പുതിയ മേക്കോവറില്‍ മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടി! വൈറലായി ചിത്രങ്ങള്‍
മഞ്ഞുരുകും കാലം പരമ്പരയിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് മോനിഷ. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത പരമ്പരയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. മഞ്ഞുരുകും കാലത്തിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളം മിനിസ്‌ക്രീന്‍ രംഗത്ത് സജീവമായിരുന്ന താരം തമിഴിലും തിളങ്ങിയിരുന്നു. തമിഴില്‍ ചിന്നതമ്പി എന്നീ സിരിയലിലൂടെയാണ് നടി തിളങ്ങിയത്.

മോനിഷയുടെതായി വന്ന പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് പുതിയ മേക്കോവറിലുളള ചിത്രങ്ങള്‍ മോനിഷ പങ്കുവെച്ചിരിക്കുന്നത്. നാടന്‍ ലുക്കില്‍ പരമ്പരയില്‍ തിളങ്ങിയ താരത്തിന്റെ പുതിയ മേക്കോവര്‍ ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
നിരവധി പേരാണ് മോനിഷയുടെ പുതിയ ചിത്രങ്ങള്‍ക്ക് താഴെ ലൈക്കും കമന്റുകളുമായി എത്തിയിരിക്കുന്നത്. മഞ്ഞുരുകും കാലത്തില്‍ ജാനിക്കുട്ടി എന്ന കഥാപാത്രത്തെയാണ് മോനിഷ അവതരിപ്പിച്ചിരുന്നത്. 500നടുത്ത് എപ്പിസോഡുകള്‍ പ്രദര്‍ശിപ്പിച്ച സീരിയല്‍ ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയാണ് നടിയുടെ സ്വദേശം. അച്ഛന്‍ ഷാജി ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പലാണ്.
Recommended Video
ഇന്ദിര ഷാജിയെന്നാണ് മോനിഷയുടെ അമ്മയുടെ പേര്. ചേട്ടനും ഒരനിയനുമാണ് മോനിഷയ്ക്കുളളത്. മിഥുന്‍, മനേക് എന്നാണ് സഹോദരങ്ങളുടെ പേര്. ജാനിക്കുട്ടിയായി മലയാളത്തില്‍ തിളങ്ങിയ താരം ജാനുവായി തമിഴിലും എത്തിയിരുന്നു. വിജയ് ടിവിയില്‍ സംപ്രേക്ഷണം ചെയ്ത അരണ്‍മനൈ കിളി എന്ന പരമ്പരയിലായിരുന്നു ജാനു എന്ന കഥാപാത്രമായി മോനിഷ അഭിനയിച്ചിരുന്നത്.
അഭിനയം സ്വപ്‌നത്തില്‍ പോലും ഉണ്ടായിരുന്നില്ലെന്നും എങ്ങനെയൊക്കയോ എത്തിപ്പെട്ടതാണെന്നും മുന്‍പ് ഒരഭിമുഖത്തില്‍ നടി പറഞ്ഞിരുന്നു. മഞ്ഞുരുകും കാലത്തിന് ശേഷം മലയാളത്തില്‍ മലര്‍വാടി എന്നൊരു സീരിയലിലും മോനിഷ അഭിനയിച്ചിരുന്നു. മോനിഷയുടെ മൂന്നാമത്തെ സീരിയലായിരുന്നു അരണ്‍മനൈ കിളി. വിവാഹിതയായ മോനിഷയുടെ അഭിനയജീവിതത്തിന് ഭര്‍ത്താവ് അര്‍ഷക് നാഥിന്റെ പിന്തുണയും ഉണ്ടാവാറുണ്ട്.


Click it and Unblock the Notifications