹിതയാകാന്‍ പോകുന്നു

മഴവില്‍മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന സീരിയലിലെ ജാനിക്കുട്ടി കേരളത്തിലെ അമ്മ മാര്‍ക്ക് സ്വന്തം മകളെ പോലെയായിരുന്നു. നായകനുമായുള്ള വിവാഹ നിശ്ചയത്തോടെയാണ് സീരിയല്‍ അഞ്ഞൂറിലധികം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി അവസാനിച്ചത്..

ഇപ്പോഴിതാ സീരിയലിലെ നായികയുടെ യഥാര്‍ത്ഥ വിവാഹ നിശ്ചയം കഴിഞ്ഞിരിയ്ക്കുന്നു. ജാനിക്കുട്ടിയായി അവസാന ഘട്ടത്തില്‍ എത്തിയത് മോനിഷ എന്ന നടിയാണ്. മോനിഷയുടെ ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം..

മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും നായികയായി തിളങ്ങിയ ജൂഹി ചൗളയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറല്‍!

വിവാഹ നിശ്ചയം

മോനിഷയുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇതാണ് മോനിഷയുടെ വരന്‍.

മഞ്ഞുരുകും കാലത്തില്‍

നിഖിത രാജേഷിന് പകരക്കാരിയായിട്ടാണ് മോനിഷ മഞ്ഞുരുകും കാലം എന്ന സീരിയലിലേക്ക് എത്തുന്നത്. 370 ആം എപ്പിസോഡു മുതലാണ് മോനിഷ മഞ്ഞുരുകും കാലത്തിന്റെ ഭാഗമായത്.

ഓഡിഷനിലൂടെ

ഓഡിഷനിലൂടെയാണ് മോനിഷ സീരിയലില്‍ എത്തിയത്. ഒരു സുഹൃത്താണ് മോനിഷയോട് മഞ്ഞുരുകും കാലത്തിലേക്ക് പുതിയ നായികയെ തിരയുന്നുണ്ട് എന്ന് പറഞ്ഞത്. അതിന് ശേഷം സീരിയല്‍ കണ്ട മോനിഷ തന്റെ ചിത്രങ്ങള്‍ അയച്ചുകൊടുത്തു, തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

നാടകത്തിലഭിനയിച്ച പരിചയം

സിനിമാ - സീരിയല്‍ ബന്ധങ്ങളോ പാരമ്പര്യമോ മോനിഷയ്ക്കില്ല. കോളേജില്‍ നടന്ന ഇന്റര്‍ കോളേജ് ഡ്രാമ ഫെസ്റ്റിവലിലൊക്കെ അഭിനയിച്ച പരിചയവുമായിട്ടാണ് മോനിഷ ഓഡിഷന് പങ്കെടുക്കാനെത്തിയത്.

ജാനിക്കുട്ടിയായി പ്രേക്ഷകരില്‍

ജാനിക്കുട്ടിയുടെ ഇരുപതുകളാണ് മോനിഷ അവതരിപ്പിച്ചത്. കോളേജ് കാലം മുതല്‍ കഥാപാത്രത്തിന്റെ പക്വതയും രാഷ്ട്രീയവുമൊക്കെയായി മോനിഷ വളരെ പെട്ടന്ന് പ്രേക്ഷകരുടെ പ്രിയം നേടി.

വയനാട്ടുകാരി

വയനാട്ടിലെ ബത്തേരിയിലാണ് മോനിഷയുടെ ജനനം. അച്ഛന്‍ പികെ ഷാജി തൃപ്പൂണിത്തുറ സംസ്‌കൃത ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്രിന്‍സിപ്പലാണ്. അമ്മ ഇന്ദിര. മിഥുനും മനേക്കുമാണ് മോനിഷയുടെ സഹോദരങ്ങള്‍

മോനിഷയുടെ വിദ്യാഭ്യാസം

മലബാര്‍ ക്രിസ്റ്റിയന്‍ കോളേജില്‍ നിന്ന് ബിരുദവും എറണാകുളം സെന്റ്‌തെരേസ കോളേജില്‍ നിന്ന് ബിരുദാനന്ദ ബിരുദവും നേടിയ മോനിഷയ്ക്ക് ബി എഡ്ഡിന് പോയി ടീച്ചറാവണം എന്നാണ് ആഗ്രഹം.

അഭിനയം തുടരുമോ

ഇപ്പോള്‍ അഭിനയത്തോട് പാഷനുണ്ട്. എന്നുകരുതി വലിച്ചുവാരി സിനിമകള്‍ ചെയ്യില്ല. നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ സിനിമയിലും സീരിയലിലും അഭിനയിക്കാന്‍ തയ്യാറാണ് എന്ന് മോനിഷ പറയുന്നു.

പുതിയ സീരിയല്‍

മലര്‍വാടിയാണ് മോനിഷയുടെ പുതിയ സീരിയല്‍. കളേഴ്‌സ് ചാനലില്‍ രാത്രി ഏഴ്മണിക്കാണ് സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നത്. വിവാഹ ശേഷവും മോനിഷ അഭിനയിക്കും എന്നാണ് അറിയുന്നത്

English summary
Manjurukum Kaalam fame Actress Monish got Engagement

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X