വിവാഹം തീരുമാനിച്ചിട്ടും മാറ്റി വെച്ചു; എൻ്റെ വിവാഹം എന്നാണെന്ന് തനിക്ക് പോലും അറിയില്ലെന്ന് സീരിയൽ നടി ആലീസ്
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ആലീസ് ക്രിസ്റ്റി ഗോമസ്. ശ്രദ്ധേയമായ പല സീരിയലുകളിലും അഭിനയിച്ചിട്ടുള്ള നടി പുതിയതായി മിസ്റ്റര്‍ ആന്‍ഡ് മിസിസ് എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. മേഘ്‌ന വിന്‍സെന്റ്, ഷാനവാസ് ഷാനു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായിട്ടെത്തുന്ന സീരിയിലലില്‍ പ്രധാനപ്പെട്ടൊരു റോള്‍ ചെയ്യുന്നത് ആലീസാണ്.
ഇപ്പോഴിതാ ആലീസിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. സജിന്‍ സജി സാമുവലാണ് ആലീസിന്റെ പ്രതിശ്രുത വരന്‍. മുന്‍പ് ഇരുവരുടെയും വിവാഹനിശ്ചയം നടത്തിയിരുന്നു. എങ്കിലും വിവാഹത്തെ കുറിച്ച് മുന്നറിയിപ്പ് ഒന്നുമില്ലായിരുന്നു. ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ ചില ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് വിവാഹത്തെ കുറിച്ച് നടി സൂചിപ്പിച്ചത്.

'ആദ്യം നവംബറിലാണ് കല്യാണം ഉറപ്പിച്ചത്. കൊവിഡിന്റെ മൂന്നാം തരംഗം ആ സമയത്ത് ഉണ്ടാവുമെന്ന് എല്ലാവരും പറയുന്നു. അതുകൊണ്ട് കുറച്ച് നേരത്തെ വെക്കാമെന്ന് കരുതി. അങ്ങനെ സെപ്റ്റംബറിലേക്ക് മാറ്റി. ഓഗസ്റ്റിലും സെപ്റ്റംബറിലും വിശേഷങ്ങളൊന്നും നടത്താന്‍ പാടില്ലെന്ന് ഐഎംഓ യുടെ വാര്‍ത്ത വന്നു. ശരിക്കും പറഞ്ഞാല്‍ എന്റെ കല്യാണം ഇനി എന്നാണെന്ന് എനിക്ക് പോലും അറിയില്ലെന്ന് ആലീസ് പറയുന്നു.
ഇന്ത്യയിലെ പ്രമുഖ നടിമാർ അവധി ആഘോഷിക്കാൻ തിരഞ്ഞെടുക്കാറുള്ള സ്ഥലങ്ങൾ, കിടിലൻ ഫോട്ടോസ് വൈറലാവുന്നു
Recommended Video
പത്തനംതിട്ട സ്വദേശിയാണ് ആലീസിന്റെ വരന്‍. ഇനി വിവാഹം ഉടനെ ഉണ്ടാവുമോ എന്ന കാര്യത്തില്‍ വൈകാതെ വ്യക്തത വരുത്തണമെന്നാണ് ആരാധകര്‍ പറയുന്നത്. മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് ശ്രദ്ധിക്കപ്പെടുന്നത്. സ്ത്രീപദം, കസ്തൂരിമാന്‍, എന്നിങ്ങനെ നിരവധി സീരിയലുകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.


Click it and Unblock the Notifications